ജര്‍മ്മനിയുടെ ചാന്‍സലറായി തുടര്‍ച്ചയായ നാലാം തവണയും ചുമതലയേറ്റ ഡോ. ആഞ്ചലാ മെര്‍ക്കലിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ടെലിഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു.
ജര്‍മ്മനിക്കു ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ നല്‍കിയ കരുത്തുറ്റ നേതൃത്വത്തെയും അവരുടെ നേതൃത്വത്തിന്‍ കീഴില്‍ യൂറോപിന്റെ കാര്യങ്ങളില്‍ ജര്‍മ്മനി വഹിച്ച നിര്‍ണ്ണായകമായ പങ്കിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
ഇന്‍ഡോ- ജര്‍മ്മന്‍ ഉഭയകക്ഷി ബന്ധം ആഴത്തിലുള്ളതാക്കാനും, ശക്തിപ്പെടുത്താനും ചാന്‍സലര്‍ മെര്‍ക്കലിനൊപ്പം തുടര്‍ന്നും പ്രവര്‍ത്തിക്കാനുള്ള പ്രതിബന്ധത പ്രധാനമന്ത്രി ശ്രീ. മോദി ആവര്‍ത്തിച്ചു വ്യക്തമാക്കി.
ഈ മാസം 22 മുതല്‍ 26 വരെ (മാര്‍ച്ച് 22-26, 2018) ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തുന്ന പ്രസിഡന്റ് ഫ്രാങ്ക്- വാള്‍ട്ടര്‍ സ്റ്റീന്‍മീറുമായുള്ള കൂടിക്കാഴ്ച താന്‍ ഉറ്റുനോക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.