ഇന്ന് ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ മരുഭൂമിവല്‍ക്കരണത്തോട് പോരാടുന്നതിനുള്ള ഐക്യരാഷ്ട്ര സഭയുടെ കണ്‍വെന്‍ഷനിലെ (യു.എന്‍.സി.സി.ഡി) 14-ാമത് പാര്‍ട്ടീസ് ഓഫ് കോണ്‍ഫറന്‍സിലെ (സി.ഒ.പി14) ഉന്നതതല വിഭാഗത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി അഭിസംബോധന ചെയ്തു.
രണ്ടുവര്‍ഷത്തേക്ക് സഹ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്ന സാഹചര്യത്തില്‍ വളരെ കാര്യക്ഷമമായ സംഭാവന നല്‍കുന്നതിനായി ഇന്ത്യ ഉറ്റുനോക്കുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. വര്‍ഷങ്ങളായി നമ്മള്‍ ഇന്ത്യയില്‍ ഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ട്. ഇന്ത്യന്‍ സംസ്‌ക്കാരപ്രകാരം ഭൂമിയെ പുണ്യമായി പരിണഗിക്കുകയും മാതാവായി കണക്കാക്കുകയുമാണ് ചെയ്യുന്നത്.
”ലോകത്തെ മൂന്നില്‍ രണ്ടു രാജ്യങ്ങളെ മരൂഭൂമിവല്‍ക്കരണം ബാധിക്കുന്നുവെന്ന് അറിയുന്നത് നിങ്ങള്‍ക്ക് ഞെട്ടലുളവാക്കും. ലോകം അഭിമുഖീകരിക്കുന്ന ജലപ്രതിസന്ധിയെ അഭിസംബോധനചെയ്യുന്ന കര്‍മപദ്ധതിക്കൊപ്പം സംയുക്തമായി ഭൂമിയെ മുന്‍നിര്‍ത്തിയുള്ള പോരാട്ടവും ഇത് അനിവാര്യമാക്കുകയാണ്. ജലവിതരണം വര്‍ദ്ധിപ്പിക്കല്‍, വെള്ളത്തിന്റെ പുനര്‍ശാക്തീകരണം(റീചാര്‍ജ്ജ്) വര്‍ധിപ്പിക്കല്‍, വെള്ളം ഒഴുകിപ്പോകുന്നത് മന്ദഗതിയിലാക്കുക മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്തുക എന്നിവയൊക്കെ ഭൂമി-ജല സംയോജിത തന്ത്രത്തിന്റെ എല്ലാ ഭാഗങ്ങളുമാണ്. ഭൂമിയുടെ അധഃപതനം സമഭാവന തന്ത്രം കേന്ദ്രമാക്കികൊണ്ട് ഒരു ആഗോ ജല കര്‍മ്മ അജണ്ടയ്ക്ക് രൂപം നല്‍കാന്‍ മരുഭൂമിവല്‍ക്കരണത്തോട് പോരാടുന്നതിനുള്ള ഐക്യരാഷ്ട്ര സഭയുടെ കണ്‍വെന്‍ഷനിലെ (യു.എന്‍.സി.സി.ഡി) നേതാക്കളെ ഞാന്‍ ക്ഷണിക്കുകയാണ്”. പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
”പാരിസ് സി.ഒ.പിയിലെ ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാവ്യതിയാനത്തിനുള്ള ചട്ടക്കൂട് കണ്‍വെന്‍ഷനില്‍ ഇന്ത്യയുടെ അനുക്രമണികകള്‍ സമര്‍പ്പിച്ചത് ഞാന്‍ ഓര്‍ക്കുകയാണ്. ഭൂമി, ജലം, വായു, വൃക്ഷങ്ങള്‍ തുടങ്ങി എല്ലാ ജീവജാലങ്ങളുമായി വളരെ ആരോഗ്യകരമായ സന്തുലിതാവസ്ഥ പരിപാലിക്കുതിനുള്ള ഇന്ത്യയുടെ ആഴത്തിലുള്ള സാംസ്‌ക്കാരിക വേരുകളെക്കുറിച്ച് അതില്‍ എടുത്തുപറഞ്ഞിരുന്നു. സുഹൃത്തുക്കളെ, ഇന്ത്യയ്ക്ക് വൃക്ഷാവരണം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞുവെന്നത് നിങ്ങളെയൊക്കെ സന്തോഷിപ്പിക്കും. 2015നും 2017നും ഇടയ്ക്ക് ഇന്ത്യയുടെ വന, വൃക്ഷാവരണത്തില്‍ 0.8 മില്യണ്‍ ഹെക്ടറിന്റെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.” പ്രധാനമന്ത്രി പറഞ്ഞു.
വിവിധ തരത്തിലുള്ള നടപടികളിലൂടെ വിളകളുടെ വിറ്റുവരവ് വര്‍ദ്ധിപ്പിച്ചുകൊണ്ട് കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള പരിപാടിക്ക് ഗവണ്‍മെന്റ് തുടക്കം കുറിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഭൂമിയുടെ പുനഃസ്ഥാപനം, സൂക്ഷ്മജലസേചനം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഓരോ തുള്ളിക്കും കൂടുതല്‍ വിളകള്‍ എന്ന മുദ്രാവാക്യവുമായാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ജൈവവളങ്ങളുടെ ഉപയോഗം ഞങ്ങള്‍ വര്‍ധിപ്പിക്കുകയും കീടനാശിനികളുടെയും രാസവളങ്ങളുടെയും ഉപയോഗം കുറയ്ക്കുകയും ചെയ്തു. വെള്ളവുമായി ബന്ധപ്പെട്ട വിഷയങ്ങളെ സമഗ്രമായി അഭിസംബോധന ചെയ്യുന്നതിന് ഞങ്ങള്‍ ജലശക്തി മന്ത്രാലയം രൂപീകരിച്ചു. ഏകോപയോഗ പ്ലാസ്റ്റിക്കിന് ഇന്ത്യ വരും വര്‍ഷങ്ങളില്‍ അവസാനം കുറിയ്ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
”സുഹൃത്തുക്കളെ, മനുഷ്യശാക്തീകരണം പരിസ്ഥിതിയുടെ അവസ്ഥയുമായി വളരെ അടുത്ത് ബന്ധപ്പെട്ടിരിക്കുന്നതാണ്. അത് കൂടുതല്‍ ജലസ്രോതസുകളെ ഉപയോഗപ്പെടുത്തുന്നതോ, അല്ലെങ്കില്‍ ഏകോപയോഗ പ്ലാസ്റ്റുകളുടെ ഉപയോഗം കുറച്ചുകൊണ്ടുവരുന്നതോ ആകട്ടെ, അവയ്ക്ക് മുന്നോട്ടുള്ള വഴിയെന്നത് സ്വഭാവത്തിലെ മാറ്റമാണ്. സമുഹത്തിലെ എല്ലാ വിഭാഗങ്ങളും ഒന്നിച്ച് എന്തെങ്കിലും നേടണമെന്നു തീരുമാനിക്കുമ്പോള്‍ ആഗ്രഹിക്കുന്ന ഫലം ലഭിക്കുന്നതായി നമുക്ക് കാണാം. നമുക്ക് ചട്ടക്കൂടുകള്‍ എത്രയെണ്ണം വേണെങ്കിലും അവതരിപ്പിക്കാം, എന്നാല്‍ യഥാര്‍ത്ഥമാറ്റം കൊണ്ടുവരുന്നത് അടിത്തട്ടില്‍ നടക്കുന്ന കൂട്ടായ പ്രവര്‍ത്തനമാണ്. സ്വച്ഛ് ഭാരത് മിഷനില്‍ ഇന്ത്യ ഇത് കണ്ടതാണ്, എല്ലാ വിഭാഗത്തിലുള്ള ആളുകളും പങ്കാളികളായിക്കൊണ്ട് ശുചിത്വ പരിധി ഉറപ്പാക്കി, 2014ലെ 38% ല്‍ നിന്നും ഇന്നത്തെ 99%ല്‍ അത് വര്‍ദ്ധിപ്പിച്ചു”. പ്രധാനമന്ത്രി പറഞ്ഞു.
ആഗോള അജണ്ടയോടുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ”ഇന്ത്യയില്‍ വിജയിച്ച ഭൂമി മോശമാക്കുന്നതു തടയുന്ന (എല്‍.ഡി.എന്‍)തന്ത്രത്തിലെ ചിലതിനെക്കുറിച്ച് മനസിലാക്കാനും അത് സ്വീകരിക്കാനും താല്‍പര്യമുള്ള രാജ്യങ്ങളെ ഇന്ത്യ പിന്തുണയ്ക്കും. ഇന്നും 2030നും ഇടയ്ക്ക് ഇന്ത്യ നാശം സംഭവിച്ച ഭൂമി പുനഃസ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന അളവ് മൊത്തം വിസ്തീര്‍ണ്ണം 21 മില്യണ്‍ ഹെ്കടറില്‍ നിന്നും 26 മില്യണ്‍ ഹെക്ടറായി ഉയര്‍ത്തുമൈന്നു ഞാന്‍ ഈ വേദിയില്‍ പ്രഖ്യാപിക്കാന്‍ ആഗ്രഹിക്കുന്നു”. പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഭൂമിയുടെ അധഃപതന പ്രശ്‌നങ്ങളില്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനുള്ള സൗകര്യങ്ങള്‍ക്കും ശാസ്ത്രീയ സമീപനം സ്വീകരിക്കുന്നതിനുമായി ഇന്ത്യയില്‍ ,ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഫോറസ്റ്റ് റിസര്‍ച്ച് ആന്റ് എഡ്യൂക്കേഷനില്‍ ഒരു മികവിന്റെ കേന്ദ്രം ആരംഭിക്കാന്‍ നമ്മള്‍ തീരുമാനിച്ചിട്ടുള്ളതായി പ്രധാനമന്ത്രി പറഞ്ഞു. ഇത് ദക്ഷിണ-ദക്ഷിണ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും ഭൂമിയുടെ അധഃപതനവുമായി ബന്ധപ്പെട്ട വിഷയങ്ങളെ അഭിസംബോധനചെയ്യുന്നതിന് അറിവും, സാങ്കേതികവിദ്യയും, മനുഷ്യശക്തിയുടെ പരിശീലനവും ആവശ്യപ്പെടുവര്‍ക്ക് അത് ലഭ്യമാക്കുന്നതിനും സജീവമായി പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
‘ओम्द्यौःशान्तिः, अन्तरिक्षंशान्तिः’ എന്ന സൂക്തത്തോടെയാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം അവസാനിപ്പിച്ചത്. അതായത് ശാന്തി എന്നത് സമാധാനമോ അക്രമങ്ങള്‍ക്കുള്ള മറുമരുന്നോ മാത്രമല്ല എന്ന് അദ്ദേഹം വിശദീകരിച്ചു. ഇവിടെ അത് സമ്പല്‍സമൃദ്ധിയേയെയാണ് സൂചിപ്പിക്കുന്നത്. എല്ലാത്തിനും നിലനില്‍പ്പിനുള്ള ഒരു നിയമമുണ്ട്, ഒരു ഉദ്ദേശ്യമുണ്ട്, എല്ലാവരും ആ ഉദ്ദേശ്യം പൂര്‍ത്തീകരിക്കണം. ആ ഉദ്ദേശ്യത്തിന്റെ പൂര്‍ത്തിയാക്കലാണ് സമ്പല്‍സമൃദ്ധി. അതുകൊണ്ട് ആകാശവും സ്വര്‍ഗ്ഗവും ബഹിരാകാശവും സമ്പല്‍സമൃദ്ധമാകട്ടെ എന്നു പറയപ്പെടുന്നു.
I welcome you all to India for the fourteenth session of the Conference of Parties to the United Nations Convention to Combat Desertification: PM
— PMO India (@PMOIndia) September 9, 2019
India also looks forward to making an effective contribution as we take over the COP Presidency for a two-year term :PM
— PMO India (@PMOIndia) September 9, 2019
Climate and environment impact both biodiversity and land. It is widely accepted that the world is facing the negative impact of climate change: PM
— PMO India (@PMOIndia) September 9, 2019
Climate change is also leading to land degradation of various kinds be it due to rise in sea levels and wave action, erratic rainfall and storms, and sand storms caused by hot temperatures: PM
— PMO India (@PMOIndia) September 9, 2019
India has hosted global gatherings through the CoP’s for all the three Conventions. This reflects our commitment to addressing all the three main concerns of the Rio Conventions :PM
— PMO India (@PMOIndia) September 9, 2019
Going forward, India would be happy to propose initiatives for greater South-South cooperation in addressing issues of climate change, biodiversity and land degradation:PM
— PMO India (@PMOIndia) September 9, 2019
Going forward, India would be happy to propose initiatives for greater South-South cooperation in addressing issues of climate change, biodiversity and land degradation:PM
— PMO India (@PMOIndia) September 9, 2019
I call upon the leadership of UNCCD to conceive a global water action agenda which is central to the Land Degradation Neutrality strategy: PM
— PMO India (@PMOIndia) September 9, 2019
Today, I am reminded of India’s NDCs that were submitted at the Paris CoP of the UNFCCC. It highlighted India’s deep cultural roots of maintaining a healthy balance between land, water, air, trees and all living beings: PM
— PMO India (@PMOIndia) September 9, 2019
Today, I am reminded of India’s NDCs that were submitted at the Paris CoP of the UNFCCC. It highlighted India’s deep cultural roots of maintaining a healthy balance between land, water, air, trees and all living beings: PM
— PMO India (@PMOIndia) September 9, 2019
I am happy to share that only last week, funds amounting to nearly six billion US dollars have been released to the provincial governments in lieu of such diversion for development of forest lands: PM
— PMO India (@PMOIndia) September 9, 2019
My Government has launched a program to double the income of farmers by increasing crop yield through various measures. This includes land restoration and micro-irrigation: PM
— PMO India (@PMOIndia) September 9, 2019
We are working with a motto of per drop more crop. At the same time,we are also focusing on Zero budget natural farming: PM
— PMO India (@PMOIndia) September 9, 2019
Water management is another important issue to address LDN. We have created “Jal Shakti Ministry” to address all water related important issues in totality: PM
— PMO India (@PMOIndia) September 9, 2019
My Government has announced that India will put an end to single use plastic in the coming years. I believe the time has come for even the world to say good-bye to single use plastic: PM
— PMO India (@PMOIndia) September 9, 2019
We may introduce any number of frame works but real change will always be powered by teamwork on the ground. India saw this in the case of the Swachh Bharat Mission. People from all walks of life took part and ensured sanitation coverage was up from 38% in 2014 to 99% today:PM
— PMO India (@PMOIndia) September 9, 2019
I would like to announce that India would raise its ambition of the total area that would be restored from its land degradation status, from twenty one million hectares to twenty six million hectares between now and 2030:PM
— PMO India (@PMOIndia) September 9, 2019
We in India,take pride in using remote sensing and space technology for multiple applications, including land restoration: PM
— PMO India (@PMOIndia) September 9, 2019
I am happy to state that India would be happy to help other friendly countries develop land restoration strategies through cost effective satellite and space technology: PM
— PMO India (@PMOIndia) September 9, 2019
I understand that an ambitious New Delhi Declaration is being considered. We are all aware that the Sustainable Development Goals have to be achieved by 2030 of which attainment of LDN is also a part:PM
— PMO India (@PMOIndia) September 9, 2019
I wish you well as you deliberate further towards proposing a global strategy for Land Degradation Neutrality: PM
— PMO India (@PMOIndia) September 9, 2019
I would end by reciting a prayer from scriptures: ओम् द्यौः शान्तिः, अन्तरिक्षं शान्तिः The word Shanti does not only refer to peace or the anti-dote to violence. Here, it refers to prospering.Everything has a law of being, a purpose and everybody has to fulfill a purpose:PM
— PMO India (@PMOIndia) September 9, 2019