India has a long tradition of handicrafts and Varanasi has played a key role in this regard: PM Modi
We want our weavers and artisans belonging to the carpet industry to prosper and get global recognition: PM Modi
For the carpet sector, our mantra is Farm to Fibre, Fibre to Fabric, Fabric to Fashion and Fashion to Foreign: PM Modi

വാരണാസിയില്‍ നടക്കുന്ന ഇന്ത്യ കാര്‍പ്പറ്റ് എക്‌സ്‌പോയെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ അഭിസംബോധന ചെയ്തു.

ഇന്ത്യാ കാര്‍പ്പറ്റ് എക്‌സ്‌പോ ആദ്യമായാണ് വാരണാസിയിലെ ദീന്‍ദയാല്‍ ഹസ്തകലാ സങ്കുലില്‍ സംഘടിപ്പിക്കുന്നതെന്ന് ഇന്ത്യയില്‍നിന്നും പുറത്തുനിന്നും എത്തിയിട്ടുള്ള അതിഥികളെ സ്വാഗതം ചെയ്യവേ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വാരണാസി, ബദോയി, മിര്‍സാപൂര്‍ എന്നിവയാണ് പരവതാനി വ്യവസായത്തിന്റെ കേന്ദ്രങ്ങള്‍ എന്ന് അദ്ദേഹം വ്യക്തമാക്കി. കരകൗശല, ചെറുകിട ഇടത്തരം വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിശ്രമങ്ങളെക്കുറിച്ച് വിശദീകരിക്കുകയം ചെയ്തു.

ഇന്ത്യക്കു നീണ്ടകാലത്തെ കരകൗശല പാരമ്പര്യമുണ്ടെന്നും അതില്‍ വാരണാസി പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ മേഖലയില്‍ ജീവിച്ചിരുന്ന മഹനായ കവിയും സന്യാസിയുമായിരുന്ന കബീറിനെക്കുറിച്ച് ഈ പശ്ചാത്തലത്തില്‍ അദ്ദേഹം വിശദീകരിച്ചു.

സ്വാതന്ത്ര്യസമര പോരാട്ടത്തിലും സ്വാശ്രയത്വത്തിനായുള്ള പോരാട്ടത്തിലും കരകൗശല മേഖല പ്രചോദനമേകിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി മഹാത്മാഗാന്ധിയെയും സത്യാഗ്രഹത്തേയും ചര്‍ക്കയേയും ചൂണ്ടിക്കാട്ടി.

ഇന്ന് ഇന്ത്യയാണ് ഏറ്റവും വലിയ പരവതാനി നിര്‍മാതാക്കളെന്നും ആഗോള വിപണിപങ്കാളത്തിത്തിന്റെ 35%വും ഇന്ത്യക്കാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ മേഖലയിലെ വളരെ ആകര്‍ഷമായ കയറ്റുമതി പ്രകടനത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇടത്തരക്കാര്‍ വര്‍ധിക്കുന്നതും പരവതാനി വ്യവസായത്തിന് ലഭിക്കുന്ന പിന്തുണയുമാണ് ഈ മേഖലയുടെ വളര്‍ച്ചയ്ക്കു പിന്നിലുള്ള പ്രധാന ഘടകങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ‘മേഡ് ഇന്‍ ഇന്ത്യ കാര്‍പ്പറ്റ്’ ഒരു വലിയ ബ്രാന്‍ഡ് ആക്കിമാറ്റിയ പരവതാനി നിര്‍മാതാക്കളുടെ വൈദഗ്ധ്യത്തെ അദ്ദേഹം അഭിനന്ദിച്ചു. പരവതാനി കയറ്റുമതിക്കാര്‍ക്ക് ചരക്ക് നീക്കുന്നതിന് നല്‍കുന്ന പിന്തുണയെക്കുറിച്ചും ഗുണനിലവാരം ഉറപ്പാക്കാനായി ലോകനിലവാരമുള്ള ലബോറട്ടറികള്‍ നിര്‍മ്മിച്ചതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ആധുനിക നൂലുകള്‍ ലഭ്യമാക്കുക, വായ്പ സൗകര്യം ഒരുക്കുക ഉള്‍പ്പെടെ ഈ മേഖലയില്‍ ലഭ്യമാക്കിയിട്ടുള്ള മറ്റ് സൗകര്യങ്ങളെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു.

കാര്‍പ്പറ്റ് നിര്‍മ്മാതാക്കളുടെ വൈദഗ്ധ്യവും കഠിനപ്രയത്‌നവും രാജ്യത്തിന്റെ ശക്തികളില്‍ ഒന്നായിത്തീരുന്നു എന്ന് ഉറപ്പാക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

Click here to read full text speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Snacks, Laughter And More, PM Modi's Candid Moments With Indian Workers In Kuwait

Media Coverage

Snacks, Laughter And More, PM Modi's Candid Moments With Indian Workers In Kuwait
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 22
December 22, 2024

PM Modi in Kuwait: First Indian PM to Visit in Decades

Citizens Appreciation for PM Modi’s Holistic Transformation of India