Indian diaspora across the world are true and permanent ambassadors of the country, says PM Modi
In whichever part of the world Indians went, they not only retained their Indianness but also integrated the lifestyle of that nation: PM
Aspirations of India’s youth and their optimism about the country are at the highest levels: PM Modi
India, with its rich values and traditions, has the power to lead and guide the world dealing with instability: PM Modi
At a time when the world is divided by ideologies, India believes in the mantra of ‘Sabka Sath, Sabka Vikas’: PM

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ന്യൂ ഡല്‍ഹിയില്‍ പി.ഐ.ഒ. പാര്‍ലമെന്റേറിയന്‍ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിനെ അഭിസംബോധന ചെയ്തു.

നൂറ് കണക്കിന് വര്‍ഷങ്ങളായി നിരവധി പേര്‍ ഇന്ത്യ വിട്ട് പോയിട്ടുണ്ടെങ്കിലും അവരുടെയൊക്കെ മനസ്സുകളിലും, ഹൃദയങ്ങളിലും ഇന്ത്യയ്ക്ക് തുടര്‍ന്നും ഒരു സ്ഥാനമുണ്ടാകുമെന്ന് സമ്മേളനത്തിന്റെ പ്രതിനിധികളെ സ്വാഗതം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. തങ്ങളെ ദത്തെടുത്ത നാടുകളുമായി ഇന്ത്യന്‍ വംശജര്‍ പൂര്‍ണ്ണമായി ഇണങ്ങി ചേരുന്നതില്‍ അത്ഭുതമില്ല. അവര്‍ തങ്ങളുടെ ഭാരതീയത തങ്ങളില്‍ സൂക്ഷിക്കുമ്പോഴും ആ രാജ്യങ്ങളിലെ ഭാഷ, ഭക്ഷണം, വസ്ത്രം മുതലായവ സ്വാംശീകരിച്ചു. ഇന്ത്യന്‍ വംശജരുടെ ചെറിയൊരും ലോക പാര്‍ലമെന്റ് ഇന്ന് ഡല്‍ഹിയില്‍ സമ്മേളിച്ചിരിക്കുന്നതായാണ് തോന്നുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ വംശജര്‍ ഇന്ന് മൗറീഷ്യസ്, പോര്‍ച്ചുഗല്‍, അയര്‍ലന്റ് എന്നിവിടങ്ങളിലെ പ്രധാനമന്ത്രിമാരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റ് നിരവധി രാജ്യങ്ങളിലും ഇന്ത്യന്‍ വംശജര്‍ രാഷ്ട്ര തലവന്മാരും, ഭരണ തലവന്മാരുമായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ മൂന്ന്, നാല് വര്‍ഷങ്ങള്‍ക്കിടെ ഇന്ത്യയെ കുറിച്ചുള്ള ആഗോള പ്രതിച്ഛായയില്‍ മാറ്റം വന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ സ്വയം പരിവര്‍ത്തപ്പെടുന്നുവെന്നതാണ് ഇതിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ പ്രതീക്ഷകളും, അഭിലാഷങ്ങളും എക്കാലത്തെയും ഉയര്‍ന്ന തലത്തിലാണ്. എല്ലാ മേഖലകളിലും ഗതിമാറ്റാനാകാത്ത മാറ്റത്തിന്റെ സൂചനകള്‍ ദൃശ്യമാണ്.

ഇന്ത്യന്‍ വംശജര്‍ അവര്‍ എവിടെ വസിച്ചാലും ഇന്ത്യയുടെ സ്ഥിരം പ്രതിപുരുഷന്മാരാണെന്നും, വിദേശങ്ങളില്‍ യാത്ര ചെയ്യുമ്പോഴോക്കെ താന്‍ അവരെ കാണാന്‍ ശ്രമിക്കാറുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

വിദേശത്തുള്ള ഇന്ത്യാക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എപ്പോഴും ശ്രദ്ധിച്ച് കൊണ്ടിരിക്കുന്ന വിദേശകാര്യ മന്ത്രി ശ്രീമതി സുഷമാ സ്വരാജിനെ പ്രധാനമന്ത്രി പ്രശംസിച്ചു. വിദേശങ്ങളിലെ നയതന്ത്രകാര്യാലയങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നത് അപ്പപ്പോള്‍ നീരീക്ഷിക്കുന്ന ‘മദദ്’ പോര്‍ട്ടലിനെ കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു.

വിദേശ ഇന്ത്യാക്കാര്‍ ഇന്ത്യയുടെ വികസനത്തിന്റെ പങ്കാളികളാണെന്നാണ് ഗവണ്‍മെന്റ് കരുതുന്നത്. നിതി ആയോഗ് തയ്യാറാക്കിയ 2020 വരെയുള്ള കര്‍മ്മ പരിപാടിയില്‍ വിദേശ ഇന്ത്യാക്കാര്‍ക്ക് സുപ്രധാന സ്ഥാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അസ്ഥിരതയുടെ കാലഘട്ടത്തില്‍ ലോകത്തിന് മുഴുവന്‍ മാര്‍ഗ്ഗമേകാന്‍ നല്‍കാന്‍ ഇന്ത്യന്‍ സംസ്‌ക്കാരത്തിന്റെയും, നാഗരികതയുടെയും മൂല്യങ്ങള്‍ക്കാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ആസിയാന്‍ രാഷ്ട്രങ്ങളുമായി ഇന്ത്യയ്ക്ക് വരെ അടുത്ത ബന്ധങ്ങളാണ് ഉള്ളതെന്ന് പറഞ്ഞ പ്രധാനമന്ത്രി ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് വരുന്ന റിപ്പബ്ലിക് ദിനത്തില്‍ അത് പ്രദര്‍ശിപ്പിക്കപ്പെടുമെന്നും വ്യക്തമാക്കി.

Click here to read full text speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PLI, Make in India schemes attracting foreign investors to India: CII

Media Coverage

PLI, Make in India schemes attracting foreign investors to India: CII
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi congratulates hockey team for winning Women's Asian Champions Trophy
November 21, 2024

The Prime Minister Shri Narendra Modi today congratulated the Indian Hockey team on winning the Women's Asian Champions Trophy.

Shri Modi said that their win will motivate upcoming athletes.

The Prime Minister posted on X:

"A phenomenal accomplishment!

Congratulations to our hockey team on winning the Women's Asian Champions Trophy. They played exceptionally well through the tournament. Their success will motivate many upcoming athletes."