ഇന്നത്തെ യുവാക്കളുടെ മാനസികാവസ്ഥയുമായി സമന്വയിപ്പിക്കുന്നതാണ് ആത്‌മിർ‌ഭർ‌ ഭാരത് മനോഭാവം : പ്രധാനമന്ത്രി
ഓസ്‌ട്രേലിയയിൽ ഇന്ത്യയുടെ ക്രിക്കറ്റ് വിജയം പുതിയ യുവ ഇന്ത്യയുടെ മനോഭാവത്തെ വ്യക്തമാക്കുന്നു: പ്രധാനമന്ത്രി
പുതിയ വിദ്യാഭ്യാസ നയം ഡാറ്റയ്ക്കും ഡാറ്റാ അനലിറ്റിക്സിനുമായി വിദ്യാഭ്യാസ സംവിധാനത്തെ സജ്ജമാക്കും : പ്രധാനമന്ത്രി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അസമിലെ തേസ്പൂർ സർവകലാശാലയുടെ പതിനെട്ടാമത് ബിരുദദാന ചടങ്ങിനെ വീഡിയോ കോൺഫറൻസിംഗിൽ അഭിസംബോധന ചെയ്തു. അസം ഗവർണർ പ്രൊഫ. ജഗദീഷ് മുഖി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഡോ. രമേശ് പൊഖ്രിയാൽ ‘നിഷാങ്ക്’, അസം മുഖ്യമന്ത്രി ശ്രീ സർബാനന്ദ സോനോവൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

1200 ൽ അധികം വിദ്യാർത്ഥികൾക്ക് ജീവിതകാലം മുഴുവൻ ഓർത്തിരിക്കേണ്ട ഒരു നിമിഷമാണിതെന്ന് ചടങ്ങിൽ പ്രധാനമന്ത്രി പറഞ്ഞു. തേജ്പൂർ സർവകലാശാലയിൽ നിന്ന് പഠിച്ച കാര്യങ്ങൾ ആസമിന്റെ പുരോഗതിയും രാജ്യത്തിന്റെ പുരോഗതിയും ത്വരിതപ്പെടുത്തുമെന്ന് അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. ഭാരത് രത്‌ന ഭൂപൻ ഹസാരിക രചിച്ച സർവകലാശാലാ ഗാനത്തിലെ വികാരം തേജ്പൂരിന്റെ മഹത്തായ ചരിത്രത്തെ  പ്രതിധ്വനിക്കുന്നു. സർവകലാശാലാ ഗാനത്തിൽ നിന്നുള്ള ചില വരികൾ പ്രധാനമന്ത്രി ഉദ്ധരിച്ചു
 

“अग्निगड़र स्थापत्य, कलियाभोमोरार सेतु निर्माण,

ज्ञान ज्योतिर्मय,              

सेहि स्थानते बिराजिसे तेजपुर विश्वविद्यालय”


അതായത്,  അഗ്നിഗാഡ് പോലെ വാസ്തുവിദ്യയുള്ള ഒരു സ്ഥലത്താണ് തേജ്പൂർ സർവകലാശാല സ്ഥിതിചെയ്യുന്നത്, അവിടെ ഒരു കലിയ-ഭോമോറ പാലം ഉണ്ട്, അവിടെ അറിവിന്റെ വെളിച്ചമുണ്ട്. ഭൂപൻ ദാ , ജ്യോതി പ്രസാദ് അഗർവാല, ബിഷ്ണു പ്രസാദ് റഭ തുടങ്ങിയ പ്രമുഖരെ തേസ്പൂരിൽ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇപ്പോൾ മുതൽ  ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 100 വർഷം  നിങ്ങളുടെ ജീവിതത്തിന്റെ സുവർണ്ണ വർഷങ്ങളാണെന്ന് പ്രധാനമന്ത്രി വിദ്യാർത്ഥികലോഡ് പറഞ്ഞു. ഇന്ത്യയിലും ലോകമെമ്പാടും തേസ്പൂരിന്റെ മഹത്വം പ്രചരിപ്പിക്കാനും അസമിനെയും വടക്കു കിഴക്കിനേയും  പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനും അദ്ദേഹം അവരോട് അഭ്യർത്ഥിച്ചു. വടക്കു കിഴക്കിന്റെ വികസനത്തിനായി ഗവൺമെന്റിന്റെ ശ്രമങ്ങൾ സൃഷ്ടിച്ച സാധ്യതകൾ പൂർണ്ണമായും പ്രയോജനപ്പെടുത്താൻ അദ്ദേഹം വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു, പ്രത്യേകിച്ച് കണക്റ്റിവിറ്റി, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ.

തേസ്പൂർ സർവകലാശാല ഇന്നൊവേഷൻ സെന്ററും  പേരുകേട്ടതാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഈ അടിസ്ഥാനതലത്തിലെ  പുതുമകൾ‌ "വോക്കൽ ഫോർ ലോക്കൽ " ന്  ആക്കം കൂട്ടുന്നു, മാത്രമല്ല പ്രാദേശിക പ്രശ്‌നങ്ങൾ‌ പരിഹരിക്കുന്നതിനും വികസനത്തിന്റെ പുതിയ വാതിലുകൾ‌ തുറക്കുന്നതിനും ഉപയോഗിക്കുന്നു. ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള കുറഞ്ഞ ചെലവിലുള്ള സാങ്കേതികവിദ്യ, എല്ലാ ഗ്രാമങ്ങളിലും മാലിന്യങ്ങളെ ഊർജ്ജമാക്കി മാറ്റുന്നതിനുള്ള പ്രതിജ്ഞ, ബയോഗ്യാസ്, ജൈവ വളങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ചെലവുകുറഞ്ഞതും ഫലപ്രദവുമായ സാങ്കേതികവിദ്യ, ജൈവവൈവിധ്യവും വടക്കു കിഴക്കൻ പ്രദേശങ്ങളിലെ , സമ്പന്ന പൈതൃകവും സംരക്ഷിക്കുന്നതിനുള്ള പ്രചാരണം വംശനാശ ഭീഷണി നേരിടുന്ന വടക്കു കിഴക്കൻ ഗോത്ര സമൂഹത്തിന്റെ ഭാഷകളുടെ ഡോക്യുമെന്റേഷൻ, നാഗോണിലെ ബടാദ്രവ് താനയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള മരം കൊത്തിയ കലയുടെ സംരക്ഷണം, അസമിലെ പുസ്തകങ്ങളുടെ ഡിജിറ്റൈസേഷൻ, കൊളോണിയൽ കാലഘട്ടത്തിൽ എഴുതിയ പ്രബന്ധങ്ങൾ തുടങ്ങിയ ടെസ്പൂർ സർവകലാശാലയുടെ കണ്ടുപിടിത്തങ്ങളെ അദ്ദേഹം പ്രശംസിച്ചു.

നിരവധി പ്രാദേശിക ആവശ്യങ്ങൾക്കായി പ്രവർത്തിക്കാൻ തേസ്പൂർ സർവകലാശാല കാമ്പസ് തന്നെ പ്രചോദനമായെന്ന്  പ്രധാനമന്ത്രി പരാമർശിച്ചു . ഈ പ്രദേശത്തെ പർവതങ്ങളുടെയും നദികളുടെയും പേരിലാണ് ഇവിടെ ഹോസ്റ്റലുകൾ അറിയപ്പെടുന്നത്. ഇവ പേരുകൾ മാത്രമല്ല, ജീവിതത്തിന് പ്രചോദനവുമാണെന്ന് അദ്ദേഹം പറഞ്ഞു. ജീവിത യാത്രയിൽ, നമുക്ക് നിരവധി പ്രതിസന്ധികൾ നേരിടേണ്ടിവരുന്നു, നിരവധി പർവതങ്ങളും നിരവധി നദികളും കടക്കേണ്ടതുണ്ട്. ഓരോ പർവതാരോഹണത്തിലും നിങ്ങളുടെ വൈദഗ്ദ്ധ്യം വളരുന്നുവെന്നും നിങ്ങളുടെ കാഴ്ചപ്പാട് പുതിയ വെല്ലുവിളികൾക്ക് തയ്യാറാണെന്നും അദ്ദേഹം വിദ്യാർത്ഥികളോട് പറഞ്ഞു. നിരവധി പോഷകനദികൾ ഒരു നദിയിൽ ലയിക്കുകയും കടലിൽ കൂടിച്ചേരുകയും ചെയ്യുന്നതുപോലെ, ജീവിതത്തിൽ  വിവിധ ആളുകളിൽ നിന്ന് അറിവ് നേടുകയും പഠിക്കുകയും ലക്ഷ്യം നേടുകയും ആ പഠനവുമായി മുന്നോട്ട് പോകുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ഈ സമീപനവുമായി മുന്നോട്ട് പോകുമ്പോൾ //വടക്കു കിഴക്കിന് രാജ്യത്തിന്റെ വികസനത്തിന് സംഭാവന നൽകാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

ആത്‌മിർ‌ഭർ‌ അഭിയാൻ‌ എന്ന ആശയം പ്രധാനമന്ത്രി വിശദീകരിച്ചു. ഈ പ്രസ്ഥാനം വിഭവങ്ങൾ, ഭൗതിക  അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതികവിദ്യ, സാമ്പത്തിക, തന്ത്രപരമായ ശക്തി എന്നിവയിലെ മാറ്റത്തെക്കുറിച്ചാണെങ്കിലും, ഏറ്റവും വലിയ പരിവർത്തനം ഇന്നത്തെ യുവാക്കളുടെ മാനസികാവസ്ഥയുമായി സമന്വയിപ്പിക്കുന്ന സഹജാവബോധം, പ്രവർത്തനം, പ്രതികരണം എന്നിവയുടെ മേഖലയിലാണ്.

ഇന്നത്തെ യുവ ഇന്ത്യയ്ക്ക് വെല്ലുവിളികൾ ഏറ്റെടുക്കുന്നതിന് സവിശേഷമായ ഒരു മാർഗമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓസ്‌ട്രേലിയയിലെ യുവ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സമീപകാല പ്രകടനം അദ്ദേഹം പരാമർശിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീം നിരവധി വെല്ലുവിളികൾ നേരിട്ടു. തകർപ്പൻ തോൽവി ഏറ്റുവാങ്ങിയെങ്കിലും തുല്യ വേഗത്തിൽ സുഖം പ്രാപിക്കുകയും അടുത്ത മത്സരത്തിൽ വിജയിക്കുകയും ചെയ്തു. പരിക്കുകൾക്കിടയിലും കളിക്കാർ ദൃഢനിശ്ചയം കാണിച്ചു. അവർ വെല്ലുവിളി നേരിടുകയും ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ നിരാശരാകുന്നതിന് പകരം പുതിയ പരിഹാരങ്ങൾ തേടുകയും ചെയ്തു. അനുഭവപരിചയമില്ലാത്ത കളിക്കാരുണ്ടായിരുന്നുവെങ്കിലും അവരുടെ മനോവീര്യം ഉയർന്നതിനാൽ അവർക്ക് ലഭിച്ച അവസരം അവർ പ്രയോജനപ്പെടുത്തി. അവരുടെ കഴിവും സ്വഭാവവും കൊണ്ട് മികച്ച ടീമിനെ അവർ കീഴടക്കി. 

കായിക മേഖലയുടെ കാഴ്ചപ്പാടിൽ നിന്ന് മാത്രമല്ല നമ്മുടെ കളിക്കാരുടെ ഈ മികച്ച പ്രകടനം പ്രധാനപ്പെട്ടതെന്ന് പ്രധാനമന്ത്രി ഊന്നിന്നിപ്പറഞ്ഞു. പ്രകടനത്തിൽ നിന്നുള്ള പ്രധാന ജീവിത പാഠങ്ങൾ ശ്രീ മോദി എടുത്ത് കാട്ടി . ആദ്യം, നമ്മുടെ കഴിവിൽ വിശ്വാസവും ആത്മധൈര്യവും ഉണ്ടായിരിക്കണം; രണ്ടാമതായി,  സകാരാത്മകമായ ഒരു  മാനസികാവസ്ഥ അത്തരംഫലങ്ങൾ ജനിപ്പിക്കുന്നു. മൂന്നാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ പാഠം - ഒന്ന് രണ്ട്  സാധ്യതകൾ  അഭിമുഖീകരിക്കുന്നുവെങ്കിൽ, ഒന്ന് സുരക്ഷിതവും മറ്റൊന്ന് ബുദ്ധിമുട്ടുള്ള വിജയത്തിന്റെ സാധ്യതയുമാണെങ്കിൽ, ഒരാൾ തീർച്ചയായും വിജയത്തിന്റെ സാധ്യത പര്യവേക്ഷണം ചെയ്യണം. വല്ലപ്പോഴുമുള്ള പരാജയത്തിൽ ഒരു ദോഷവും ഇല്ല, അപകടസാധ്യതകൾ ഏറ്റെടുക്കുന്നതിൽ നിന്ന് വിട്ടുനിൽക്കരുത്. നാം സജീവവും നിർഭയരുമായിരിക്കണം. പരാജയഭയം, അനാവശ്യ സമ്മർദ്ദം എന്നിവ മറികടന്നാൽ നാം നിർഭയരായി ഉയർന്നുവരും. ആത്മവിശ്വാസവും ലക്ഷ്യങ്ങൾക്കായി സമർപ്പിതവുമായ ഈ പുതിയ ഇന്ത്യ ക്രിക്കറ്റ് രംഗത്ത് മാത്രമല്ല പ്രകടമാകുന്നതെന്നും, നിങ്ങൾ എല്ലാവരും ഈ ചിത്രത്തിന്റെ ഭാഗമാണെന്നും  പ്രധാനമന്ത്രി വിദ്യാർത്ഥികളോട് പറഞ്ഞു.

അജ്ഞാതമായ പാതയെ തരണം ചെയ്യുന്ന ഈ ആത്മവിശ്വാസവും ഭയരാഹിത്യവും യുവഊർജ്ജവും കൊറോണയ്‌ക്കെതിരായ പോരാട്ടത്തിൽ രാജ്യത്തെ ശക്തിപ്പെടുത്തി. പ്രാഥമിക ആശങ്കകളെ മറികടന്ന ഇന്ത്യ, ദൃഢനിശ്ചയവും ഊർജ്ജസ്വലതയും കൈവശമുണ്ടെങ്കിൽ വിഭവങ്ങളിൽ ഒട്ടും പിറകിലാകില്ലെന്ന് കാണിച്ചു. സാഹചര്യവുമായി വിട്ടുവീഴ്ച ചെയ്യുന്നതിനുപകരം ഇന്ത്യ വേഗവും സജീവവുമായ തീരുമാനങ്ങൾ എടുക്കുകയും വൈറസിനോട് ഫലപ്രദമായി പോരാടുകയും ചെയ്തു. മെയ്ഡ് ഇൻ ഇന്ത്യ പരിഹാരങ്ങൾ രോഗവ്യാപനം തടയുകയും ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തു. നമ്മുടെ വാക്‌സിനുമായി ബന്ധപ്പെട്ട ഗവേഷണവും ഉൽപാദന ശേഷിയും ഇന്ത്യയ്ക്കും ലോകത്തെ മറ്റ് പല രാജ്യങ്ങൾക്കും സുരക്ഷാ കവചത്തിന്റെ ആത്മവിശ്വാസം നൽകുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം, ഫിൻ‌ടെക് ഡിജിറ്റൽ ഉൾപ്പെടുത്തൽ, ലോകത്തിലെ ഏറ്റവും വലിയ ബാങ്കിംഗ് ഉൾപ്പെടുത്തൽ, ലോകത്തിലെ ഏറ്റവും വലിയ ടോയ്‌ലറ്റ് നിർമാണ പ്രസ്ഥാനം, എല്ലാ വീടുകളിലും പൈപ്പ് വെള്ളം നൽകുന്ന ഏറ്റവും വലിയ പ്രസ്ഥാനം, ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി, ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ യജഞം എന്നിവ പ്രാപ്തമാക്കുന്ന ഡിജിറ്റൽ
അടിസ്ഥാന സൗകര്യങ്ങളും പ്രധാനമന്ത്രി ഊന്നി പറഞ്ഞു . ഇന്നത്തെ ഇന്ത്യയുടെ മനോഭാവം, പരിഹാരത്തിനായുള്ള പരീക്ഷണത്തെ ഭയപ്പെടുന്നില്ല, വലിയ തോതിലുള്ള പദ്ധതികൾ ഏറ്റെടുക്കാൻ വിമുഖത കാണിക്കുന്നില്ല. ഈ പദ്ധതികൾ അസമിനും വടക്കുകിഴക്കൻ മേഖലയ്ക്കും ഗുണം ചെയ്യുന്നു.

പുതിയ സാധ്യതകൾ സൃഷ്ടിക്കുന്ന പുതിയ സാങ്കേതികവിദ്യകളെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. ലോകത്തെ ഏത് സർവകലാശാലയുടെയും ഭാഗമാകാൻ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പൂർണ്ണമായും വിർച്വൽ നൽകുന്ന ഭാവി സർവകലാശാലകളുടെ സാധ്യതയെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, അത്തരം പരിവർത്തനത്തിന് ഒരു നിയന്ത്രണ ചട്ടക്കൂടിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. പുതിയ ദേശീയ വിദ്യാഭ്യാസ നയം ഈ ദിശയിലേക്കുള്ള ഒരു ഘട്ടമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ നയം സാങ്കേതികവിദ്യയുടെ പരമാവധി ഉപയോഗം, മൾട്ടി-ഡിസിപ്ലിനറി വിദ്യാഭ്യാസം, വഴക്കം എന്നിവ പ്രോത്സാഹിപ്പിക്കുന്നു. പുതിയ വിദ്യാഭ്യാസ നയം ഡാറ്റയ്ക്കും ഡാറ്റാ അനലിറ്റിക്സിനുമായി വിദ്യാഭ്യാസ സംവിധാനത്തെ സജ്ജമാക്കും. ഡാറ്റാ വിശകലനം പ്രവേശനം മുതൽ അധ്യാപനം, വിലയിരുത്തൽ തുടങ്ങിയ പ്രക്രിയകളെ വളരെയധികം മെച്ചപ്പെടുത്തും.

ഈ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിന് സഹായിക്കണമെന്ന് പ്രധാനമന്ത്രി തേജ്പൂർ സർവകലാശാലയിലെ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു.ഔപചാരിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം അവർ തങ്ങളുടെ ഭാവിക്കായി മാത്രമല്ല രാജ്യത്തിന്റെ ഭാവിക്കും വേണ്ടി പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജീവിതത്തിന്റെ വ്യതിരിക്തതകളിൽ നിന്ന് അവരെ സംരക്ഷിക്കുന്ന അവരുടെ ആശയങ്ങൾ ഉയർത്തിപ്പിടിക്കാൻ അദ്ദേഹം അവരെ ഉപദേശിച്ചു. അടുത്ത 25-26 വർഷം നമുക്കും രാജ്യത്തിനും പ്രധാനമാണെന്നും വിദ്യാർത്ഥികൾ രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
When PM Modi Fulfilled A Special Request From 101-Year-Old IFS Officer’s Kin In Kuwait

Media Coverage

When PM Modi Fulfilled A Special Request From 101-Year-Old IFS Officer’s Kin In Kuwait
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Under Rozgar Mela, PM to distribute more than 71,000 appointment letters to newly appointed recruits
December 22, 2024

Prime Minister Shri Narendra Modi will distribute more than 71,000 appointment letters to newly appointed recruits on 23rd December at around 10:30 AM through video conferencing. He will also address the gathering on the occasion.

Rozgar Mela is a step towards fulfilment of the commitment of the Prime Minister to accord highest priority to employment generation. It will provide meaningful opportunities to the youth for their participation in nation building and self empowerment.

Rozgar Mela will be held at 45 locations across the country. The recruitments are taking place for various Ministries and Departments of the Central Government. The new recruits, selected from across the country will be joining various Ministries/Departments including Ministry of Home Affairs, Department of Posts, Department of Higher Education, Ministry of Health and Family Welfare, Department of Financial Services, among others.