On one side there is Vikas and Vishwas while on the other side there is Vanshwad: PM Modi in Gujarat
Congress has never liked Gujarat, has always preferred to see it lag behind: PM Modi in Kutch
Gujarat is my Atma, Bharat is my Parmatma. This land of Gujarat has cared for me, Gujarat has given me strength: PM Modi
Congress lacks Neeti, Niyat, a Neta and a Naata with the people: PM Modi in Gujarat

 

കച്ച, ജസ്‌ഥാൻ , അമ്രേലി എന്നിവിടങ്ങളിൽ പൊതുയോഗങ്ങളെ  അഭിസംബോദന ചെയ്തുകൊണ്ട് ,ഗുജറാത്തിനെ കോൺഗ്രസ് പാർട്ടി  അവഗണിച്ചുവെന്ന് പാർട്ടിക്കെതിരെ ആഞ്ഞടിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്‌താവിച്ചു  .കോൺഗ്രസിന്റെ  മോശമായ   ഭരണം കച്ച്, ഗുജറാത്തിലെ മൊത്തത്തിലുള്ള വികസനത്തെ പ്രതികൂലമായി ബാധിച്ചതായി അദ്ദേഹം ആരോപിച്ചു.

ഒരു വശത്ത് വികസനം , വിശ്വാസം  മറ്റു വശത്ത് വംശീയതയും സ്ഥിതി ചെയ്യുന്നു . ഗുജറാത്ത് ഒരിക്കലും കോൺഗ്രസ്സിനോട് ക്ഷമിക്കുകയില്ല.കോൺഗ്രസ് ഗുജറാത്തിനെ ഒരിക്കലും ഇഷ്ടപ്പെട്ടിട്ടില്ല, എല്ലായ്പ്പോഴും പിന്നിൽ ആവണമെന്നാണ് ആഗ്രഹിച്ചിട്ടുള്ളതെന്ന് ശ്രീ  മോദി  ചൂണ്ടിക്കാട്ടി.

"കോൺഗ്രസ് പാർട്ടി ഒന്നും ചെയ്തിട്ടില്ല, അത് ഒന്നും ചെയ്യാനാഗ്രഹിക്കുന്നില്ല , ജനങ്ങൾക്കായി മറ്റുള്ളവർ എന്തെങ്കിലും ചെയ്യരുതെന്നും  അവർ ആഗ്രഹിക്കുന്നു ,"എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ് പാർട്ടി നർമ്മദയിലെ ജലം ഇവിടെ എത്തിക്കാൻ ഒട്ടും തന്നെ  ശ്രമിച്ചില്ല  എന്ന് പ്രസ്താവിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു : "30 വർഷങ്ങൾക്ക് മുമ്പ്  കച്ചിലേക്ക്  നർമദയിലെ ജലം വന്നിരുന്നുവെങ്കിൽ? ഇവിടത്തെ  ജനങ്ങളുടെ ജീവിതത്തിൽ ഒരു വലിയ വ്യത്യാസം ഉണ്ടാക്കുമായിരുന്നു. "

"നർമ്മദയിലെ വെള്ളം  സൗരാഷ്ട്രയിലേക്ക് കൊണ്ടുവരാൻ തുടങ്ങിയപ്പോൾ ഞങ്ങളെ ചില്ല   ആളുകൾ പരിഹസിച്ചിരുന്നു . അവരുടെ നെഗറ്റീവ് രാഷ്ട്രീയം വർഷങ്ങളായി മാറിയിട്ടില്ല. ഞങ്ങൾ വികസനത്തിന്റെ രാഷ്ട്രീയത്തിലും നല്ല  ഭരണനിർവഹണത്തിലും  വിശ്വസിക്കുന്നു എന്ന് ജസ്ദാനിലെ പൊതുയോഗത്തിൽ അദ്ദേഹം പറഞ്ഞു

ഗുജറാത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് തോൽവി അനുഭവപ്പെടുമെന്ന് അവർക്ക് പേടിയുണ്ട് മാത്രമല്ല  വികസനം, നല്ല ഭരണം എന്നിവയിൽ കോൺഗ്രസിന് ബി.ജെ.പി യുമായി പൊരുതുവാൻ കഴിയില്ല എന്ന്  കംറാജിലെ പൊതുയോഗത്തിൽ  കോൺഗ്രസ് പാർട്ടിക്കെതിരെ ശക്തമായ ആക്രമണം നടത്തികൊണ്ട്  പ്രധാനമന്ത്രി പറഞ്ഞു.

നുണകൾ   പ്രചരിപ്പിക്കുന്നതിനും അശുഭകരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിനും പ്രധാനമന്ത്രി കോൺഗ്രസിനെതിരെ ആഞ്ഞടിച്ചു .

ഗുജറാത്ത് എന്റെ ആത്മാവാണ് , ഭാരത് എന്റെ പരമാത്മാവാണെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ഈ ഭൂമി  എന്നെ പരിപാലിച്ചു. ഗുജറാത്ത് എന്നിക്ക്  ശക്തി പകർന്നു ... അവർ ഗുജറാത്തിൽ വന്നിട്ട്  ഗുജറാത്തിലെ ഒരു മകനെക്കുറിച്ച് അസത്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നു. നേരത്തേ അവർ  സർദാർ പട്ടേലിനു  നേരെയും ഇതേ പ്രവർത്തി ചെയ്തിരുന്നു  . ഗുജറാത്ത് ഒരിക്കലും ഇത് അംഗീകരിക്കില്ല. അവർ പ്രചരിപ്പിക്കുന്ന കള്ളങ്ങൾ ഒരു  ഗുജറാത്തിയും  സ്വീകരിക്കില്ല. "

കോൺഗ്രസ് ഒരു കുടുംബത്തെക്കുറിച്ചു മാത്രമാണ്  സംസാരിച്ചതെന്നും രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തെക്കുറിച്ചു അവർക്ക് ഒരു ചിന്തയുമില്ലെന്ന്  പ്രധാനമന്ത്രി കൂട്ടിച്ചേർത്തു . ഒരു കോൺഗ്രസ് നേതാവ് പോലും  കാമരാജ്, ആചാര്യ കൃപാലാനി, സുഭാഷ് ബാബു, യു.എൻ. ധേബാർ  എന്നിവരെക്കുറിച്ച് സംസാരിച്ചോ...ഇല്ല.എന്തുകൊണ്ടെന്നാല്‍ അവർ ഒരു കുടുംബത്തെക്കുറിച്ച് മാത്രമേ സംസാരിക്കാറുള്ളൂ. പാകിസ്ഥാനി കോടതി പാകിസ്ഥാൻ ഭീകരനെ  മോചിപ്പിച്ചു.അവർ അതിൽ  സംശോഷിക്കുന്നു, എന്നെ അതു അതിശയിപ്പിച്ചു. ഇതേ കോൺഗ്രസ് മിന്നലാക്രമണങ്ങളിൽ  വിസമ്മതിക്കുകയും ചൈനീസ് അംബാസിഡരിൽ  വിശ്വസിക്കാൻ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. "

കോൺഗ്രസ്  ‘നീതി’ , ‘നിയത്ത്’ , ‘നേത’ എന്നിവയിൽ പിന്നിലാണ്  ജനങ്ങൾക്കൊപ്പം ‘നാത്ത’  ഇല്ലെന്നും ശ്രീ  മോദി  പറഞ്ഞു.

കോൺഗ്രസ് എപ്പോഴും ഗുജറാത്തിനെ അപകീർത്തിപ്പെടുത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു. സർദാർ പട്ടേൽ, മൊറാർജി ദേശായ് എന്നിവരുമായി   കോൺഗ്രസ് എങ്ങനെയാണ് പെരുമാറിയതെന്നും  സംസ്ഥാനത്തെ ജനങ്ങൾക്ക്  നന്നായി അറിയാമെന്നും അദ്ദേഹം പറഞ്ഞു.

"രാത്രിക്കു  രാത്രി , ഇന്ദിരാ ജി മന്ത്രിസഭയിൽ  നിന്ന് മൊറാർജി ഭായിയെ  നീക്കം ചെയ്തു. പാവപ്പെട്ടവർക്ക് അവർ  ബാങ്കിങ് സൗകര്യം നൽകിയില്ല . ഞങ്ങൾക്ക്  സേവിക്കാനുള്ള അവസരം കിട്ടിയപ്പോൾ, ഞങ്ങൾ ആദ്യം തന്നെ  ജൻ ധൻ യോജന ആരംഭിച്ചുകൊണ്ട്  സാമ്പത്തിക ഉൾപ്പെടുത്തലിൽ   ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. മൊറാർജി ഭായ് ദേശായി ഒരു സഫലമായ ധനകാര്യമന്ത്രിയും ഗാന്ധിജിയുടെ ഒരു വിശ്വാസിയും ആയിരുന്നു. കോൺഗ്രസ് അദ്ദേഹത്തോട് മോശമായിപെരുമാറി മാത്രമല്ല    പ്രധാനമന്ത്രിയായിരുന്നപ്പോഴും അവർ അദ്ദേഹത്തെ ബുദ്ധിമുട്ടിച്ചു ", എന്ന് ശ്രീ മോഡി കാംരാജിൽ  പറഞ്ഞു.

ഞാൻ താഴെക്കിടയിൽ നിന്നും വളന്നു വന്നതിനാൽ, കോൺഗ്രസ് എന്നെ ഇഷ്ടപ്പെട്ടില്ല. ഒരു പാർട്ടിക്ക്  ഇത്രയും  അധപതിക്കാമോ ? അതെ, ഒരു ദരിദ്ര കുടുംബത്തിലെ ഒരാൾ പ്രധാനമന്ത്രിയായി. സത്യം അവർക്ക് ഉൾക്കൊള്ളുവാൻ കഴിയുന്നില്ല  .അതെ ഞാൻ ചായ വിറ്റിട്ടുണ്ട് , പക്ഷെ  ഞാൻ  രാജ്യത്തെ വിറ്റിട്ടില്ല എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .

വികസനമാണ് എല്ലാ പ്രശ്നങ്ങളുടെയും പരിഹാരമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തിൽ ബി ജെ പി ഒരു വിവേചനമില്ലാതെ പ്രവർത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.2001 ലെ ഭൂചലനത്തിനുശേഷം നടന്ന കച്ചിലെ വികസന പ്രവർത്തനങ്ങൾ എല്ലാവർക്കും കാണാൻ കഴിയും.കൃഷി മേഖല പുരോഗമിക്കുകയാണ്. റാൺ ഉത്സവ് കാണാൻ എല്ലാ രഞങ്ങളിൽ നിന്നും  ജനങ്ങൾ ഇവിടെ വരുന്നു.കച്ചിലെ തുറമുഖങ്ങൾ വൻ നിരക്കിൽ ചരക്കുകൾ   കൈകാര്യം ചെയ്യുന്നു.അവ ഇന്ത്യയിലേക്കുള്ള കവാടമായി മാറിക്കഴിഞ്ഞു.കച്ചിലെ  തുറമുഖങ്ങൾ കാരണം  വാണിജ്യം മേഖലക്ക്  വളരെ അധികം പ്രോത്സാഹനം ലഭിക്കുന്നുവെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.

26/11 ന് മുംബൈയിലെ  ഭീകര ആക്രമണങ്ങളെ കോൺഗ്രസിന്  നേരിടാൻ കഴിഞ്ഞില്ലെന്ന്  കോൺഗ്രസിനെ  ആക്ഷേപിച്ചുകൊണ്ട് ശ്രീ മോദി  പറഞ്ഞു . 26/11 നും,  ഉറിയിലും ഇന്ത്യ ആക്രമണത്തിന് ഇരയായി. രണ്ട് ആക്രമണത്തിന്റെയും പശ്ചാത്തലത്തിൽ ഇന്ത്യ എങ്ങനെയാണ്  പ്രതികരിച്ചതെന്ന്  നിങ്ങൾക്ക് അറിയാം. ഇത് അവരുടെ ഗവൺമെന്റും ഞങ്ങളുടെ  സർക്കാരും  തമ്മിലുള്ള വ്യത്യാസത്തെ  വിശദീകരിക്കുന്നു. "

കിട്ടുന്ന എല്ലാ അവസരങ്ങളിലും കോൺഗ്രസ് അഴിമതിയിൽ ഏർപ്പെട്ടുവെന്ന് ശ്രീ  മോദി  ആരോപിച്ചു. പാവപ്പെട്ടവർക്ക് അവരുടെ അവകാശങ്ങൾ ലഭ്യമാക്കുക എന്നത്    ഉറപ്പുവരുത്തുന്നതിനുള്ള ഒരു നീക്കമായിരുന്നു നോട്ട് പിൻവലിക്കൽ  എന്ന്  പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. "ഈ രാജ്യത്തെ കൊള്ളയടിക്കാൻ ഞങ്ങൾ അനുവദിക്കില്ല. ഞങ്ങൾ  ഇവിടെ അധികാരത്തിനു വേണ്ടിയല്ല , എന്നാൽ 125 കോടി ഇന്ത്യക്കാർക്ക് വേണ്ടിയാണ് ഞങ്ങൾ ഇവിടെ  പ്രവർത്തിക്കുന്നത്  . ഇന്ത്യയെ പുതിയ തലങ്ങളിലേക്ക് നയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന്, അദ്ദേഹം പറഞ്ഞു.

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PLI, Make in India schemes attracting foreign investors to India: CII

Media Coverage

PLI, Make in India schemes attracting foreign investors to India: CII
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...

Prime Minister Shri Narendra Modi paid homage today to Mahatma Gandhi at his statue in the historic Promenade Gardens in Georgetown, Guyana. He recalled Bapu’s eternal values of peace and non-violence which continue to guide humanity. The statue was installed in commemoration of Gandhiji’s 100th birth anniversary in 1969.

Prime Minister also paid floral tribute at the Arya Samaj monument located close by. This monument was unveiled in 2011 in commemoration of 100 years of the Arya Samaj movement in Guyana.