ലോകത്തെമ്പാടുമുള്ള പ്രസിഡന്റുമാരുടെ മുഖ്യപാചകക്കാരുടെ ക്ലബ്ബിലെ അംഗങ്ങള്‍ ന്യൂഡല്‍ഹിയില്‍ ഇന്ന് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു. രണ്ട് ഡസനിലധികം രാഷ്ട്രതലവന്‍മാരുടെ പാചകക്കാരാണ് ക്ലബ്ബിലുള്ളത്. ലോകത്തെ ഏറ്റവും പ്രത്യേകമായ പാചകശാസ്ത്ര സമൂഹമെന്നാണ് ഈ ക്ലബ്ബിനെ അനൗപചാരികമായി വിശേഷിപ്പിക്കുന്നത്.
പാരീസ് ആസ്ഥാനമായുള്ള ഈ സംഘടന ഇതാദ്യമായി ഇപ്പോള്‍ ഇന്ത്യയില്‍ വച്ച് അതിന്റെ പൊതുസഭ ചേരുകയാണ്. ഡല്‍ഹിക്ക് പുറമെ പാചക വിദഗ്ദ്ധര്‍ ആഗ്രയും ജയ്പൂരും സന്ദര്‍ശിക്കും.
ഇന്ത്യന്‍ രാഷ്ട്രപതിയുടെ ഷെഫ് ആയ ശ്രീ. മോണ്‍ട്ടു സെയ്‌നി, അമേരിക്കന്‍ പ്രഡിഡന്റിന്റെ ഷെഫ് ആയ ശ്രീമതി. ക്രിസ്റ്റിറ്റ കോമര്‍ഫോര്‍ഡ്, ബ്രിട്ടീഷ് രാജ്ഞിയുടെ ഷെഫ് ആയ ശ്രീ. മാര്‍ക്ക് ഫ്‌ളാനെഗന്‍ തുടങ്ങിയവര്‍ ക്ലബ്ബിലെ അംഗങ്ങളാണ്.
പ്രധാനമന്ത്രിയുമൊത്ത് ഗ്രൂപ്പ് ഫോട്ടോ എടുത്ത പാചകക്കാര്‍ അദ്ദേഹത്തിന് സ്മരണികകളും സമ്മാനിച്ചു.