ശ്രീ. ജോയി കണ്‍സപ്‌സിയോണ്‍
ചെയര്‍മാന്‍ ആസിയാന്‍ ബിസിനസ് ഉപദേശക സമിതി
അഭിവന്ദ്യരെ,
മഹതികളെ, മഹാന്മാരെ,
ഇവിടെ എത്താന്‍ വൈകിയതില്‍ ഞാന്‍ ആദ്യമേ തന്നെ ക്ഷമപറയട്ടെ. രാഷ്ട്രീയത്തിലെന്ന പോലെ ബിസിനസ്സിലും സമയവും സമയവിനിയോഗവും വളരെ പ്രധാനമാണ്. എന്നാല്‍ ചിലപ്പോള്‍ നാം വളരെ പരിശ്രമിച്ചാലും അത് പാലിക്കാന്‍ കഴിയില്ല. ഫിലിപൈന്‍സിലെ ആദ്യസന്ദര്‍ശത്തില്‍ തന്നെ ഇവിടെ മനിലയില്‍ എത്താന്‍ കഴിഞ്ഞതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്.
ഇന്ത്യയും ഫിലിപ്പൈന്‍സിനും പൊതുവായ നിരവധി സംഗതികള്‍ പങ്കിടുന്നു :
· നാം ഇരുകൂട്ടരുടേതും ബഹുസ്വരതയുള്ള സമൂഹവും ഊര്‍ജ്ജസ്വലമായ ജനാധിപത്യ രാജ്യങ്ങളുമാണ്.
· ലോകത്ത് അതിവേഗം വളരുന്നവയാണ് നമ്മുടെ സമ്പദ്ഘടനകള്‍.
· ഉത്സാഹഭരിതരും നൂതനാശങ്ങളുള്ളവരുമായ വലിയൊരു യുവജന സമൂഹം നമ്മുടെ ജനസംഖ്യയിലുണ്ട്.
· ഇന്ത്യയെപ്പോലെ ഫീലിപ്പൈന്‍സും സേവന ശക്തികേന്ദ്രമാണ്.
ഇന്ത്യയെ പോലെ തന്നെ ഇവിടെ ഫിലിപ്പൈന്‍സിലും ഗവണ്‍മെന്റ് അടിസ്ഥാനസൗകര്യ വികസനം, അഴിമതിയോടുള്ള പോരാട്ടം തുടങ്ങിയവയിലൂടെ അഴിമതിയിലൂടെയുള്ള പോരാട്ടം സമഗ്രവികസന മാറ്റങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നവരാണ് ഗവണ്‍മെന്റ്. നമ്മുടെ പ്രധാനപ്പെട്ട നിരവധി ഐ.ടി കമ്പനികള്‍ ഇവിടെ നിക്ഷേപം നടത്തിയതില്‍ ഒരു അതിശയവുമില്ല. അവര്‍ ആയിരിക്കണക്കിന് തൊഴിലുകള്‍ സൃഷ്ടിക്കുകയും ഫിലിപ്പൈന്‍സിന്റെ സേവന മേഖലയെ ലോകവ്യാപകമായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
സുഹൃത്തുക്കളെ,
ഇന്ന് രാവിലെ ആസിയാന്‍ ഉച്ചകോടിയുടെ ഉദ്ഘാടനചടങ്ങില്‍ രാമായണത്തെ അടിസ്ഥാനമാക്കി ‘രാമഹരി’യെന്ന ഒരു നൃത്ത നാടകത്തിന്റെ അത്യുജ്ജല പ്രകടനത്തിന് നാം സാക്ഷ്യംവഹിച്ചു. ഇന്ത്യയും ആസിയാന്‍ രാജ്യങ്ങളുമായി ചരിത്രപരമായി തന്നെ എങ്ങനെയാണ് പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതെന്ന് അത് ചിത്രീകരിക്കുന്നു. ഇത് ചരിത്രപരമായൊരു ബന്ധം മാത്രമല്ല. മറിച്ച് പാരമ്പര്യത്തിന്റെ ജീവിച്ചിരിക്കുന്ന ഒരു പങ്കുവയ്ക്കല്‍ കൂടിയാണ്. എന്റെ ഗവണ്‍മെന്റിന്റെ ആക്ട് ഈസ്റ്റ് നയത്തില്‍ ഈ മേഖലയെ നമ്മുടെ ബന്ധത്തിന്റെ കേന്ദ്രമായി കാണുന്നു. ആസിയാന്‍ മേഖലയിലുള്ള എല്ലാ രാജ്യങ്ങളുമായി നമുക്ക് രാഷ്ട്രീയമായും ജനങ്ങള്‍ തമ്മിലും വളരെ മികച്ച ബന്ധമാണുള്ളത്. നമ്മുടെ സാമ്പത്തിക വ്യാപാര ബന്ധങ്ങള്‍ ആ തലത്തിലേക്ക് കൊണ്ടുവരാനാണ് ആഗ്രഹിക്കുന്നത്.
സുഹൃത്തുക്കളെ,
ഇന്ത്യയുടെ പരിവര്‍ത്തനം മുമ്പൊന്നുമില്ലാത്ത വേഗതയിലാണ് നടക്കുന്നത്. ലളിതവും, ഫലപ്രദവും, സുതാര്യവുമായ സദ്ഭരണം ഉറപ്പാക്കാന്‍ ഞങ്ങള്‍ രാവും പകലും പരിശ്രമിക്കുകയാണ്.
ഒരു ഉദാഹരണം പറയുകയാണെങ്കില്‍ ടെലികോം സ്‌പെക്ട്രം, കല്‍ക്കരി ഖനികള്‍, മറ്റു ധാതുകള്‍ തുടങ്ങിയ പ്രകൃതിവിഭവങ്ങളുടെയും എന്തിന് സ്വകാര്യ റേഡിയോ ചാനലുകളുടെയും തുറന്ന ലേലം ഞങ്ങള്‍ ആരംഭിച്ചു. ഇവയെല്ലാം ചേര്‍ത്ത് 75 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ വരുമാനമാണുണ്ടാക്കിയത്. സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് ഞങ്ങള്‍ വിവേചനവും അഴിമതിയും കുറയ്ക്കുകയാണ്. ഇതിലേയ്ക്കായി സാമ്പത്തിക ഇടപാടുകള്‍ക്കും നികുതിയ്ക്കുമായി പ്രത്യേകമായ ഒരു ഐ.ഡി. സംവിധാനമാണ് ഉപയോഗിക്കുന്നത്, അതിന്റെ ഫലങ്ങള്‍ കണ്ടുതുടങ്ങിയിട്ടുമുണ്ട്. ഈ നടപടികളോടൊപ്പം ഉയര്‍ന്ന മൂല്യമുള്ള കറന്‍സികള്‍ പിന്‍വലിക്കുകകൂടി ചെയ്തത് നമ്മുടെ വലിയൊരുപങ്ക് സമ്പദ്ഘടനയുടെ വലിയൊരു വിഭാഗത്തെ ഔപചാരികവല്‍ക്കരിച്ചു. പുതിയ നികുതിദായകര്‍ ഫയല്‍ ചെയ്യുന്ന ആദായനികുതി റിട്ടേണുകളുടെ എണ്ണം ഇരട്ടിയിലധികമായി. ഞങ്ങള്‍ കറന്‍സി ഉപയോഗം കുറയ്ക്കുന്ന സമ്പദ്ഘടനയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതിന്റെ ഭാഗമായി ഒരു വര്‍ഷം കൊണ്ട് ഡിജിറ്റല്‍ ഇടപാടുകള്‍ 34 ശതമാനമായി വര്‍ദ്ധിച്ചു. ജനങ്ങളിലേക്ക് എത്തിച്ചേരാനായി ഞങ്ങള്‍ സാങ്കേതികവിദ്യയെ ഉപയോഗിച്ചു. സ്വയം സംരംഭങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിവുളള് 2 ദശലക്ഷം പൗരന്മാരില്‍ നിന്നും ആശയങ്ങള്‍, നിര്‍ദ്ദേശങ്ങള്‍, നയങ്ങള്‍ക്കും പരിപാടികള്‍ക്കും വേണ്ട സംഭാവനകള്‍ എന്നിവയ്ക്കായി മൈഗവ് എന്നൊരു ഓണ്‍ലൈന്‍ പൗര സമ്പര്‍ക്ക വേദിയുണ്ടാക്കിയിട്ടുണ്ട്.
പ്രഗതി-പ്രോ ആക്ടീവ് ഗവേര്‍ണന്‍സ് ആന്റ് ടൈമിലി ഇംപ്ലിമെന്റഷന്‍ എന്നൊരു ചട്ടക്കൂട് ഞങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. രാജ്യത്ത് ഉടനീളമുള്ള പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി അവലോകനം ചെയ്യാനും പൊതുപരാതികള്‍ പരിഹരിക്കാനും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഇതിലൂടെ എനിക്ക് കഴിയും. ഏറ്റവും കുറച്ച് ഗവണ്‍മെന്റും പരമാവധി ഭരണവുമെന്നതില്‍ ഊന്നിക്കൊണ്ട് കാലഹരണപ്പെട്ട 12,000 നിയമങ്ങള്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ ഞങ്ങള്‍ റദ്ദാക്കി.
നിര്‍ദ്ധനരായ കടക്കാരും പാപ്പരത്വവും, ബൗദ്ധിക സ്വത്തവകാശം വ്യവഹാര മാധ്യസ്ഥം തുടങ്ങിയവയ്ക്കായി പുതിയ നിയമങ്ങളും സ്ഥാപനങ്ങളും ഇപ്പോള്‍ നിലവിലുണ്ട്. 36 ശ്വേത വ്യവസായങ്ങളെ പാരിസ്ഥിതികാനുമതി നേടണമെന്നതില്‍ നിന്നും ഒഴിവാക്കി. ഒരു കമ്പനി രൂപീകരിക്കുകയെന്നത് ഇന്ന് ഒരു ദിവസത്തെ കാര്യം മാത്രമാണ്. വ്യവസായ ലൈസന്‍സിംഗ് വളരെ ലളിതമാക്കുകയും വനം പാരിസ്ഥിതകാനുമതികള്‍ക്കായി ഓണ്‍ലൈന്‍ അപേക്ഷാ സമ്പ്രദായം നടപ്പാക്കുകയും ചെയ്തു. പുതിയൊരു ബിസിനസ്സ് തുടങ്ങുന്നതിനെ ഇവയെല്ലാം കൂടിച്ചേര്‍ന്ന് എളുപ്പമാക്കി. ഇവയുടെ ഫലവും പ്രകടമാണ്.
ലോകബാങ്കിന്റെ വ്യവസായം തുടങ്ങാനുള്ള നടപടികള്‍ വളരെ ലളിതമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇക്കൊല്ലം 30 സ്ഥാനം മുകളിലേയ്ക്ക് കയറി. ഏതെങ്കിലുമൊരു രാജ്യം നടത്തിയ ഏറ്റവും വലിയ കുതിച്ചുചാട്ടമാണിത്. നമ്മുടെ ദീര്‍ഘകാല പരിഷ്‌ക്കരണ സഞ്ചാരപഥത്തിന്റെ അംഗീകാരവുമാണ്.
ലോകം ഇന്ന് ഇവയൊക്കെ ശ്രദ്ധിക്കുന്നുണ്ട്:
· ലോക സാമ്പത്തിക ഫോറത്തിന്റെ ആഗോള മത്സരക്ഷമതാ സൂചികയില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ഞങ്ങള്‍ 32 സ്ഥാനം മുകളിലേയ്ക്ക് കയറി.
· ഡബ്ല്യു.പി.ഐ.ഒ. യുടെ ആഗോള നൂതനാശയ സൂചികയില്‍(ഗ്ലോബല്‍ ഇന്നോവേഷന്‍ ഇന്‍ഡക്‌സ്) രണ്ടുവര്‍ഷം കൊണ്ട് ഞങ്ങള്‍ 21 സ്ഥാനം മുന്നേറിയിട്ടുണ്ട്.
· ലോകബാങ്കിന്റെ 2016ലെ ചരക്കുനീക്ക പ്രകടന സൂചികയില്‍ ഞങ്ങള്‍ 19 സ്ഥാനമാണ് മുന്നേറിയത്.
സുഹൃത്തുക്കളെ,
ഞങ്ങളുടെ സമ്പദ്ഘടനയിലെ മിക്കവാറും എല്ലാ മേഖലകളും ഇപ്പോള്‍ നേരിട്ടുള്ള വിദേശനിക്ഷേപത്തിന് (എഫ്.ഡി.ഐ) തുറന്നുകൊടുത്തിട്ടുണ്ട്. എഫ്.ഡി.ഐമേഖലയിലെ 90 ശതമാനവും സ്വാഭാവിക അംഗീകാര സമ്പ്രദായത്തിന് കീഴിലുള്ളതുമാണ്. നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ ഇന്ന് ഇന്ത്യ ഏറ്റവും മുന്നിലാണ്. കഴിഞ്ഞ മൂന്ന് വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇക്കൊല്ലം ഇതില്‍ 67 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഇന്ന് ഞങ്ങളുടേത് ലോകരാജ്യങ്ങളുമായി സംയോജിക്കപ്പെട്ട ഒരു സമ്പദ്ഘടനയാണ്. ഇതിനൊക്കെ ഉപരിയായി അടുത്തിടെ കൊണ്ടുവന്ന പ്രധാനപ്പെട്ട ചില പരിഷ്‌ക്കാരങ്ങള്‍ക്ക് മുമ്പാണ് ഈ നാഴികകല്ലുകളൊക്കെ താണ്ടിയത്.
ഈ വര്‍ഷം ജൂലൈയില്‍ രാജ്യത്താകമാനും ഏകീകൃത നികുതിയായ ചരക്ക് സേവന നികുതിയിലേക്ക് മാറുകയെന്ന വളരെ സങ്കീര്‍ണ്ണമായ ലക്ഷ്യം നടപ്പാക്കി. രാജ്യത്താകമാനം വലിയതോതില്‍നിലനിന്നിരുന്ന നിരവധി സംസ്ഥാന-കേന്ദ്ര നികുതികള്‍ ഇല്ലാതാക്കി. നമ്മുടെ രാജ്യത്തിന്റെ വ്യാപ്തിയും വൈവിദ്ധ്യവും ഒപ്പം നമ്മുടെ വ്യവസ്ഥിതിയുടെ ഫെഡറല്‍ സ്വഭാവവും നോക്കുമ്പോള്‍ ഇത് ഒരു ചെറിയനേട്ടമല്ല. അതോടൊപ്പം തന്നെ ഇവ പോരെന്നും ഞങ്ങള്‍ ശക്തമായി വിശ്വസിക്കുന്നു.
സുഹൃത്തുക്കളെ, ഇന്ത്യന്‍ ജനസംഖ്യയിലെ വലിയൊരു വിഭാഗത്തിന് ബാങ്കിംഗ് സേവനങ്ങള്‍ അപ്രാപ്യമായിരുന്നു. ഇത് അവര്‍ക്ക് സമ്പാദിക്കുന്നതിനുള്ള അവസരം നഷ്ടപ്പെടുത്തിയെന്നു മാത്രമല്ല, സ്ഥാപനവായ്പകള്‍ ലഭിക്കുന്നതും ഇല്ലാതാക്കി. ജന്‍ധന്‍ യോജനയിലൂടെ ഒരു മാസത്തിനുള്ളില്‍ ലക്ഷക്കണക്കിന് ഇന്ത്യാക്കാരുടെ ജീവിതമാണ് മാറ്റിമറിച്ചത്. 197 ദശലക്ഷം ബാങ്ക് അക്കൗണ്ടുകള്‍ ഒരു വര്‍ഷം കൊണ്ട് ആരംഭിച്ചു.
ഈ വര്‍ഷം ഓഗസ്റ്റ് വരെ അത്തരത്തിലുള്ള 290 ദശലക്ഷം അക്കൗണ്ടുകളാണ് ഇന്ത്യയില്‍ ആരംഭിച്ചത്. വളരെ എളുപ്പത്തിലുള്ള കറന്‍സിരഹിത ഇടപാടുകള്‍ക്കായി 200 ദശലക്ഷം റൂപേ കാര്‍ഡുകള്‍ വിതരണം ചെയ്തു. പാവപ്പെട്ടവര്‍ക്ക് ബാങ്കിംഗ് സേവനം ലഭിച്ചത് ഗവണ്‍മെന്റ് തലത്തിലുള്ള അഴിമതി തടയുന്നതിന് വലിയൊരു പങ്ക വഹിച്ചിട്ടുണ്ട്. ഇന്ന് സബ്‌സിഡിയെന്നാല്‍ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം വഴി പാവപ്പെട്ടവരുടെ അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കുന്നതായി. ഇത് ചോര്‍ച്ച ഒഴിവാക്കുകയും ഏതെങ്കിലും തരത്തിലുള്ള വിവേചനത്തിന്റെ സാദ്ധ്യത ഇല്ലാതാക്കുകയും ചെയ്തു. പാചകവാതകത്തിന് മാത്രം 146 ദശലക്ഷത്തിലധികം പേര്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ വഴി നേരിട്ടുള്ള കാഷ് സബ്‌സിഡി ലഭിക്കുന്നുണ്ട്. ഈ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം ഇന്ന് വ്യത്യസ്തങ്ങളായ 59 പദ്ധിതികള്‍ക്ക് ഗവണ്‍മെന്റ് ഉപയോഗിക്കുന്നുണ്ട്. ലക്ഷ്യമിട്ടിട്ടുള്ള ഗുണഭോക്താക്കള്‍ക്ക് 10 ബില്യണ്‍ യു.എസ്. ഡോളറിന്റെ സബ്‌സിഡികള്‍ ബാങ്ക് അക്കൗണ്ടുകള്‍ വഴി കൈമാറിക്കഴിഞ്ഞു.
സുഹൃത്തുക്കളെ,
ഈ ഉച്ചകോടിയുടെ ഒരു പ്രധാനപ്പെട്ട ആശയം സംരംഭകത്വമാണ്. മേക്ക് ഇന്‍ ഇന്ത്യ എന്നൊരു പ്രചാരണ പരിപാടിക്ക് ഞങ്ങള്‍ തുടക്കം കുറിച്ചിട്ടുണ്ട്. ഈ സംരംഭത്തിലൂടെ ഇന്ത്യയെ ആഗോള മൂല്യശൃംഖലയിലെ പ്രധാനപ്പെട്ട കക്ഷിയാക്കാന്‍ ഞങ്ങള്‍ പ്രിജ്ഞാബദ്ധരാണ്. ഇന്ത്യയെ ഒരു മുഖ്യ ആഗോള നിര്‍മ്മാണ കേന്ദ്രമാക്കി മാറ്റണം. അതോടൊപ്പം നമ്മുടെ യുവാക്കള്‍ കേവലം തൊഴിലന്വേഷകരെന്നതിന് പകരം, തൊഴില്‍ സൃഷ്ടാക്കളാകണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇതിനായി ഞങ്ങള്‍ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ എന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ചെറുകിട സംരംഭകര്‍ക്ക് അവരുടെ ഊര്‍ജ്ജം സ്വതന്ത്രമായി വിനിയോഗിക്കാന്‍ കഴിയാത്തതിന്റെ ഒരു പ്രധാന കാരണം വായ്പ്‌യ്ക്ക് ഈട് നല്‍കാന്‍ നിവൃത്തിയില്ലാത്തതാണ്. ഇന്ത്യയില്‍ ആദ്യമായി മുദ്രാ പദ്ധതിയിലൂടെ ഈട്‌രഹിതമായി 90 ലക്ഷം സംരംഭകര്‍ക്ക് വായ്പ നല്‍കിക്കഴിഞ്ഞു. ഇത് ഫിലിപ്പൈന്‍സിലെ ജനസംഖ്യയ്ക്ക് അടുത്തുവരും. ഇത് സമ്പദ്ഘടനയില്‍ ചെറുകിട സംരംഭകരുടെ സംഭാവനകളെ അംഗീകരിക്കലും ഈടില്ലെങ്കിലും ആശയവും കഠിനാദ്ധ്വാനത്തിന് കഴിവുമുള്ളവരെയും ശാക്തീകരിക്കലുമാണ്. ഫിലിപ്പൈന്‍സും ആസിയാന്‍ മേഖലയും സംരംഭകത്വത്തിന് പ്രാധാന്യം നല്‍കുന്നത് ഞാന്‍ കാണുന്നുണ്ട്. സംരംഭകത്വത്തിന് ആസിയാന്‍ മാര്‍ഗ്ഗദര്‍ശനം ഈ ഉച്ചകോടിയില്‍ നടത്തുന്നത് വളരെ പ്രശംസനീയമായ ഒരു മുന്‍െകെയാണ്, അത് സംരംഭകത്വത്തിന്റെ മറ്റൊരാവശ്യകതയെയാണ് അഭിസംബോധന ചെയ്യുന്നത്. സമീപഭാവിയില്‍ തന്നെ ദക്ഷിണ, ദക്ഷിണ പൂര്‍വ ഏഷ്യയായിരിക്കും ലോകത്തിന്റെ വളര്‍ച്ചായന്ത്രം. അതുകൊണ്ട് ആസിയാനുമായി ബന്ധം സ്ഥാപിക്കുകയെന്നത് ഇന്ത്യയുടെ പ്രധാന ലക്ഷ്യമാണ്. ഭൂമി, വെള്ളം, ആകാശം എന്നീ മേഖലകളിലെല്ലാം ഈ ചലനാത്മകപ്രദേശവുമായി ബന്ധപ്പെടാന്‍ നാം ആഗ്രഹിക്കുന്നു. മ്യാന്‍മര്‍, തായ്‌ലന്‍ഡ് വഴി ദക്ഷിണ-പൂര്‍വ ഏഷ്യയിലുള്ള മറ്റ് രാജ്യങ്ങളുമായി ബന്ധപ്പെടുന്നതിനുള്ള ത്രിതല ഹൈവേയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.
ഇന്ത്യയും ആസിയാന്‍ രാജ്യങ്ങളും തമ്മില്‍ സമുദ്ര ഗതാഗതത്തിനും നമ്മുടെ വളരെ സമുദ്ര അയല്‍പക്കക്കാരായ രാജ്യങ്ങളുമായി തീരദേശ ഷിപ്പിംഗ് സേവനങ്ങള്‍ക്കുമുളള് കരാറുകള്‍ വേഗത്തില്‍തീര്‍പ്പാക്കാന്‍ ഞങ്ങള്‍ പ്രയത്‌നിച്ചുകൊണ്ടിരിക്കുകയാണ്. ആകാശമാര്‍ഗ്ഗത്തിലൂടെയുള്ള ബന്ധിപ്പിക്കലിലാണെങ്കില്‍ ഇന്ത്യയിലെ നാലു മെട്രോ നഗരങ്ങളിലേക്കും ദിനം പ്രതിയും മറ്റ് പതിനെട്ട് ലക്ഷ്യസ്ഥാനങ്ങളിലേക്കും സര്‍വീസ് നടത്തുന്നതിനുമുള്ള സൗകര്യം ആസിയാന്‍ രാജ്യങ്ങള്‍ക്ക് ഇപ്പോള്‍ തന്നെയുണ്ട്. ഇന്ത്യയിലെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി ഇലക്‌ട്രോണിക് വിസ സമ്പ്രദായത്തിനുള്ള നടപടികള്‍ എടുത്തിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും അതിര്‍ത്തികടന്നുള്ള വിനോദസഞ്ചാരം ലോകത്തില്‍ വേഗത്തില്‍ വളര്‍ന്നുവരികയാണ്. പ്രാഥമിക ബന്ധിപ്പിക്കലിലുമായി ബന്ധപ്പെട്ട് ഇന്ത്യാ-ആസിയാന്‍ കണക്ടിവിറ്റി സമ്മിറ്റ് അടുത്തമാസം ഡല്‍ഹിയില്‍വച്ച് ഇന്ത്യ നടത്തും. ആസിയാന്‍ രാജ്യങ്ങളില്‍ നിന്നു്‌ളള മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍, വ്യാപാര പ്രതിനിധികള്‍ എന്നിവര്‍ ഇതില്‍ പങ്കെടുക്കും. ഈ മേഖലയില്‍ വ്യാപാര സാദ്ധ്യത ഞാന്‍ കാണുന്നതുപോലെ ആസിയാന്‍ വ്യാപാരസമൂഹം ഇന്ത്യയിലെ വ്യാപാര ശേഷിയും മനസിലാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങളില്‍ ചിലര്‍ ഇതിനകം തന്നെ ഇന്ത്യയിലെ വളരെ അഗാധമായി ഇടപെട്ടിട്ടുണ്ട്; മറ്റുള്ളവര്‍ ബാക്കി ഉപയോഗിക്കാനുള്ളതിന്റെ സാദ്ധ്യതകള്‍ നിങ്ങള്‍ കണ്ടെത്തും. അടുത്തവര്‍ഷത്തെ ആസിയാന്‍ നേതാക്കള്‍ പങ്കെടുക്കുന്ന ആസിയാന്‍-ഇന്ത്യ സ്മാരക ഉച്ചകോടിക്കൊപ്പം ഞങ്ങള്‍ ആസിയാന്‍-ഇന്ത്യ ബിസിനസ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് മീറ്റും പ്രദര്‍ശനവും സംഘടിപ്പിക്കും. നിങ്ങളെ എല്ലാവരെയും അതില്‍ പങ്കെടുക്കുന്നതിനായി ഞാന്‍ ക്ഷണിക്കുന്നു. ഇന്നുവരെ ഇന്ത്യ സംഘടിപ്പിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ആസിയാന്‍ കേന്ദ്രീകൃത ബിസിനസ്സ് സമ്മേളനമായിരിക്കും അത്. നിങ്ങളുടെ വിജയഗാഥകളില്‍ പങ്കാളിയാകാന്‍ ഇന്ത്യ ആഗ്രഹിക്കുന്നതോടൊപ്പം, ആസിയാന്‍ കൂട്ടായ്മയിലെ എല്ലാ രാജ്യങ്ങളെയും ഞങ്ങളുടേത് പങ്കുവയ്ക്കാനും ക്ഷണിക്കുന്നു.
മാബൂഹായ്!
മര്‍മിംഗ് സലാമാത്ത്
നന്ദി!
Government of India's 'Act East policy' puts this (ASEAN) region at the centre of our engagement: PM @narendramodi
— PMO India (@PMOIndia) November 13, 2017
Task of transforming India is proceeding at an unprecedented scale. We are working day and night towards easy, effective and transparent governance: PM @narendramodi
— PMO India (@PMOIndia) November 13, 2017
Digital transactions have increased significantly. We are using technology to reach out to people: PM @narendramodi
— PMO India (@PMOIndia) November 13, 2017
Keeping our emphasis on 'Minimum Government, Maximum Governance', about 1200 outdated laws have been repealed in the last three years. We have simplified processes to start companies and for other clearances: PM @narendramodi
— PMO India (@PMOIndia) November 13, 2017
Most sectors of the Indian economy are open for foreign investment: PM @narendramodi
— PMO India (@PMOIndia) November 13, 2017
Large sections of India's population did not have access to banking services. The Jan Dhan Yojana changed that in a matter of months and transformed the lives of millions: PM @narendramodi
— PMO India (@PMOIndia) November 13, 2017
Want to make India a Global Manufacturing Hub and we want to make our youngsters job creators: PM @narendramodi
— PMO India (@PMOIndia) November 13, 2017