Quoteആര്‍.ഇ.ആര്‍.എ ഉപഭോക്താക്കളും റിയല്‍ എസ്‌റ്റേറ്റ് ഡെവലപ്പേഴ്‌സും തമ്മിലുള്ള വിശ്വാസ്യത ശക്തമാക്കി: പ്രധാനമന്ത്രി മോദി
Quoteഇന്ത്യയില്‍ വ്യാപാരം സുഗമമാക്കല്‍ ഉറപ്പുവരുത്താന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്: പ്രധാനമന്ത്രി മോദി
Quoteഒരു ഗവണ്‍മെന്റ് നയങ്ങള്‍ രൂപീകരിച്ചാല്‍ അത് അഴിമതിയെ ഇല്ലാതാക്കുന്നന്നതിനും മികച്ച ഫലം നല്‍കുതിനും വഴിവയ്ക്കും: പ്രധാനമന്ത്രി മോദി




ന്യൂഡല്‍ഹിയിലെ താല്‍ക്കത്തോറ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ക്രെഡായി യൂത്ത് കോണ്‍-2019നെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അഭിസംബോധന ചെയ്തു.

2022 ആകുമ്പോഴേക്കും വീടില്ലാത്ത എല്ലാ വ്യക്തികള്‍ക്കും ഓരോ വീട് ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനം അതിവേഗത്തില്‍ പുരോഗമിക്കുകയാണെന്ന് അവിടെ കൂടിയിരുന്നവരെ അഭിസംബോധനചെയ്തുകൊണ്ട് പ്രധാനമന്ത്രി അറിയിച്ചു. ഏകദേശം 1.5 കോടി വീടുകള്‍ പ്രധാനമന്ത്രി ആവാസ് യോജനയില്‍ നിര്‍മ്മിച്ചു. ഇതില്‍ 15 ലക്ഷം നഗരമേഖലകളിലെ പാവപ്പെട്ടവര്‍ക്കായാണ് നിര്‍മിച്ചത്. ഇന്നത്തെ കേന്ദ്ര ഗവണ്‍മെന്റിന്റെ കീഴില്‍ എല്ലാ നടപടികള്‍ക്കും ഇന്ന് ഒരു സുതാര്യതയുണ്ടെന്ന് അമദ്ദഹം കൂട്ടിച്ചേര്‍ത്തു. ശരിയായ ഉദ്ദേശ്‌യത്തോടെ ഒരു ഗവണ്‍മെന്റ് നയങ്ങള്‍ രൂപീകരിച്ചാല്‍ അത് അഴിമതിയെ ഇല്ലാതാക്കുന്നന്നതിനും മികച്ച ഫലം നല്‍കുതിനും വഴിവയ്ക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

|

 

റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (ആര്‍.ഇ.ആര്‍.എ) ഉപഭോക്താക്കളും റിയല്‍ എസ്‌റ്റേറ്റ് ഡെവലപ്പേഴ്‌സും തമ്മിലുള്ള വിശ്വാസ്യത ശക്തമാക്കിയതായി പ്രധാനമന്ത്രി പറഞ്ഞു. 28 സംസ്ഥാനങ്ങളില്‍ ആര്‍.ഇ.ആര്‍.എ. വിജ്ഞാപനം ചെയ്തുകഴിഞ്ഞു. 35,000 റിയല്‍ എസ്‌റ്റേറ്റ് പദ്ധതികളും 27,000 റിയല്‍ എസ്‌റ്റേറ്റ് ഏജന്റുമാരും ആര്‍.ഇ.ആര്‍.എയ്ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, ലക്ഷക്കണക്കിന് ഫ്‌ളാറ്റുകള്‍ നിര്‍മ്മിക്കുകയും ചെയ്തു, പ്രധാനമന്ത്രി പറഞ്ഞു.

|

ഇന്ത്യയില്‍ വ്യാപാരം സുഗമമാക്കല്‍ ഉറപ്പുവരുത്താന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്നു് കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ വ്യാപാരം സുഗമമാക്കല്‍ റാങ്കിംഗിലെ കുതിച്ചുചാട്ടത്തെക്കുറിച്ച് സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു. നിര്‍മ്മാണ അനുമതികള്‍ ഉള്‍പ്പെടെയുള്ള ഗവണ്‌മെന്റ് അനുമതികള്‍ എല്ലാം തന്നെ മുന്‍പിലത്തേതിനെക്കാള്‍ വേഗത്തിലാണ് നല്‍കുന്നതെന്ന് ഈ വിഷയവുമായി ബന്ധപ്പെട്ട് അദ്ദേഹം സൂചിപ്പിച്ചു.

|

ഹൗസിംഗ് വ്യവസായത്തെയും വീട് വാങ്ങുന്നവരെയും സഹായിക്കുന്നതിനായി കേന്ദ്ര ഗവണ്‍മെന്റ് കൈക്കൊണ്ട പരിക്ക്കാരങ്ങളെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. നിര്‍മാണത്തിനുള്ള വിവിധ സാമഗ്രികളുടെ ജി.എസ്.ടി. നിരക്ക് കുറച്ചത് അദ്ദേഹം സൂചിപ്പിച്ചു. സമീപകാലത്തെ ബജറ്റില്‍ ഇടത്തരക്കാര്‍ക്കായി അവതരിപ്പിച്ച ആദായനികുതി ആനുകൂല്യങ്ങളക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഈ മുന്‍കൈകളുടെ ആകെത്തുക ഹൗസിംഗ് മേഖലയേയും വീട് വാങ്ങുന്നവരേയും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തമായ ഒരു വീട് എന്ന സാധാരണക്കാരായ പൗരന്മാരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുള്ള സംഭാവനയ്ക്ക് പ്രധാനമന്ത്രി ക്രഡൊയിയെ അഭിനന്ദിച്ചു. നവ ഇന്ത്യ രൂപംകൊള്ളുന്ന സമയത്താണ് യൂത്ത് കോ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നവ ഇന്ത്യയായി മാറ്റുന്നതിന് രാജ്യത്തെ യുവതയ്ക്ക് വലിയൊരു പങ്ക്‌വഹിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ പ്രധാനമന്ത്രി താല്‍ക്കത്തോറ സ്‌റ്റേഡിയത്തില്‍ ക്രെഡായി സംഘടിപ്പച്ച പ്രദ്രര്‍ശനവും സന്ദര്‍ശിച്ചു.

|
Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
Indian IPOs set to raise up to $18 billion in second-half surge

Media Coverage

Indian IPOs set to raise up to $18 billion in second-half surge
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ജൂലൈ 11
July 11, 2025

Appreciation by Citizens in Building a Self-Reliant India PM Modi's Initiatives in Action