ജമ്മു കശ്മീരില്‍നിന്നുള്ള നൂറിലേറെ യുവാക്കളും കുട്ടികളുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ‘വതന്‍ കോ ജാനോ’ മുന്നേറ്റത്തിന്റെ ഭാഗമായി ഇന്ത്യയുടെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘമാണു പ്രധാനമന്ത്രിയെ കണ്ടത്.
ജമ്മു കശ്മീരിലെ അടിസ്ഥാന സൗകര്യ വികസനം, സംസ്ഥാനത്തെ കായിക സംവിധാനങ്ങള്‍, വിദ്യാഭ്യാസം, തൊഴിലവസരങ്ങള്‍, പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനരീതി തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ചു സംഘാംഗങ്ങള്‍ പ്രധാനമന്ത്രിയോടു ചോദിച്ചറിഞ്ഞു.
ജമ്മു കശ്മീരിലെ കണക്ടിവിറ്റിയും അടിസ്ഥാന സൗകര്യവും മെച്ചപ്പെടുത്താന്‍ കേന്ദ്ര ഗവണ്‍മെന്റ് നടത്തിവരുന്ന ശ്രമങ്ങളെക്കുറിച്ചു പ്രധാനമന്ത്രി വ്യക്തമാക്കി. ജനങ്ങള്‍ക്കിടയില്‍ സ്‌പോര്‍ട്‌സിനും കായികതാല്‍പര്യത്തിനും ഉള്ള പ്രാധാന്യം അദ്ദേഹം ഉയര്‍ത്തിക്കാട്ടി. കഠിനാധ്വാനം ചെയ്യുന്നതു ക്ഷീണിപ്പിക്കില്ലെന്നും ഒരു ദൗത്യം പൂര്‍ത്തിയാക്കുമ്പോഴുള്ള സംതൃപ്തി ഏതു തളര്‍ച്ചയെക്കാളും മഹത്തരമാണെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ്ങും ചടങ്ങില്‍ സംബന്ധിച്ചു .