Quoteഗുജറാത്തിൽ വികസനത്തോടൊപ്പം പരിസ്ഥിതി സംരക്ഷണവും കാണാൻ കഴിയുന്നു: പ്രധാനമന്ത്രി
Quoteഗുജറാത്തിലെ ജലസംരക്ഷണത്തിന് മൈക്രോ ഇറിഗേഷൻ സഹായിച്ചിട്ടുണ്ട്: പ്രധാനമന്ത്രി മോദി
Quoteസർദാർ പട്ടേലിന്റെ ദർശനാത്മകമായ നേതൃത്വം ഇന്ത്യയെ ഏകോപിപ്പിക്കാൻ സഹായിച്ചു: പ്രധാനമന്ത്രി മോദി

ഗുജറാത്തിലെ കെവാഡിയയിലെ ‘നമാമി നര്‍മദാ’ ഉത്സവത്തില്‍ ഇന്ന് പ്രധാനമന്ത്രി പങ്കെടുത്തു. അണക്കെട്ടിന്റെ സമ്പൂര്‍ണ്ണ സംഭരണശേഷിയായി 138.68 മീറ്ററില്‍ വെള്ളം നിറയ്ക്കുന്നതിനോടനുബന്ധിച്ച് ഗുജറാത്ത് ഗവണ്‍മെന്റ് നടത്തുന്ന ആഘോഷപരിപാടിയാണ് ഈ ഉത്സവം. 2017ല്‍ അണക്കെട്ടിന്റെ ഉയരം വര്‍ദ്ധിപ്പിച്ചതിന് ശേഷം സെപ്റ്റംബര്‍ 16ന് വെള്ളത്തിന്റെ അളവ് അതിന്റെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തി. ഗുജറാത്തിന്റെ ജീവരേഖയായ നര്‍മ്മദാനദിയില്‍ നിന്നുള്ള വെള്ളത്തെ സ്വാഗതം ചെയ്തുകൊണ്ട് പ്രധാനമന്ത്രി അണക്കെട്ടിന്റെ പരിസരത്ത് പൂജയും നടത്തി.

|

അതിനുശേഷം കെവാഡിയയിലെ ഖല്‍വാണി ഇക്കോ-ടൂറിസം കേന്ദ്രവും ഒരു കള്ളിച്ചെടി പൂന്തോട്ടവും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. കെവാഡിയയിലെ ചിത്രശലഭ പുന്തോട്ടത്തില്‍ പ്രധാനമന്ത്രി വലിയ കൊട്ട നിറയെ ചിത്രശലഭങ്ങളെ തുറന്നുവിട്ടു. ഏകതാ പ്രതിമയുടെ പരിസരത്തുള്ള എക്താ നഴ്‌സറിയും സന്ദര്‍ശിച്ചു. പിന്നീട് ഏകതാ പ്രതിമയ്ക്ക് സമീപം പൊതുയോഗത്തേയും പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.

|

 ” സര്‍ദാര്‍ സരോവറിലെ വെള്ളത്തിന്റെ അളവ് 138 മീറ്ററിന് മുകളില്‍ എത്തിയത് കാണാനായതില്‍ ഞാന്‍ അനുഗ്രഹീതനാണ്. ഗുജറാത്തിലെ ജനങ്ങളുടെ പ്രതീക്ഷയുടെ കിരണമാണ് സര്‍ദാര്‍ സരോവര്‍ അണക്കെട്ട്. ഇത് ലക്ഷക്കണക്കിന് വരുന്ന കഠിനപ്രയത്‌നരായ കര്‍ഷകര്‍ക്കുള്ള അനുഗ്രഹമാണ്.” പ്രധാനമന്ത്രി പറഞ്ഞു.

|

” പ്രതിമ അനാച്ഛാദനം ചെയ്ത് പതിനൊന്ന് മാസങ്ങളള്‍ക്കുള്ളില്‍ തന്നെ സ്റ്റാറ്റിയൂ ഓഫ് യൂണിറ്റി സഞ്ചാരികളുടെ കാലടികളെ ആകര്‍ഷിക്കുന്നത് ഏകദേശം 133 വര്‍ഷത്തെ പ്രായമുള്ള സ്റ്റാറ്റിയൂ ഓഫ് ലിബര്‍ട്ടിക്ക് തുല്യമാണ്. സ്റ്റാറ്റിയൂ ഓഫ് യൂണിറ്റി മൂലം ഇന്ന് കെവാഡിയയും ഗുജറാത്തും ലോക വിനോദസഞ്ചാര ഭൂപടത്തിന്റെ ഭാഗമാണ്. കഴിഞ്ഞ പതിനൊന്ന് മാസങ്ങള്‍ക്കിടയില്‍ ഇന്ത്യയില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 23 ലക്ഷം വിനോദസഞ്ചാരികള്‍ ഇവിടം സന്ദര്‍ശിച്ചതായി എനിക്ക് അറിയാന്‍ കഴിഞ്ഞു”. സ്റ്റാറ്റിയൂ ഓഫ് യൂണിറ്റിയിലെ വിനോസഞ്ചാരികളുടെ ഒഴുക്കിനെ സ്റ്റാറ്റിയൂ ഓഫ് ലിബര്‍ട്ടിയുമായി താരതമ്യം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. സ്റ്റാറ്റിയൂ ഓഫ് ലിബര്‍ട്ടി പ്രതിദിനം ശരാശരി 10,000 വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്. എന്നാല്‍ അതിന് 133 വര്‍ഷത്തെ പഴക്കമുണ്ടെന്ന കാര്യം നിങ്ങള്‍ മനസില്‍ ഓര്‍ത്തുവയ്ക്കണം. മറുവശത്ത് സ്റ്റാറ്റിയൂ ഓഫ് യൂണിറ്റിക്ക് വെറും പതിനൊന്ന് മാസത്തെ പഴക്കമാണുള്ളത്. എന്നാലും ഇത് പ്രതിദിനം 8,500 വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഇതൊരു അത്ഭുതമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ആദ്യത്തെ ആഭ്യന്തരമന്ത്രിയുടെ ജന്മശതാബ്ദിയെ അടയാളപ്പെടുത്തികൊണ്ട് സ്റ്റാറ്റിയു ഓഫ് യൂണിറ്റി 2018 ഒക്‌ടോബര്‍ 31നാണ് തുറന്നുകൊടുത്തത്.
ജമ്മു കാശ്മീരിന്റെ കാര്യത്തില്‍ കഴിഞ്ഞമാസം ഗവണ്‍മെന്റ് കൈക്കൊണ്ട തീരുമാനം മുന്‍ ഇന്ത്യന്‍ ആഭ്യന്തരമന്ത്രിയില്‍ നിന്നുള്ള പ്രചോദനത്തിന്റെ അടിസ്ഥാനത്തിലുള്ളതാണെന്ന് കൂട്ടിചേര്‍ത്തുകൊണ്ട് പ്രധാനമന്ത്രി സര്‍ദാര്‍ പട്ടേലിന്റെ വീക്ഷണങ്ങളെ പ്രശംസിച്ചു. ആ സംസ്ഥാനത്തെ രണ്ടു കേന്ദ്ര ഭരണപ്രദേശമായി വിഭജിച്ചത് സര്‍ദാര്‍ പട്ടേലില്‍ നിന്നുള്ള പ്രചോദനത്തിന്റേയും പതിറ്റാണ്ടുകള്‍ നീണ്ട പ്രശ്‌നത്തിന് പരിഹാരം കണ്ടുപിടിക്കാനുള്ള ഒരു പരിശ്രമത്തിന്റെയൂം ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ലക്ഷക്കണക്കിനുള്ള സഹപ്രവര്‍ത്തകരുടെ സജീവപിന്തുണയോടെ ജമ്മു കാശ്മീരിലും ലഡാക്കിലും സമ്പല്‍സമൃദ്ധിയും വിശ്വാസവും തിരിച്ചുകൊണ്ടുവരാനാകുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
” നിങ്ങളുടെ സേവകന്‍ ഇന്ത്യയുടെ ഐക്യത്തിനും ശ്രേഷ്ഠതയ്ക്കുമായി പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധമാണ്. കഴിഞ്ഞ 100 ദിവസങ്ങള്‍ കൊണ്ട് നാം ഈ പ്രതിജ്ഞാബദ്ധതയെ കൂടുതല്‍ ശക്തിപ്പെടുത്തുകയും പുതിയ ഗവണ്‍മെന്റ് മുന്‍പുള്ളതിനെക്കാളും വേഗത്തില്‍ പ്രവര്‍ത്തിക്കുകയും മുന്‍പിലത്തിനേക്കാള്‍ വലിയ ലക്ഷ്യങ്ങള്‍ നേടുകയും ചെയ്യും”. പ്രധാനമന്ത്രി പറഞ്ഞു.

Click here to read PM's speech

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
Most NE districts now ‘front runners’ in development goals: Niti report

Media Coverage

Most NE districts now ‘front runners’ in development goals: Niti report
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ജൂലൈ 8
July 08, 2025

Appreciation from Citizens Celebrating PM Modi's Vision of Elevating India's Global Standing Through Culture and Commerce