“യുവര്‍ എക്‌സലന്‍സി
വ്യാപാര വ്യവസായ ഊര്‍ജ്ജ മന്ത്രി യുന്‍മോ സുംഗ്
വിശിഷ്ടരായ ബിസിനസ്സ് നേതാക്കളെ, സുഹൃത്തുക്കളെ
സോളില്‍ ഇന്ന് നിങ്ങളെയെല്ലാം കാണാന്‍ കഴിഞ്ഞതില്‍ എനിക്ക് ആഹ്ലാദമുണ്ട്. കേവലം 12 മാസങ്ങള്‍ക്കിടെ കൊറിയന്‍ ബിസിനസ്സ് നേതാക്കളുമൊത്തുള്ള എന്റെ മൂന്നാമത്തെ ആശയവിനിമയമാണിത്. ഈ തീവ്രത ബോധപൂര്‍വ്വമാണ്. കൂടുതല്‍ കൂടുതല്‍ കൊറിയന്‍ ബിസിനസ്സുകള്‍ തങ്ങളുടെ ശ്രദ്ധ ഇന്ത്യയിലേയ്ക്ക് തിരിയണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോഴും ഞാന്‍ കൊറിയയില്‍ വന്നിട്ടുണ്ട്. കൊറിയ എനിക്കെന്നും സാമ്പത്തിക വളര്‍ച്ചയുടെ ആദര്‍ശ മാതൃകയായിട്ടുണ്ട്. ഇപ്പോഴും എപ്പോഴും അത് തുടരുകയും ചെയ്യും.
സുഹൃത്തുക്കളെ,
1.25 ബില്യണ്‍ ജനങ്ങളുള്ള ഇന്ത്യ എന്ന രാജ്യം ഒരു വന്‍ പരിവര്‍ത്തനത്തിലൂടെ ഇന്ന് കടന്ന് പോവുകയാണ്.
കാര്‍ഷിക പ്രധാനമായ സമ്പദ്ഘടനയില്‍ നിന്ന് വ്യവസായങ്ങളും സേവനങ്ങളും നയിക്കുന്ന സമ്പദ്ഘടനയിലേയ്ക്കും;
അടഞ്ഞ സമ്പദ്ഘടനയില്‍ നിന്ന് ആഗോള തലത്തില്‍ അന്തര്‍ബന്ധിത സമ്പദ്ഘടനയിലേയ്ക്കും ;
ചുവപ്പ് നാടയ്ക്ക് പേര് കേട്ട ഒരു സമ്പദ്ഘടനയില്‍നിന്ന് ചുവപ്പ് പരവതാനിക്ക് കേള്‍വികേട്ട ഒരു സമ്പദ്ഘടനയിലേയ്ക്ക്
അത് മാറിക്കൊണ്ടിരിക്കുകയാണ്.
അവസരങ്ങളുടെ നാടായി ഇന്ത്യ ഉരുത്തിരിഞ്ഞ് കഴിഞ്ഞു. ഇന്ത്യന്‍ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ഞങ്ങള്‍ ശ്രമിക്കവെ സമാന മനസ്‌ക്കരായ പങ്കാളികളെയും ഞങ്ങള്‍ തേടുകയാണ്. അവരില്‍ ദക്ഷിണ കൊറിയയെയാണ് ഒരു ശരിയായ സ്വാഭാവിക പങ്കാളിയായി ഞങ്ങള്‍ കാണുന്നത്. കഴിഞ്ഞ പതിറ്റാണ്ടില്‍ ഇന്ത്യ -കൊറിയ ബിസിനസ്സ് ബന്ധങ്ങള്‍ വളരെയധികം മെച്ചപ്പെടുകയും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ അത് കൂടുതല്‍ അടുക്കുകയും ചെയ്തു. കൊറിയയുടെ 10 പ്രമുഖ വ്യാപാര പങ്കാളികളില്‍ ഇന്ത്യ ഉള്‍പ്പെടും. കൊറിയന്‍ ഉല്‍പ്പന്നങ്ങളുടെ ആറാമത്തെ ഏറ്റവും വലിയ കയറ്റുമതി ലക്ഷ്യ സ്ഥാനമാണ് ഇന്ത്യ. 2018 ല്‍ നമ്മുടെ വ്യാപാരം 21.5 ബില്ല്യണ്‍ ഡോളറില്‍ എത്തി. 2030 ഓടെ ഉഭയകക്ഷി വ്യാപാര ലക്ഷ്യം 50 ബില്ല്യണ്‍ ഡോളറാക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ പുതുക്കാനുള്ള ചര്‍ച്ചകള്‍ അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. വ്യാപാരത്തിന് മാത്രമല്ല, നിക്ഷേപത്തിനായി അനുകൂലമായൊരു മാറ്റം കാണുന്നുണ്ട്. ഇന്ത്യയില്‍ ഏകദേശം ആറ് ബില്ല്യണ്‍ ഡോളറിന്റെ കൊറിയന്‍ നിക്ഷേപമുണ്ട്.
സുഹൃത്തുക്കളെ,
2015 ലെ എന്റെ കൊറിയന്‍ സന്ദര്‍ശനത്തിന് ശേഷം നിക്ഷേപകര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നതിനായി ഇന്‍വെസ്റ്റ് ഇന്ത്യയ്ക്ക് കീഴില്‍ കൊറിയയ്ക്ക് മാത്രമായി കൊറിയ പ്ലസ് എന്ന പേരില്‍ ഒരു പ്രത്യേക ഫെസിലിറ്റേഷന്‍ സെല്‍ രൂപീകരിച്ചു. ഹുണ്ടായി, സാംസഗ്, എല്‍.ജി എന്നിവ ഇന്ത്യയില്‍ വിശ്വാസയോഗ്യ ബ്രാന്റുകളായി മാറി. കിയയും ഇതോടൊപ്പം ഉടന്‍ ചേരും. 60 ല്‍പരം കൊറിയന്‍ കമ്പനികളാണ് ഇന്ത്യയില്‍ നിക്ഷേപം ഇറക്കിയിട്ടുള്ളത്. കൂടുതല്‍ കമ്പനികളെ സ്വാഗതം ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ പാത സുഗമമാക്കാന്‍ കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ മുതല്‍ കൊറിയന്‍ പൗരന്‍മാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ കൊറിയന്‍ വ്യാവസായിക ഓഫീസുകളെയും ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു. ഇത്തരത്തില്‍ ആറാമത്തെ ഓഫീസ് അഹമ്മദാബാദില്‍ അടുത്തിടെ ഉദ്ഘാടനം ചെയ്തിരുന്നു. ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്നതിനെ കുറിച്ച് നിങ്ങളോട് അല്‍പ്പം കൂടി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടെ സമ്പദ്ഘടനയുടെ അടിത്തറ ഭദ്രമാണ്. സമീപ ഭാവിയില്‍ അഞ്ച് ട്രില്ല്യണ്‍ ഡോളര്‍ സമ്പദ്ഘടനയായി മാറാന്‍ ഞങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. ഓരോ വര്‍ഷവും ഏഴ് ശതമാനത്തിലധികം വളരുന്ന മറ്റൊരു സമ്പദ്ഘനടയും ലോകത്തില്ല. ചരക്ക് സേവന നികുതി ആരംഭിച്ചതു പോലുള്ള കനപ്പെട്ട നയപരമായ തീരുമാനങ്ങള്‍ കൊക്കൊണ്ടിട്ടുണ്ട്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ലോകബാങ്കിന്റെ ബിസിനസ്സ് ചെയ്യല്‍ സുഗമമാക്കല്‍ റാങ്കിംഗില്‍ ഞങ്ങള്‍ 65 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 77-ാമത് എത്തി. അടുത്ത വര്‍ഷം ഏറ്റവും മുന്‍പന്തിയിലെ 50 ല്‍ എത്താന്‍ ഞങ്ങള്‍ ദൃഢനിശ്ചയമെടുത്തിരിക്കുകയാണ്. ഇന്ന് നേരിട്ടുള്ള വിദേശ നിക്ഷേപകാര്യത്തില്‍ ഏറ്റവും തുറന്ന സമീപനമുള്ള രാജ്യമാണ് ഞങ്ങളുടേത്. ഞങ്ങളുടെ 90 ശതമാനത്തിലധികം മേഖലകളും ഇന്ന് സ്വാഭാവിക അനുമതിയുടെ പാതയിലാണ്. ഇതിന്റെ ഫലമായും ഇന്ത്യയിലുള്ള വിശ്വാസത്തിന്റെ പുറത്തും കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 250 ബല്ല്യണ്‍ ഡോളറിലധികം നേരിട്ടുള്ള വിദേശ നിക്ഷേപം ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്.
സുഹൃത്തുക്കളെ,
ഇന്ത്യയില്‍ ഞങ്ങള്‍ ഞങ്ങളുടെ വളര്‍ച്ച സംശ്ലേഷിതമാക്കാനും ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ കാരണം കൊണ്ടാണ് സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിന് കരുത്തുറ്റ ശ്രമങ്ങള്‍ ഞങ്ങള്‍ കൈക്കൊണ്ടിട്ടുള്ളത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും ബാങ്ക് അക്കൗണ്ട് ഇല്ലാതിരുന്നവര്‍ക്ക് 300 ദശലക്ഷത്തിലധികം ബാങ്ക് അക്കൗണ്ടുകള്‍ ഞങ്ങള്‍ തുറന്നു. ഇപ്പോള്‍ ഇന്ത്യയിലെ 99 ശതമാനം കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് ഉണ്ട്. ഇതില്‍ 12 ബില്ല്യണ്‍ ഡോളറാണ് നിക്ഷേപിച്ചിട്ടുള്ളത്. ഇത് വഴി അവര്‍ക്ക് പെന്‍ഷനുകളും, ഇന്‍ഷ്വറന്‍സും പ്രാപ്യവുമാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മുദ്രാ പദ്ധതിയില്‍ 125 ലക്ഷം പേര്‍ക്ക് 90 ബില്ല്യണ്‍ ഡോളറിന്റെ വായ്പ അനുവദിച്ചു. ഈ വായ്പകളില്‍ 74 ശതമാനവും വനികള്‍ക്കാണ് അനുവദിച്ചത്. ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനം, ബാങ്ക് അക്കൗണ്ടുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയുടെ ശക്തി ഉപയോഗിച്ചുകൊണ്ട് സബ്‌സിഡികളും സേവനങ്ങളും ബാങ്ക് അക്കൗണ്ടുകള്‍ വഴി ലഭ്യമാക്കുന്നു. 50 ബില്യണ്‍ ഡോളറിലധികം വരുന്ന ഗവണ്‍മെന്റ് ആനുകൂല്യങ്ങള്‍ ചോര്‍ച്ച ഒഴിവാക്കിക്കൊണ്ട് ഇന്ന് ഗുണഭോക്താക്കള്‍ക്ക് നേരിട്ട് കൈമാറുന്നു. ഗ്രാമീണ വൈദ്യുതീകരണത്തില്‍ ഞങ്ങള്‍ കൂറ്റന്‍ കാല്‍വെപ്പുകളാണ് നടത്തിയിട്ടുള്ളത്. 2018 ല്‍ ഗ്രാമീണ ജനങ്ങള്‍ക്ക് വൈദ്യുതി ലഭ്യമാക്കിയ ഏറ്റവും വലിയ വിജയകഥകളില്‍ ഒന്നായി അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി ഇന്ത്യയെ അംഗീകരിച്ചിട്ടുണ്ട്. പുനരുപയോഗ ഊര്‍ജ്ജ ഉല്‍പ്പാദനരംഗത്ത് ലോകത്ത് ആറാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. ഇതും അന്താരാഷ്ട്ര സൗര സഖ്യമെന്ന ഞങ്ങളുടെ സംരംഭവും ഒരു ഹരിത ആഗോള സമ്പദ് ഘടനയിലേക്കുള്ള യാത്രയില്‍ ഇന്ത്യയെ നേതൃസ്ഥാനത്തെത്തിക്കും. ഹരിതാഭവും സുസ്ഥിരവുമായ ഒരു ഭാവിക്കായുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണിത്. ഇത്തരം നടപടികളിലൂടെ രാജ്യത്തിന്റെ എല്ലാ കോണുകളിലുമുള്ള ഞങ്ങളുടെ ജനങ്ങളുടെ ജീവിതരീതികളില്‍ പരിവര്‍ത്തനം വന്നുകൊണ്ടിരിക്കുകയാണ്. ഇത് ഫലത്തില്‍ ഭരണനിര്‍വ്വഹണത്തെയും പൊതുസേവനങ്ങളെയും പരിവര്‍ത്തിപ്പിക്കുന്നു.
സുഹൃത്തുക്കളേ,
സാമ്പത്തിക പുരോഗതി ലോകോത്തര അടിസ്ഥാനസൗകര്യങ്ങളുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു. ഗതാഗതം, ഊര്‍ജ്ജം, തുറമുഖങ്ങള്‍, കപ്പല്‍ നിര്‍മ്മാണം, ഭവന നിര്‍മ്മാണം, നഗര അടിസ്ഥാനസൗകര്യം ഇവയില്‍ ഏതായാലും ഇന്ത്യയില്‍ ഇന്ന് വമ്പിച്ച ആവശ്യക്കാരാണ്. കൊറിയയില്‍ ആണെങ്കില്‍ ഇതിനുതക്ക കരുത്തുറ്റ സാങ്കേതിക ശേഷിയുമുണ്ട്. 2028 ഓടെ അടിസ്ഥാനസൗകര്യ മേഖലയില്‍ 700 ബില്യണ്‍ ഡോളറിലധികം നിക്ഷേപം വേണ്ടിവരുമെന്നാണ് ഞങ്ങള്‍ കണക്കാക്കിയിട്ടുള്ളത്. സാഗര്‍മാല പദ്ധതിക്കു കീഴില്‍ 10 ബില്യണിലധികം ഡോളറിന്റെ നിക്ഷേപമുള്ള തുറമുഖ പദ്ധതികള്‍ വരുന്ന 5 വര്‍ഷത്തിനുള്ളില്‍ അനുമതി നല്‍കുന്നതിനായി കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലെ 500 ദശലക്ഷത്തിലധികം ജനങ്ങളും 2025 ഓടെ നഗരവാസികളാകും. ഇന്ത്യയില്‍ സ്മാര്‍ട്ട് സൊല്യൂഷന്‍സിന്റെ നിര്‍മ്മിതിക്കുള്ള സഹകരണത്തില്‍ വമ്പിച്ച സാധ്യതയാണ് ഇത് തുറന്നിടുന്നത്. ഇന്ത്യയിലെ അടിസ്ഥാനസൗകര്യ വികസനത്തെ പിന്തുണക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട് കൊറിയയുടെ സാമ്പത്തിക വികസന, സഹകരണനിധി മുഖേന 10 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ ഇന്ത്യയും ദക്ഷിണ കൊറിയയും തമ്മില്‍ ധാരണയായിട്ടുണ്ട്.
സുസ്ഥിര സാമ്പത്തിക വളര്‍ച്ച ഉറപ്പുവരുത്താനുള്ള അടിസ്ഥാന പ്രമാണങ്ങളിലും ഇന്ത്യ ഉറച്ചുനില്‍ക്കുന്നു. ഉദാഹരണത്തിന് ഓട്ടോമൊബൈല്‍ മേഖലയില്‍ താങ്ങാവുന്ന നിരക്കിലുള്ളതും കാര്യക്ഷമതയുള്ളതുമായ ഇലക്ട്രിക് വാഹനങ്ങളെയാണ് ദേശീയ ഇലക്ട്രിക് മൊബിലിറ്റി ദൗത്യം ലക്ഷ്യമിടുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ മുന്‍നിര നിര്‍മ്മാതാക്കളായ ദക്ഷിണ കൊറിയക്ക് ഈ രംഗത്ത് വമ്പിച്ച സാധ്യതകളാണ് ഇന്ത്യയിലുള്ളത്.
സുഹൃത്തുക്കളേ,
നാലാം വ്യവസായ വിപ്ലവ കാലഘട്ടത്തെ നയിക്കുക ഗവേഷണവും നൂതനാശയവുമാണ്. ഇതിന് പിന്തുണ നല്‍കുന്ന ഒരു സമ്പ്രദായം സൃഷ്ടിക്കുകയാണ് ഗവണ്‍മെന്റിന്റെ പങ്കെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ഒരു സ്റ്റാര്‍ട്ടപ്പ് പരിസ്ഥിതി സൃഷ്ടിക്കുന്നതിന് 1.4 ബില്യണ്‍ ഡോളറിന്റെ ഒരു ഫണ്ടോടെ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ എന്ന സുപ്രധാന പരിപാടി ഞങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പ്രസിഡന്റ് മൂണിന്റെ കരുത്തുറ്റ നേതൃത്വത്തിനു കീഴില്‍ 2020 ഓടെ സ്റ്റാര്‍ട്ടപ്പുകള്‍ക്കുളള മൂലധന വിതരണം വര്‍ദ്ധിപ്പിക്കുന്നതിനും വെന്‍ച്വര്‍ സൗഹൃദ പരിസ്ഥിതി സൃഷ്ടിക്കുന്നതിനും 9.4 ബില്യണ്‍ ഡോളര്‍ ചെലവു വരുന്ന ഒരു പരിപാടിക്ക് ദക്ഷിണകൊറിയയും തുടക്കമിട്ടിട്ടുണ്ട്. നയപരമായ കാര്യങ്ങളിലെ ഈ സമാനത ഇന്ത്യക്കും കൊറിയക്കും പൊതു താല്‍പര്യമുള്ള മേഖലകളുടെ പ്രതിഫലനം കൂടിയാണ്. ഇന്ത്യ-കൊറിയ സ്റ്റാര്‍ട്ടപ്പ് സെന്റര്‍ എന്ന ഞങ്ങളുടെ ദര്‍ശനം കൊറിയന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇന്ത്യന്‍ പ്രതിഭകള്‍ക്കും സ്വതന്ത്രമായി ആശയവിനിമയം നടത്താനുള്ള ഒരു കേന്ദ്രമായി മാറും. ഇന്ത്യയിലെ കൊറിയന്‍ സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുന്നതിന് ദക്ഷിണ കൊറിയയിലെ ദേശീയ ഐ.ടി വ്യവസായ പ്രോത്സാഹന ഏജന്‍സി ബംഗളൂരുവില്‍ ഇന്ത്യയിലെ തങ്ങളുടെ ഓഫീസ് തുറന്നിട്ടുണ്ട്. നവീനാശയത്തിന്റെ രംഗത്ത് ഇന്ത്യ- കൊറിയ ഫ്യൂച്ചര്‍ സ്ട്രാറ്റജി ഗ്രൂപ്പും, ഇന്ത്യാ-കൊറിയ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്റ് ഇന്നൊവേഷന്‍ കോ ഓപറേഷനും തുടങ്ങാനും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായിട്ടുണ്ട്. ഗവേഷണം, നൂതനാശയങ്ങള്‍, സംരംഭകത്വം എന്നീ മേഖലകളിലെ ഭാവി സഹകരണത്തിനുള്ള ഒരു സ്ഥാപനവത്കൃത ചട്ടക്കൂടായിരിക്കും ഇത്.
സുഹൃത്തുക്കളേ,
ഞങ്ങളുടെ പൗരന്‍മാരുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ കൊറിയയുമായി കൂടുതല്‍ അടുക്കണമെന്നത് ഞങ്ങളുടെ ആത്മാര്‍ത്ഥമായ ആഗ്രഹമാണ്. നിങ്ങലെപ്പോലുളള ബിസിനസ് നേതാക്കള്‍ അതേ സ്വപ്നങ്ങള്‍ പങ്കിട്ടാല്‍ മാത്രമേ ഗവണ്‍മെന്റുകളുടെ ശ്രമങ്ങള്‍ ഫലം കാണുകയുള്ളൂ. ഒരു കൊറിയന്‍ ചൊല്ലോടെ ഉപസംഹരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു:
हुंजा खाम्योन पल्ली खाजीमन
हमके खाम्योन मल्ली खम्निदा
“നിങ്ങള്‍ ഒറ്റക്കാണെങ്കില്‍ വേഗത്തില്‍ പോകും, പക്ഷേ ഒരുമിച്ചാണെങ്കില്‍ നിങ്ങള്‍ ബഹുദൂരം പോകും” എന്ന അതിന്റെ അര്‍ത്ഥത്തോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു.
നന്ദി,
വളരെയധികം നന്ദി”
Today, India, a country of 1.25 billion people, is going through a great transition: PM @narendramodi
— narendramodi_in (@narendramodi_in) February 21, 2019
It is changing from:
— narendramodi_in (@narendramodi_in) February 21, 2019
An agriculture dominated economy to an economy led by industry and services;
An economy that is closed to one that is globally inter-linked;
An economy that is known for its red tape, to one known for a red carpet: PM @narendramodi
India has emerged as a land of opportunities.
— narendramodi_in (@narendramodi_in) February 21, 2019
While we work for realizing the ‘Indian Dream’, we seek like-minded partners.
And, among them, we see South Korea as a truly natural partner: PM @narendramodi
After my visit to Korea in 2015, we have launched a Korea specific facilitation cell called “Korea Plus” to guide, assist and hand-hold investors during the entire life-cycle of the business: PM @narendramodi
— narendramodi_in (@narendramodi_in) February 21, 2019
The fundamentals of our economy are sound.
— narendramodi_in (@narendramodi_in) February 21, 2019
We are well set to become a 5 trillion dollar economy in the near future.
No other large economy in the world is growing at over 7 percent year after year.
Hard policy decisions such as the introduction of GST have been taken: PM
In the last four years, we have jumped 65 places in the World Bank’s Ease of Doing Business ranking, to 77th.
— narendramodi_in (@narendramodi_in) February 21, 2019
And, we are determined to move into the top 50 next year: PM @narendramodi
We are one of the most open countries for Foreign Direct Investment today.
— narendramodi_in (@narendramodi_in) February 21, 2019
More than 90 percent of our sectors are now on automatic route for approval: PM @narendramodi
We are also focused on making our growth inclusive.
— narendramodi_in (@narendramodi_in) February 21, 2019
It is for this reason that we have taken strong initiatives for financial inclusion.
In the course of the past three years, we have opened over 300 million bank accounts for those who never had a bank account: PM @narendramodi
Now, 99 percent of Indian house-holds have a bank account and more than 12 billion Dollars have been deposited in these accounts: PM @narendramodi
— narendramodi_in (@narendramodi_in) February 21, 2019
Under the Mudra scheme, we have extended micro credit worth more than 90 billion dollars to 128 million persons over the past three years.
— narendramodi_in (@narendramodi_in) February 21, 2019
74 percent of these loans have gone to women: PM @narendramodi
We have leveraged the power of a bio-metric identity system, bank accounts & mobile phones, to deliver subsidies & services to the previously unbanked.
— narendramodi_in (@narendramodi_in) February 21, 2019
Govt benefits worth more than 50 billion dollars are now transferred directly to the beneficiaries, thus removing leakages: PM
India is now recognised by the International Energy Agency as one of the greatest success stories in bringing about rural access to energy in 2018: PM @narendramodi
— narendramodi_in (@narendramodi_in) February 21, 2019
In renewable energy, we have become the sixth largest producer in the world.
— narendramodi_in (@narendramodi_in) February 21, 2019
This, and our initiative of the International Solar Alliance, will enable India to be a pioneer in moving in the direction of a green Global economy: PM @narendramodi
Economic progress is closely tied to world-class infrastructure.
— narendramodi_in (@narendramodi_in) February 21, 2019
Be it Transport, Power, Ports, Ship building, Housing and Urban Infrastructure, there is huge demand in India while there are strong technological capabilities and capacities in Korea: PM @narendramodi
While aiming for fast economic growth, India is also rooted in the principles of ensuring sustainable economic growth.
— narendramodi_in (@narendramodi_in) February 21, 2019
For example in Automobile sector, the National Electric Mobility Mission aims for affordable and efficient Electric Vehicles: PM @narendramodi
South Korea being a leading manufacturer of Electric Vehicles has a huge opportunity in this sector in India: PM @narendramodi
— narendramodi_in (@narendramodi_in) February 21, 2019
Research and innovation would be the driving force in 4th industrial revolution era: PM @narendramodi
— narendramodi_in (@narendramodi_in) February 21, 2019
And, we do understand that the role of government is to provide the support system.
— narendramodi_in (@narendramodi_in) February 21, 2019
In this regard, we have introduced flagship program Start-up India with 1.4 billion Dollars fund for four years to create a startup eco-system in India: PM @narendramodi