ഇക്കണോമിക് ടൈംസ് ആഗോള വ്യാപാര ഉച്ചകോടിയെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. 
വര്‍ധിച്ച പണപ്പെരുപ്പവും ധനക്കമ്മിയും നയപരമായ മരവിപ്പും നിലനിന്നിരുന്ന 2013-14 കാലത്തെ അപേക്ഷിച്ച് ഇപ്പോള്‍ മാറ്റം വ്യക്തമായി പ്രകടമാണെന്ന് അദ്ദേഹം പറഞ്ഞു. 

|

സംശയങ്ങള്‍ പ്രതീക്ഷകളാലും തടസ്സങ്ങള്‍ ശുഭാപ്തിവിശ്വാസത്താലും മറികടക്കപ്പെട്ടിരിക്കുന്നുവെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. 
2014 മുതല്‍ ഒട്ടുമിക്ക ആഗോള റാങ്കിങ്ങുകളിലും സൂചികകളിലും ഇന്ത്യ ശ്രദ്ധേയമായ നേട്ടമുണ്ടാക്കിയിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. 
റാങ്കിങ്ങുകള്‍ വൈകിയെത്തുന്ന സൂചികകള്‍ മാത്രമാണെന്നും സ്ഥിതി മാറി എത്രയോ കാലം പിന്നിട്ടശേഷം മാത്രമേ അവയില്‍ മാറ്റം പ്രകടമാവുകയുള്ളൂ എന്നും പ്രധാനമന്ത്രി പറഞ്ഞു. പല ഘടകങ്ങളും പ്രകടമായി മെച്ചപ്പെട്ടിണ്ടുന്ന് എന്നതിനു ബിസിനസ് ചെയ്യുന്നത് എളുപ്പമാകുന്നത് ഉദാഹരണമായി അദ്ദേഹം ഉയര്‍ത്തിക്കാട്ടി. 

|

നവീനാശയങ്ങളുടെ കാര്യത്തില്‍ രാജ്യം ഏറെ മുന്നോട്ടുപോയെന്നും 2014ല്‍ ആഗോള നവീനാശയ സൂചികയില്‍ ഇന്ത്യയുടെ റാങ്കിങ് 76 ആയിരുന്നത് 2018ല്‍ 57 ആയി ഉയര്‍ന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. 
മല്‍സരക്ഷമതയുടെ കാര്യത്തില്‍ 2014ലെയും ഇന്നത്തെയും സാഹചര്യം എങ്ങനെ വ്യത്യാസപ്പെട്ടുകിടക്കുന്നു എന്ന് അദ്ദേഹം വിശദീകരിച്ചു. 
ഇപ്പോഴത്തെ മല്‍സരം വികസനത്തെക്കുറിച്ചും സമ്പൂര്‍ണ ശുചിത്വം, സമ്പൂര്‍ണ വൈദ്യുതീകരണം, ഉയര്‍ന്ന നിക്ഷേപം തുടങ്ങിയവയെക്കുറിച്ചും ആണെന്നു പ്രധാനമന്ത്രി പറഞ്ഞു. അതേസമയം, നേരത്തേ പ്രകടമായ മല്‍സരം താമസിപ്പിക്കലുകളുടെയും അഴിമതിയുടെയും കാര്യത്തിലായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. 
ചില കാര്യങ്ങള്‍ ഇന്ത്യയില്‍ പ്രാവര്‍ത്തികമല്ലെന്നു പറഞ്ഞുപരത്തിയതിനെ പ്രധാനമന്ത്രി ശക്തമായി വിമര്‍ശിച്ചു. 
ഇന്ത്യയെ ശുചിത്വമാര്‍ന്നതും അഴിമതിമുക്തവും ആക്കുന്നതില്‍ ഉണ്ടായിട്ടുള്ള പുരോഗതിയും സാങ്കേതിക വിദ്യയുടെ മികവു ദരിദ്രര്‍ക്കുണ്ടാക്കിയ നേട്ടവും നയരൂപീകരണത്തില്‍ ഉണ്ടായിട്ടുള്ള വിവേചനവും നയരൂപീകരണത്തിലെ ഏകപക്ഷീയതയും വിശദീകരിക്കവേ, അസാധ്യമായത് ഇപ്പോള്‍ സാധ്യമായിരിക്കുകയാണെന്നു ശ്രീ. നരേന്ദ്ര മോദി പറഞ്ഞു.
ദരിദ്രര്‍ക്കൊപ്പവും വളര്‍ച്ചയ്ക്ക് അനുകൂലവും എന്ന സമീപനം ഒരേസമയം കൈക്കൊള്ളാനാവില്ലെന്ന ധാരണ ഇന്ത്യന്‍ ജനത തിരുത്തിക്കുറിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. 2014 മുതല്‍ 2019 വരെയുള്ള കാലഘട്ടത്തില്‍ രാജ്യം ശരാശരി 7.4 ശതമാനം വളര്‍ച്ച നേടുമെന്നും ശരാശരി പണപ്പെരുപ്പം നാലു ശതമാനത്തില്‍ കുറവായിരിക്കുമെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഉദാരവല്‍ക്കരിച്ചശേഷമുള്ള ഏറ്റവും വലിയ ശരാശരി വളര്‍ച്ചാനിരക്കും ഏറ്റവും കുറഞ്ഞ ശരാശരി പണപ്പെരുപ്പനിരക്കും ആയിരിക്കും ഇതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ലഭിച്ച പ്രത്യക്ഷ വിദേശ നിക്ഷേപം 2014നു മുമ്പുള്ള ഏഴു വര്‍ഷത്തിനിടെ ലഭിച്ചതിനു തുല്യമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഈ നേട്ടം കൈവരിക്കുന്നതിനായി ഇന്ത്യയില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കേണ്ടിവുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. പാപ്പരത്ത നിയമം, ചരക്കുസേവന നികുതി, റിയല്‍ എസ്റ്റേറ്റ് നിയമം തുടങ്ങിയ നടപടികളിലൂടെ വളര്‍ച്ചയുടെ ദശാബ്ദങ്ങള്‍ക്ക് അസ്തിവാരം തീര്‍ക്കാന്‍ സാധിച്ചുവെന്നു പ്രധാനമന്ത്രി പറഞ്ഞു. 
130 കോടി പ്രതീക്ഷകളോടുകൂടിയ രാജ്യമാണ് ഇന്ത്യയെന്നും വികസനത്തിനും പുരോഗതിക്കുമായി ഏകദിശയിലുള്ള വീക്ഷണം പോരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'പുതിയ ഇന്ത്യയെക്കുറിച്ചുള്ള നമ്മുടെ വീക്ഷണം സാമ്പത്തിക സ്ഥിതിയോ ജാതിയോ ഭാഷയോ മതമോ എന്ന ഭേദമില്ലാതെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ്', പ്രധാനമന്ത്രി പറഞ്ഞു. 
'കഴിഞ്ഞ കാലം മുതല്‍ തുടരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനൊപ്പം ഭാവിയിലേക്കുള്ള വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതുകൂടിയാണ് നവ ഇന്ത്യയെക്കുറിച്ചുള്ള നമ്മുടെ വീക്ഷണം', അദ്ദേഹം കൂട്ടിച്ചര്‍ത്തു. പ്രധാനമന്ത്രി താഴെപ്പറയുന്ന ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി:
ഇന്ത്യ ഏറ്റവും വേഗമേറിയ തീവണ്ടികള്‍ നിര്‍മിക്കുകയും ആളില്ലാത്ത ലെവല്‍ ക്രോസിങ്ങുകള്‍ ഇല്ലാതാക്കുകയും ചെയ്തു. 
ഇന്ത്യ അതിവേഗം ഐ.ഐ.ടികളും എ.ഐ.ഐ.എം.എസ്സുകളും നിര്‍മിക്കുന്നതിനൊപ്പം രാജ്യത്താകമാനമുള്ള സ്‌കൂളുകളില്‍ ശൗചാലയങ്ങളും നിര്‍മിച്ചു.
ഇന്ത്യ രാജ്യത്താകമാനം 100 സ്മാര്‍ട്ട് സിറ്റികള്‍ ഉണ്ടാക്കുന്നതിനൊപ്പം വളര്‍ച്ച ആഗ്രഹിക്കുന്ന 100 ജില്ലകളുടെ അതിവേഗമുള്ള പുരോഗതിയും സാധ്യമാക്കുന്നു. 
വൈദ്യുതി കയറ്റുമതി ചെയ്യുന്ന ഇന്ത്യ, സ്വാതന്ത്ര്യം ലഭിച്ചതു മുതല്‍ ഇതുവരെ വൈദ്യുതി ലഭിച്ചിട്ടില്ലായിരുന്ന എത്രയോ വീടുകളില്‍ വൈദ്യുതി ലഭ്യമാക്കി. 
സാമൂഹ്യ മേഖലയില്‍ നടത്തിയ സൃഷ്ടിപരമായ ഇടപെടലുകള്‍ വിശദീകരിക്കവേ, പ്രതിവര്‍ഷം ആറായിരം രൂപ നല്‍കുകവഴി 12 കോടി ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്കു ഗവണ്‍മെന്റ് സഹായമേകുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇതുവഴി അടുത്ത പത്തു വര്‍ഷത്തിനകം കര്‍ഷകര്‍ക്ക് ഏഴര ലക്ഷം കോടി രൂപയോ പതിനായിരം കോടി ഡോളറോ നമ്മുടെ കര്‍ഷകര്‍ക്കു നല്‍കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു. 
ഡിജിറ്റല്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, മെയ്ക്ക് ഇന്‍ ഇന്ത്യ, ഇന്നവേറ്റീവ് ഇന്ത്യ എന്നീ പദ്ധതികള്‍ സംയോജിക്കുകയും ഫലം നല്‍കിത്തുടങ്ങുകയും ചെയ്തതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ട സ്റ്റാര്‍ട്ടപ്പുകളില്‍ 44 ശതമാനവും രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാങ്കേതിക വിദ്യ നമ്മുടെ രാജ്യത്തിലെ ഇല്ലാത്തവരും ഉള്ളവരും തമ്മിലുള്ള അന്തരം ഇല്ലാതാക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 
ഇന്ത്യയെ പത്തു ട്രില്യന്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയാക്കി വളര്‍ത്താന്‍ ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നു. പുനരുപയോഗിക്കാവുന്ന ഊര്‍ജത്തിനായുള്ള ആഗോള പദ്ധതിയെ നയിക്കാനും ഇന്ത്യയെ ഇലക്ട്രിക് വാഹന മേഖലയിലും ഊര്‍ജ സംരക്ഷണ സംവിധാനങ്ങളിലും ഒന്നാമതെത്തിക്കാനും ഗവണ്‍മെന്റ് പരിശ്രമിച്ചുവരികയാണ്. 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Click here to read full text speech

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
After over 40 years, India issues tender for Sawalkote project as Indus treaty remains in abeyance

Media Coverage

After over 40 years, India issues tender for Sawalkote project as Indus treaty remains in abeyance
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ജൂലൈ 31
July 31, 2025

Appreciation by Citizens for PM Modi Empowering a New India Blueprint for Inclusive and Sustainable Progress