പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് തന്റെ മണ്ഡലമായ വാരാണസിയില്‍ സ്‌കൂള്‍ കുട്ടികളുമായി ഏകദേശം തെണ്ണൂറു മിനിറ്റോളം അടുത്തിടപഴകി.
നറൂര്‍ ഗ്രാമത്തിലെ ഒരു പ്രൈമറി സ്‌കൂളിലെത്തിയ അദ്ദേഹത്തെ സ്‌കൂള്‍ കുട്ടികള്‍ ആവേശത്തോടെ സ്വീകരിച്ചു. പ്രധാനമന്ത്രിയും വിശ്വകര്‍മ്മ ജയന്തി ദിനത്തില്‍ കുട്ടികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. വിവിധതരം നൈപുണ്യങ്ങള്‍ പഠിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം എടുത്തു പറഞ്ഞു.
‘റും റ്റു റീഡ്’ എന്ന സന്നദ്ധ സംഘടന സഹായിക്കുന്ന കുട്ടികളുമൊത്ത് പ്രധാനമന്ത്രി സമയം ചെലവിട്ടു. പിന്നീട് വാരാണസിയിലെ ഡീസല്‍ ലോക്കോമോട്ടീവ് വര്‍ക്‌സില്‍ കാശി വിദ്യാപീഠ് സഹായിക്കുന്ന പാവപ്പെട്ട കുടുംബങ്ങളില്‍നിന്നുള്ള കുട്ടികളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി. നന്നായി പഠിക്കാനും കായിക ഇനങ്ങളില്‍ തീക്ഷ്ണമായ താല്‍പര്യം വളര്‍ത്താനും അദ്ദേഹം കുട്ടികളെ ആഹ്വാനം ചെയ്തു.
പിന്നീട് വൈകിട്ട് വാരാണസിയിലെ തെരുവുകളിലൂടെ നഗരത്തിന്റെ വികസനം വിലയിരുത്തിക്കൊണ്ട് പ്രധാനമന്ത്രി സഞ്ചരിച്ചു. കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ഏതാനും നിമിഷങ്ങള്‍ പ്രാര്‍ത്ഥനയ്ക്കായും അദ്ദേഹം ചെലവിട്ടു. മന്‍ദ്വാദി റെയില്‍വേ സ്റ്റേഷനില്‍ പ്രധാനമന്ത്രി ഒരു അപ്രതീക്ഷിത സന്ദര്‍ശനവും നടത്തി.