പ്രധാനമന്ത്രി മോദി അസ്സോചാമിന്റെ ശതാബ്ദിയാഘോഷങ്ങളെ അഭിസംബോധന ചെയ്തു.‘ഈസ് ഓഫ് ഡുയിംഗ് ബിസിനസ്’ എന്ന് പറയാൻ നാല് വാക്കുകൾ മാത്രം മതി, എന്നാൽ സർക്കാരും മുഴുവൻ സംവിധാനവും താഴേത്തട്ടിലേക്ക് ഇറങ്ങി രാവും പകലും പ്രവർത്തിക്കുമ്പോൾ മാത്രമാണ് റാങ്കിംഗ് മെച്ചപ്പെടുന്നത്.: പ്രധാനമന്ത്രി
ഇന്ന്, ലോകമെമ്പാടുമുള്ള ഏറ്റവും ബിസിനസ്സ് സൗഹൃദ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ: പ്രധാനമന്ത്രി മോദി
നികുതി സമ്പ്രദായത്തിൽ സുതാര്യത, കാര്യക്ഷമത, ഉത്തരവാദിത്തം എന്നിവ കൊണ്ടുവരുന്നതിനായി ഞങ്ങൾ 'ഫെയ്‌സ്ലെസ് ടാക്സ് അഡ്മിനിസ്ട്രേഷനിലേക്ക്' നീങ്ങുകയാണ്: പ്രധാനമന്ത്രി

അഞ്ച് ട്രില്ല്യണ്‍ ഡോളറിന്റെ സമ്പദ്ഘടനയെന്ന ലക്ഷ്യം സാധ്യമാണെന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ ഇന്ന് അസോസിയേറ്റ് ചേമ്പേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ (അസോചമിന്റെ) നൂറാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയെ അഞ്ച് ട്രില്ല്യണ്‍ ഡോളര്‍ മൂല്യമുള്ള സമ്പദ് വ്യവസ്ഥയാക്കുക എന്ന ആശയം പൊടുന്നനെയുള്ള ഒന്നല്ലെന്ന് കോര്‍പ്പറേറ്റ് രംഗത്തെ പ്രമുഖര്‍, നയതന്ത്രജ്ഞര്‍, തുടങ്ങിയവരടങ്ങുന്ന സദസിനെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് രാജ്യം സ്വയം ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ ഇത്തരമൊരു ലക്ഷ്യം നിശ്ചയിക്കാനും, ആ ദിശയില്‍ പ്രവര്‍ത്തിക്കാനും സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

‘അഞ്ച് വര്‍ഷം മുമ്പ് സമ്പദ്ഘടന നാശത്തിലേയ്ക്കാണ് പോയ്‌ക്കൊണ്ടിരുന്നത്. നമ്മുടെ ഗവണ്‍മെന്റ് ഇത് തടയുക മാത്രമല്ല സമ്പദ്ഘടനയില്‍ അച്ചടക്കം കൊണ്ടുവരികയും ചെയ്തു’.

‘അച്ചടക്കത്തോടെ, നിശ്ചിത നിയമങ്ങളോടെ സമ്പദ്ഘടനയ്ക്ക് മുന്നോട്ട് പോകാനാവും വിധം അടിസ്ഥാപരമായ മാറ്റങ്ങള്‍ ഞങ്ങള്‍ കൊണ്ട് വന്നു. വ്യവസായ മേഖലയുടെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ആവശ്യങ്ങള്‍ ഞങ്ങള്‍ നിവേറ്റുകയും അഞ്ച് ട്രില്ല്യണ്‍ ഡോളറിന്റെ സമ്പദ്ഘടനയ്ക്കായി ശക്തമായ അടിത്തറയിടുകയും ചെയ്തു’.

‘ഔപചാരികവല്‍ക്കരണത്തിന്റെയും ആധുനിക വല്‍ക്കരണം എന്നീ രണ്ട് ശക്തമായ തൂണുകളില്‍ നാം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പടുത്തുയര്‍ത്തുകയാണ്. കൂടുതല്‍ കൂടുതല്‍ മേഖലകളെ ഔപചാരിക സമ്പദ്‌വ്യവസ്ഥയിലേയ്ക്ക് കൊണ്ട് വരാന്‍ ഞങ്ങള്‍ ശ്രമിക്കുകയാണ്. ഇതോടൊപ്പം, ആധുനികവല്‍ക്കരണം വേഗത്തിലാക്കാന്‍ നമ്മുടെ സമ്പദ് വ്യവസ്ഥയെ നൂതന സാങ്കേതികവിദ്യയുമായി നാം ബന്ധിപ്പിക്കുകയും ചെയ്യുന്നു’.

‘ഇന്ന് ഒരു പുതിയ കമ്പനി രജിസ്റ്റര്‍ ചെയ്യുന്നതിന് നിരവധി ആഴ്ചകള്‍ക്ക് പകരം ഏതാനും മണിക്കൂറുകള്‍ മാത്രമേയെടുക്കുന്നുള്ളൂ. യന്ത്രവല്‍ക്കരണം അതിര്‍ത്തികടന്നുള്ള വ്യാപാരം വേഗത്തിലാക്കുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ മെച്ചപ്പെട്ട ബന്ധിപ്പിക്കല്‍ തുറമുഖങ്ങളിലേയും, വിമാനത്താവളങ്ങളിലേയും കാലതാമസം കുറയ്ക്കുന്നു. ഇവയെല്ലാം ആധുനിക സമ്പദ്ഘടനയുടെ ഉദാഹരണങ്ങളാണ്.

‘വ്യവസായങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കുന്ന, അവ മനസിലാക്കുന്ന, നിര്‍ദ്ദേശങ്ങളോട് സംവേദനക്ഷമതയുള്ള ഒരു ഗവണ്‍മെന്റ് ഇന്ന് നമുക്കുണ്ട്’.

തുടര്‍ച്ചയായ പരിശ്രമങ്ങള്‍ വഴിയാണ് ബിസിനസ്സ് ചെയ്യല്‍ സുഗമമാക്കല്‍ സംബന്ധിച്ച റാങ്കിംഗില്‍ ഗണ്യമായൊരു കുതിച്ച് ചാട്ടം നടത്താനയതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

‘ബിസിനസ്സ് നടത്തിപ്പ് സുഗമമാക്കല്‍ എന്നത് വെറും മൂന്ന് വാക്കുകളായി തോന്നിയേക്കാം, പക്ഷേ റാങ്കിംഗ് മെച്ചപ്പെടുത്തുന്നതില്‍ താഴെത്തട്ടുമുതല്‍ നയങ്ങളിലും, ചട്ടങ്ങളിലുമുള്ള മാറ്റങ്ങളുള്‍പ്പെടെ നിരവധി ശ്രമങ്ങള്‍ അതിന് പിന്നിലുണ്ട്’.

നികുതിദായകനും അധികാരികളും തമ്മില്‍ നേടിട്ടുള്ള ഇടപെടല്‍ കുറയ്ക്കുന്നതിന് രാജ്യത്ത് മുഖരഹിതമായ നികുതി ഭരണം നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

‘നികുതി സംവിധാനത്തില്‍ സുതാര്യത, കാര്യക്ഷമത, ഉത്തരവാദിത്തം കൊണ്ടുവരുന്നതിന് മുഖരഹിതമായ നികുതി സംവിധാനത്തിലേയ്ക്ക് നാം നീങ്ങുകയാണ്’, പ്രധാനമന്ത്രി പറഞ്ഞു.

അധികഭാരം കുറയ്ക്കാനും വ്യവസായങ്ങള്‍ക്ക് ഭയരഹിതമായ സാഹചര്യം ഒരുക്കുന്നതിനും കോര്‍പ്പറേറ്റ് മേഖലയിലെ നിരവധി നിയമങ്ങള്‍ ഗവണ്‍മെന്റ് ക്രിമിനല്‍ നിയമങ്ങളല്ലാതെയാക്കി മാറ്റിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.

‘കമ്പനി നിയമത്തിലെ നിരവധി വകുപ്പുകളെ കുറിച്ച് നിങ്ങള്‍ക്കറിയാമല്ലോ. ഈ വകുപ്പുകളില്‍ നിന്നുള്ള ചെറിയ വ്യതിചലനങ്ങള്‍ പോലും ക്രിമിനല്‍ അപരാധമായാണ് കണക്കാക്കിയത്. ഇത്തരം നിരവധി വ്യവസ്ഥകള്‍ ഞങ്ങളുടെ ഗവണ്‍മെന്റ് ക്രിമിനല്‍ കുറ്റകൃത്യമല്ലാതാക്കി മാറ്റി. മറ്റ് പല വ്യവസ്ഥകള്‍ ക്രിമിനല്‍ അപരാധമല്ലാത്തവയാക്കി മാറ്റാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു’. രാജ്യത്തെ കോര്‍പ്പറേറ്റ് നികുതി എക്കാലത്തേയും കുറഞ്ഞതാണെന്നും ഇത് സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉത്തേജനമേകുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

‘നിലവില്‍ കോര്‍പ്പറേറ്റ് നികുതി ഏറ്റവും കുറഞ്ഞതാണ്. ഇത് അര്‍ത്ഥമാക്കുന്നത് വ്യവസായ മേഖലയില്‍ നിന്നും ഏറ്റവും കുറഞ്ഞ കോര്‍പ്പറേറ്റ് നികുതി സ്വീകരിക്കുന്ന ഏതെങ്കിലും ഗവണ്‍മെന്റുണ്ടെങ്കില്‍, അത് ഞങ്ങളുടേതാണ്’.

തൊഴില്‍ രംഗത്തെ സമ്പൂര്‍ണ്ണമായി പരിഷ്‌ക്കരിക്കുന്നതിനുള്ള ശ്രമങ്ങളെ കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു.

 

ബാങ്കിംഗ് മേഖല കൂടുതല്‍ സുതാര്യവും, ലാഭകരവുമാക്കാന്‍ കൈക്കൊണ്ട വമ്പിച്ച പരിഷ്‌ക്കാരങ്ങളെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു.

‘ഗവണ്‍മെന്റ് സ്വീകരിച്ച നടപടികള്‍ വഴി ഇന്ന് 13 ബാങ്കുകള്‍ ലാഭത്തിന്റെ പാതയിലാണ്. ഇതില്‍ ആറ് ബാങ്കുകള്‍ ഇന്ന് തിരുത്തല്‍ നടപടികള്‍ക്ക് (പി.സി.എ) പുറത്താണ്. ബാങ്കുകളുടെ ഏകീകരണ പ്രക്രിയയും ഞങ്ങള്‍ വേഗത്തിലാക്കി. ഇന്ന് ബാങ്കുകള്‍ തങ്ങളുടെ രാജ്യവ്യാപക ശൃംഖലകള്‍ വിപുലപ്പെടുത്തുകയും അന്താരാഷ്ട്ര അംഗീകാരം നേടുന്നതിന്റെ ദിശയിലുമാണ്.

ഈ അനുകൂല ഘടകങ്ങളോടെ അഞ്ച് ട്രില്ല്യണ്‍ ഡോളറിന്റെ ലക്ഷ്യത്തിലേയ്ക്ക് സമ്പദ്ഘടന കുതിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കുന്നതിന് അടിസ്ഥാന സൗകര്യ മേഖലയില്‍ 100 ലക്ഷം കോടി രൂപയുടെയും, ഗ്രാമീണ മേഖലയില്‍ മറ്റൊരു 25 ലക്ഷം കോടി രൂപയുടെയും നിക്ഷേപം ഗവണ്‍മെന്റ് നടത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

 

 

 

 

 

 

 

 

Click here to read full text speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PLI, Make in India schemes attracting foreign investors to India: CII

Media Coverage

PLI, Make in India schemes attracting foreign investors to India: CII
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi congratulates hockey team for winning Women's Asian Champions Trophy
November 21, 2024

The Prime Minister Shri Narendra Modi today congratulated the Indian Hockey team on winning the Women's Asian Champions Trophy.

Shri Modi said that their win will motivate upcoming athletes.

The Prime Minister posted on X:

"A phenomenal accomplishment!

Congratulations to our hockey team on winning the Women's Asian Champions Trophy. They played exceptionally well through the tournament. Their success will motivate many upcoming athletes."