Quoteപോലീസും ഫോറൻസിക് സയൻസും ജുഡീഷ്യറിയും ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ പ്രധാന ഘടകങ്ങളാണ് : പ്രധാനമന്ത്രി മോദി
Quoteഫോറൻസിക് സയൻസിൽ കൂടുതൽ സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തിയാൽ സൈബർ സുരക്ഷയുടെ വെല്ലുവിളികളെ നേരിടാൻ സഹായിക്കും: പ്രധാനമന്ത്രി മോദി
Quoteഅതിവേഗം മാറിക്കൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങളുടെ സാഹചര്യങ്ങളെ നേരിടാൻ, കുറ്റവാളികൾ രക്ഷപ്പെടുകയില്ലെന്ന് ഉറപ്പുവരുത്താൻ നമ്മുക്ക് പുതിയ സാങ്കേതിക വിദ്യകൾ വികസിപ്പിക്കേണ്ടതുണ്ട്: പ്രധാനമന്ത്രി

ഗുജറാത്ത് ഫൊറന്‍സിക് സയന്‍സസ് സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു.

ഗുജറാത്ത് സര്‍വകലാശാലയും അവിടുത്തെ വിദ്യാര്‍ത്ഥികളും അഗ്രഗാമികളാണ് എന്ന് അദ്ദേഹം പറഞ്ഞു. പരമ്പരാഗതമായി പൊതുവേ അധികമാരും എടുക്കാത്ത ഒരു വിഷയം പoനത്തിനു തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികളെയും അവരുടെ ദൃഢനിശ്ചയത്തെയും അദ്ദേഹം പ്രകീര്‍ത്തിച്ചു. എന്നാല്‍ അത് ഇന്നത്തെ കാലത്ത് അതിപ്രധാനമാണ്. ഈ വിശേഷഗുണവും ആത്മവിശ്വാസവും ദൃഢനിശ്ചയവും വരും കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.

|

ശക്തമായ ഫൊറന്‍സിക് സയന്‍സ് സംവിധാനം പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുകയും കുറ്റകൃത്യങ്ങളെ പുറത്തുകൊണ്ടുവരികയും ചെയ്യുന്നതോടൊപ്പം കാര്യക്ഷമമായ ഒരു പൊലീസ് സംവിധാനത്തിനും ഫലപ്രദമായ നീതിന്യായ സംവിധാനത്തിലും ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടാല്‍ വളരെ വേഗം പിടിക്കപ്പെടാനുള്ള സാധ്യത നിലനിന്നാല്‍ മാത്രമേ ആളുകള്‍ക്ക് അത് ചെയ്യാതിരിക്കാനുള്ള ഭയം ഉണ്ടാവുകയുള്ളു എന്നത് പ്രധാനമാണ്. അതുകൊണ്ടാണ് ഇന്ന്് എവിടെയും ഫൊറന്‍സിക് സയന്‍സിന് പ്രധാന്യം കൈവന്നിട്ടുള്ളത് – പ്രധാനമന്ത്രി പറഞ്ഞു.

|

കുറ്റാന്വേഷണ മേഖലയ്ക്കും നീതി നടപ്പാക്കലിനും പര്യാപ്തമായ ഒരു അന്തര്‍ദേശീയ മാനവ വിഭവശേഷി കൂട്ടായ്മ ഉണ്ടാക്കിയതിന് ഗുജറാത്ത് ഫൊറന്‍സിക് സയന്‍സസ് സര്‍വകലാശാലയെ അദ്ദേഹം അഭിനന്ദിച്ചു. ഗുജറാത്ത് ഫൊറന്‍സിക് സയന്‍സസ് സര്‍വകലാശാല അതിന്റെ പരിശീലനത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും ആഗോള സുരക്ഷയില്‍ സുപ്രധാന പങ്ക് വഹിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

|
സൈബര്‍ കുറ്റകൃത്യത്തിന്റെ വെല്ലുവിളിയേക്കുറിച്ചും ഈ പശ്ചാത്തലത്തില്‍ ഫൊറന്‍സിക്, സൈബര്‍ ഫൊറന്‍സി്ക് ലാബുകള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തേക്കുറിച്ചും പ്രധാനമന്ത്രി വിശദമായി സംസാരിച്ചു. ഇന്‍ഷുറന്‍സ് വ്യവസായത്തില്‍ ഫൊറന്‍സിക് സയന്‍സിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
|

കുറ്റവാളികളെ പിടികൂടി നീതിന്യായ സംവിധാനത്തെ സഹായിക്കുന്നതിന് ഡിഎന്‍എ പരിശോധനാ സംവിധാനം ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം ഫൊറന്‍സിക് സയന്‍സ് വിദഗ്ധരോട് ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുള്‍പ്പെടെ ഹീനമായ കുറ്റകൃത്യങ്ങള്‍ തടയാന്‍ സമീപകാലത്തുതന്നെ നാം പ്രാപ്തരാകും എന്ന ശുഭാപ്തി വിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു.

ലോകവ്യാപകമായി മാറുന്ന പ്രവണതകളുടെ കേന്ദ്രബിന്ദുവായി മാറാന്‍ വിദ്യാര്‍ത്ഥികളോട് അദ്ദേഹം ആഹ്വാനം ചെയ്തു.

നമ്മുടെ ലോകത്തെ നല്ല ഒരിടമാക്കുന്നതിനുള്ള പുരോഗമനപരമായ മാറ്റങ്ങളുടെ വാഹകരാകാന്‍ അദ്ദേഹം അവരെ ഉദ്‌ബോധിപ്പിച്ചു. ബിരുദം നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രകാശമാനവും ആകര്‍ഷകവുമായ ഭാവി അദ്ദേഹം ആശംസിച്ചു.

 

Click here to read PM's speech

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
Modi’s India hits back: How Operation Sindoor is the unveiling of a strategic doctrine

Media Coverage

Modi’s India hits back: How Operation Sindoor is the unveiling of a strategic doctrine
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 മെയ് 29
May 29, 2025

Citizens Appreciate PM Modi for Record Harvests, Robust Defense, and Regional Progress Under his Leadership