പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് മഹാരാഷ്ട്രയില്‍ നിന്നുള്ള പത്ത് ആദിവാസി വിദ്യാര്‍ത്ഥികളടങ്ങുന്ന ഒരു സംഘവുമായി കൂടിക്കാഴ്ച നടത്തി. മഹാരാഷ്ട്ര ഗവണ്‍മെന്റിന്റെ ആദിവാസി വികസന വകുപ്പിന്റെ സംരംഭമായ ‘മിഷന്‍ ശൗര്യ’യുടെ ഭാഗമാണ് ഈ സംഘം. ഇവരില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ ഇക്കൊല്ലം മേയില്‍ എവറസ്റ്റ് പര്‍വ്വതം വിജയകരമായി കീഴടക്കിയിരുന്നു.
എവറസ്റ്റ് പര്‍വ്വതം കയറിയപ്പോഴും അതിനുള്ള പരിശീലനത്തിന് ഇടയിലുമുള്ള അനുഭവങ്ങള്‍ വിദ്യാര്‍ത്ഥികള്‍ പങ്ക് വച്ചു. വിദ്യര്‍ത്ഥികളുടെ നേട്ടത്തില്‍ പ്രധാനമന്ത്രി അവരെ അഭിനന്ദിച്ചു. ഏതെങ്കിലും ഒരു കായിക വിനോദം തിരഞ്ഞെടുത്ത് അത് നിരന്തരം പിന്‍തുടരാന്‍ അദ്ദേഹം അവരെ ആഹ്വാനം ചെയ്തു. സംഘത്തിലെ എല്ലാ അംഗങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ. ദേവേന്ദ്ര ഫട്‌നവിസ്, കേന്ദ്ര ആഭ്യന്തരകാര്യ സഹമന്ത്രി ശ്രീ. ഹന്‍സ്‌രാജ് അഹിര്‍ എന്നിവരും തദവസരത്തില്‍ സന്നിഹിതരായിരുന്നു.