Quoteഇന്ത്യയെ 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറ്റാൻ പ്രവർത്തിക്കുകയാണ്: ഹ്യൂസ്റ്റണിൽ പ്രധാനമന്ത്രി മോദി #Howdymodi
Quote9/11 ആക്രമണമോ, 26/11 ആക്രമണങ്ങളോ ആകട്ടെ, അതിന്റെ ഉറവിടം എല്ലായ്പ്പോഴും ഒരേ സ്ഥലം തന്നെയായിരുന്നു: PM #HowdyModi
Quoteആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ, ‘ഓരോ ഇന്ത്യക്കാരനും ഉള്ള എല്ലാ അവകാശങ്ങളും ഇപ്പോള്‍ ജമ്മു-കശ്മീരിലെയും ലഡാക്കിലെയും ജനങ്ങള്‍ക്കും ലഭ്യമായി: പ്രധാനമന്ത്രി മോദി #HowdyModi
Quoteഡാറ്റ'യാണ് പുതിയ സ്വർണം: പ്രധാനമന്ത്രി മോദി #HowdyModi
Quoteഇന്ത്യയിൽ എല്ലാം നന്നായിരിക്കുന്നു' എന്നതാണ് 'ഹൗഡി മോഡി'എന്ന ചോദ്യത്തിനുള്ള ഉത്തരം: പ്രധാനമന്ത്രി #HowdyModi
Quoteഞങ്ങൾ സ്വയത്തെ വെല്ലുവിളിക്കുകയാണ്; ഞങ്ങൾ സ്വയം മാറുകയാണ്: ഹ്യൂസ്റ്റണിൽ പ്രധാനമന്ത്രി മോദി #HowdyModi
Quoteഞങ്ങളുടെ ലക്ഷ്യങ്ങൾ വളരെ വലുതാണ്, ഞങ്ങളുടെ പ്രതീക്ഷകൾ വളരെ വലുതാണ്: പ്രധാനമന്ത്രി മോദി #HowdyMod

ഹൂസ്റ്റണിലെ എന്‍.ആര്‍ജി. സ്റ്റേഡിയത്തില്‍ അന്‍പതിനായിരത്തോളംപേര്‍ പങ്കെടുത്ത ‘ഹൗഡി മോദി’ ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ജെ.ട്രംപ് ചടങ്ങില്‍ പ്രധാനമന്ത്രിക്കൊപ്പം പങ്കെടുത്തു.

|

ഹൂസ്റ്റണിലെ വേദിയില്‍ പുതിയ ചരിത്രവും പുതിയ രസതന്ത്രവും സൃഷ്ടിക്കപ്പെടുകയാണെന്നു സംഗമത്തില്‍ പ്രസംഗിക്കവേ പ്രധാനമന്ത്രി വിശദീകരിച്ചു. ‘പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ഇന്ത്യയുടെ വികസനത്തെക്കുറിച്ചു സംസാരിക്കുന്ന സെനറ്റര്‍മാരുടെയും സാന്നിധ്യം 130 കോടി വരുന്ന ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം നേട്ടമാണ്’, പ്രധാനമന്ത്രി പറഞ്ഞു. സ്റ്റേഡിയത്തില്‍ നിറയുന്ന ഊര്‍ജം ഇന്ത്യയും അമേരിക്കയും തമ്മില്‍ വര്‍ധിച്ചുവരുന്ന ചേര്‍ച്ചയ്ക്കു തെളിവാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

|

‘ഹൗഡി മോദി എന്നാണ് ഈ സംഗമത്തിനു നല്‍കിയിരിക്കുന്ന പേര്. എന്നാല്‍, മോദി മാത്രമാകുമ്പോള്‍ ഒന്നും ആകുന്നില്ല. ഇന്ത്യയിലെ 130 കോടി ജനങ്ങളുടെ ആഗ്രഹങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണു ഞാന്‍. അതിനാല്‍ത്തന്നെ നിങ്ങള്‍ ഹൗഡി മോദി എന്നു ചോദിക്കുമ്പോള്‍ ഞാന്‍ പറയുക ഇന്ത്യയില്‍ എല്ലാം നന്നായിരിക്കുന്നു എന്നാണ്’, പ്രധാനമന്ത്രി പറഞ്ഞു. ‘എല്ലാവരും സുഖമായിരിക്കുന്നു’ എന്നു വിവിധ ഇന്ത്യന്‍ ഭാഷകളില്‍ പറയുകവഴി നാനാത്വത്തിലുള്ള ഏകത്വമാണ് സജീവമായി നിലകൊള്ളുന്ന ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരുത്തെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

|

‘നിശ്ചയദാര്‍ഢ്യത്തോടെ നവ ഇന്ത്യയുടെ സൃഷ്ടിക്കായി പ്രവര്‍ത്തിക്കുകയാണു രാജ്യം ഇപ്പോള്‍’, പ്രധാനമന്ത്രി പറഞ്ഞു. മെച്ചപ്പെട്ട നവ ഇന്ത്യ യാഥാര്‍ഥ്യമാക്കുന്നതിനായി വളരെയധികം ശ്രമങ്ങള്‍ നടത്തിവരുന്നതായി അദ്ദേഹം തുടര്‍ന്നു. ‘വെല്ലുവിളികളെ മാറ്റിവെക്കുകയല്ല, മറിച്ചു നാം അവയേ നേരിട്ടുകൊണ്ടു മുന്നേറുകയാണ്. കൂടുതല്‍ മാറ്റങ്ങള്‍ക്കു പിറകെ പോവുകയല്ല; മറിച്ച് ശാശ്വത പരിഹാരം കണ്ടെത്താനും അസാധ്യമായതു സാധ്യമാക്കാനുമാണ് ഇന്ത്യ ശ്രമിക്കുന്നത്.’, പ്രധാനമന്ത്രി വ്യക്തമാക്കി.

|

എന്‍.ഡി.എ. ഗവണ്‍മെന്റിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ നേട്ടങ്ങളെ ഉയര്‍ത്തിക്കാട്ടവേ പ്രധാനമന്ത്രി പറഞ്ഞു: ‘ഒരാള്‍ക്കും സങ്കല്‍പിക്കാന്‍ സാധിക്കാത്ത നേട്ടങ്ങളാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 130 കോടി ഇന്ത്യക്കാര്‍ക്ക് ഉണ്ടായത്. വലിയ ലക്ഷ്യമാണു നമുക്കുള്ളത്. വലിയ നേട്ടം കരസ്ഥമാക്കുന്നുമുണ്ട്’. വീടുകളില്‍ ഗ്യാസ് കണക്ഷന്‍ ലഭ്യമാക്കുന്നതിലും ഗ്രാമീണ ശുചിത്വം മെച്ചപ്പെടുത്തുന്നതിലും ഗ്രാമപ്രദേശങ്ങളില്‍ റോഡ് ഉണ്ടാക്കുന്നതിലും ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കുന്നതിലുമൊക്കെ പരിവര്‍ത്തനം സാധ്യമാക്കുന്നതിനായി തന്റെ ഗവണ്‍മെന്റ് കൈക്കൊണ്ട നടപടികളെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു.

|

ജീവിതവും കച്ചവടവും സുഗമമാക്കുന്നതിനുള്ള തന്റെ ഗവണ്‍മെന്റിന്റെ പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ജീവിതം സുഗമമാക്കുന്നതിനു ഗവണ്‍മെന്റ് നടപ്പാക്കിയ വിവിധ കാര്യങ്ങള്‍ അദ്ദേഹം വിശദീകരിച്ചു.

കാലഹരണപ്പെട്ട നിയമങ്ങള്‍ റദ്ദാക്കിയതും സേവനങ്ങള്‍ അതിവേഗം ലഭ്യമാക്കാന്‍ നടപടി കൈക്കൊണ്ടതും ഡാറ്റാ നിരക്കുകള്‍ താഴ്ത്തിയതും അഴിമതിക്കെതിരെ കര്‍ശന നടപടി കൈക്കൊണ്ടതും ജി.എസ്.ടി. നടപ്പാക്കിയതുമൊക്കെ ഉദാഹരണങ്ങളായി ഉയര്‍ത്തിക്കാട്ടി. തന്റെ ഗവണ്‍മെന്റിന്റെ കാലത്തു വികസനം ഓരോ ഇന്ത്യക്കാരനിലേക്കും എത്തിച്ചേരുമെന്നു പ്രധാനമന്ത്രി ഉറപ്പുനല്‍കി.

370ാം വകുപ്പ് പിന്‍വലിച്ചതിനെക്കുറിച്ചു സംസാരിക്കവേ, അത്തരമൊരു ശക്തമായ തീരുമാനമെടുത്ത പാര്‍ലമെന്റേറിയന്‍മാരെ എഴുന്നേറ്റു നിന്ന് ആദരിക്കാന്‍ പ്രധാനമന്ത്രി സദസ്സിനോട് അഭ്യര്‍ഥിച്ചു. 370ാം വകുപ്പ് ജമ്മുകശ്മീരിലെയും ലഡാക്കിലെയും ജനതയെ വികസനത്തില്‍നിന്നും പുരോഗതിയില്‍നിന്നും അകറ്റിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ഓരോ ഇന്ത്യക്കാരനും ഉള്ള എല്ലാ അവകാശങ്ങളും ഇപ്പോള്‍ ജമ്മു-കശ്മീരിലെയും ലഡാക്കിലെയും ജനങ്ങള്‍ക്കും ലഭ്യമായി’, പ്രധാനമന്ത്രി പറഞ്ഞു.

ഭീകരതയ്‌ക്കെതിരെയും അതിനെ പിന്‍തുണയ്ക്കുന്നവര്‍ക്കെതിരെയും ശക്തമായി പോരാടേണ്ട സമയം സംജാതമായിക്കഴിഞ്ഞുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഭീകരവാദത്തെ നേരിടുന്നതില്‍ പ്രസിഡന്റ് ട്രംപിനുള്ള നിശ്ചയദാര്‍ഢ്യത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

ഇന്ത്യ സന്ദര്‍ശിക്കാനായി പ്രസിഡന്റ് ട്രംപിനെയും കുടുംബത്തെയും പ്രധാനമന്ത്രി ക്ഷണിച്ചു. ‘നാം തമ്മിലുള്ള സൗഹൃദം ഇന്ത്യയുടെയും അമേരിക്കയുടെയും മികച്ച ഭാവിയെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കും’, പ്രധാനമന്ത്രി പറഞ്ഞു.
ഹൗഡി മോദി സംഗമത്തിലേക്കു ഡൊണാള്‍ഡ് ജെ.ട്രംപിനെ സ്വീകരിക്കുന്നത് അവസരമായും അംഗീകാരമായും കാണുന്നു എന്നു വ്യക്തമാക്കിയ ശ്രീ. നരേന്ദ്ര മോദി, എല്ലായിടത്തും തന്റെ സാന്നിധ്യം രേഖപ്പെടുത്താന്‍ അമേരിക്കന്‍ പ്രസിഡന്റിനു സാധിച്ചിട്ടുണ്ടെന്നു കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ പ്രസിഡന്റിന്റെ നേതൃത്വ ഗൂണങ്ങളെ അദ്ദേഹം പ്രകീര്‍ത്തിച്ചു. ഓരോ തവണ കാണുമ്പോഴും ഡൊണാള്‍ഡ് ജെ.ട്രംപിന്റെ സൗഹൃദവും ഊഷ്മളതയും ഊര്‍ജവും തനിക്കു ബോധ്യപ്പെട്ടുവെന്നു പ്രധാനമന്ത്രി വെളിപ്പെടുത്തി.

ഇന്ത്യക്കായും ഇന്ത്യയിലെ പൗരന്‍മാര്‍ക്കായും സവിശേഷമായ രീതിയില്‍ പ്രവര്‍ത്തിക്കുകയാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നു സംഗമത്തെ അഭിസംബോധന ചെയ്യവേ ഡൊണാള്‍ഡ് ജെ.ട്രംപ് ചൂണ്ടിക്കാട്ടി. മുമ്പില്ലാത്ത വിധം മെച്ചപ്പെട്ട തെരഞ്ഞെടുപ്പു വിജയം നേടിയതിനു പ്രധാനമന്ത്രിയെ അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം മുമ്പെന്നത്തേക്കാളും മെച്ചപ്പെട്ടതായി അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമാക്കി.

വളര്‍ച്ച നേടുന്നതിനായി പ്രധാനമന്ത്രി നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച ട്രംപ് പറഞ്ഞു: ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന്‍കീഴില്‍ 30 കോടി പേരെ ദാരിദ്ര്യത്തില്‍നിന്നു മുക്തരാക്കി. ഇത് അവിശ്വസനീയമായ നേട്ടമാണ്!’ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന്‍കീഴില്‍ കരുത്തുറ്റതും അഭിവൃദ്ധിപ്പെടുന്നതുമായ ഇന്ത്യയെ ആണു ലോകത്തിനു കാണാന്‍ സാധിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ വംശജരുടെ സംഭാവനകള്‍ക്കു നന്ദി പറഞ്ഞ ട്രംപ്, ഈ സമുദായത്തിനു ഗൂണകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനു തന്റെ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് അറിയിക്കുകയും ചെയ്തു.

ആധുനിക ഇന്ത്യ അമേരിക്കയ്ക്കു പ്രചോദനം പകരുന്നുവെന്ന് ഹൂസ്റ്റണിലേക്കു പ്രധാനമന്ത്രിയെ സ്വാഗതംചെയ്ത ഹൗസ് മെജോറിറ്റി ലീഡര്‍ സ്‌റ്റെനി ഹോണര്‍ പറഞ്ഞു. വെല്ലുവിളികളെ നേരിട്ടുകൊണ്ട്, നിരാശയില്ലാതെ പ്രധാനമന്ത്രി മോദി ഇന്ത്യയെ നയിക്കുകയാണ്. ഇന്ത്യ ബഹിരാകാശ രംഗത്തു പുതിയ ഉയരങ്ങള്‍ താണ്ടിയെന്നും ഭൂമിയിലുള്ള ദശലക്ഷക്കണക്കിനു പേരെ ദാരിദ്ര്യത്തില്‍നിന്നു രക്ഷിക്കാനുള്ള പ്രതിബദ്ധത ഇന്ത്യ നിലനിര്‍ത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ, ബഹുമാനത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും ദീര്‍ഘകാലത്തെ ഇന്ത്യ-ഹൂസ്റ്റണ്‍ ബന്ധത്തിന്റെയും സൂചകമായി പ്രധാനമന്ത്രിക്കു ഹൂസ്റ്റണ്‍ മേയര്‍ സില്‍വസ്റ്റര്‍ ടര്‍ണര്‍ ‘കീ റ്റു ഹൂസ്റ്റണ്‍’ കൈമാറി.

 
Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Indian startups raise $1.65 bn in February, median valuation at $83.2 mn

Media Coverage

Indian startups raise $1.65 bn in February, median valuation at $83.2 mn
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 മാർച്ച് 4
March 04, 2025

Appreciation for PM Modi’s Leadership: Driving Self-Reliance and Resilience