

വിവര വിനിമയ സാങ്കേതികവിദ്യയിലധിഷ്ഠിതമായ ബഹുമാതൃക വേദിയായ പ്രോ ആക്ടീവ് ഗവേര്‍ണന്‍സ് ആന്റ് ടൈമിലി ഇംപ്ലിമെന്റേഷന്‍-പ്രഗതി
(പരപ്രേരണയില്ലാത്ത ഭരണവും സമയബന്ധിതമായ നടപ്പാക്കലും)യിലൂടെയുള്ള 31-ാമത് ആശയവിനമയത്തിന് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ആധ്യക്ഷ്യം വഹിച്ചു.
പ്രഗതിയുടെ മുന്‍ യോഗങ്ങളില്‍ 12.15 ലക്ഷം കോടി രൂപയുടെ 265 പദ്ധതികള്‍, 17 മേഖലകളുമായി ബന്ധപ്പെട്ട (22 വിഷയങ്ങള്‍) 47 പരിപാടികള്‍ അവലോകനം ചെയ്തു.
ഇന്നത്തെ പ്രഗതിയോഗം 16 സംസ്ഥാനങ്ങള്‍ കേന്ദ്ര ഭരണപ്രദേശങ്ങള്‍, ജമ്മുകാശ്മീര്‍ എന്നിവിടങ്ങളുമായി ബന്ധപ്പെട്ട 61,000 കോടി രൂപയുടെ 9 പദ്ധതികള്‍ അവലോകനം ചെയ്യുന്നതിന് സാക്ഷ്യം വഹിച്ചു. വിദേശത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെ വിഷയങ്ങളോടൊപ്പം ദേശീയ കാര്‍ഷിക വിപണി, വികസനം കാക്ഷിക്കുന്ന ജില്ലാ പരിപാടി എന്നിവയും ചര്‍ച്ചചെയ്തു.
അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കുന്നു
വികസനം കാംക്ഷിക്കുന്ന ജില്ലകളുടെ പരിപാടികള്‍ അവലോകനം ചെയ്യുന്നവേളയില്‍ 49 പ്രവര്‍ത്തന സൂചികകള്‍ അടങ്ങുന്ന നിയന്ത്രണോപകരണ സജ്ജീകരണം പ്രധാനമന്ത്രിയെ അറിയിച്ചു. വളരെ പതുക്കെ സഞ്ചരിക്കുന്ന സൂചനകളായ പോഷകാഹാരങ്ങളുടെ സ്ഥിതിയില്‍ പോലും വലിയ പുരോഗതി കാണിക്കുന്നുണ്ട്. ഉത്തര്‍പ്രദേശിലെ ചില ജില്ലകള്‍ വളരെ നല്ല വളര്‍ച്ച കാണിച്ചതും ചൂണ്ടിക്കാട്ടപ്പെട്ടു.
ഇതിനെ ഒരുദേശീയ സേവനമായി വിശേഷിപ്പിച്ച പ്രധാനമന്ത്രി ഗ്രോത്രവര്‍ഗ്ഗ കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ എന്നിവയുടെ പ്രാധാന്യത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കാന്‍ ആഹ്വാനം ചെയ്തു. പിന്നോക്ക ജില്ലകളെ ദേശീയ ശരാശരിയിലേക്ക് കൊണ്ടുവരുന്നതിനായി സമയരേഖ തീരുമാനിക്കേണ്ടതിന്റെ പ്രാധാന്യത്തിന് അദ്ദേഹം ഊന്നല്‍ നല്‍കി. വികസനംകാംക്ഷിക്കുന്ന ജില്ലകളില്‍ യുവ ഉദ്യോഗസ്ഥരെ വിന്യസിക്കണമെന്നതിനും അദ്ദേഹം ഊന്നല്‍ നല്‍കി.
കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങള്‍
മികച്ച വില കണ്ടെത്തലിന് സഹായിച്ച വേദിയായ ദേശീയ കാര്‍ഷിക വിപണിയെക്കുറിച്ച് പ്രധാനമന്ത്രിയോട് വിശദീകരിച്ചു. കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് ഇപ്പോള്‍ നേരിട്ട് ഇ-പേയ്‌മെന്റ് നടത്താന്‍ കഴിയും. ജമ്മുകാശ്മീരിലെ രണ്ടു സമഗ്ര ഇ-മണ്ഡികളെക്കുറിച്ചും അവലോകനം ചെയ്തു.
ആവശ്യത്തിന്റെ ചടുലതയുടെ അടിസ്ഥാനത്തിലുള്ള ഇ-മാതൃകകള്‍ക്ക് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി. റോഡ് ഹൈവേ ഗതാഗത മന്ത്രാലയവും കാര്‍ഷിക കര്‍ഷകക്ഷേമ മന്ത്രാലയവും യോജിച്ചുകൊണ്ട് ചരക്ക് നീക്ക പിന്തുണയ്ക്കായി ഒരു പുതിയ സ്റ്റാര്‍ട്ട് അപ്പ് മാതൃകയ്ക്കായി പ്രവര്‍ത്തിക്കണം, പ്രത്യേകിച്ച് ഒരു സംസ്ഥാനത്തുനിന്നും മറ്റൊരിടത്തേക്ക് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകുന്നതിനായി. സുഗമമായ പ്രവര്‍ത്തനത്തിനായി പൊതുവായ, സമഗ്രമായ ഒരു വേദി ഉപയോഗിക്കാന്‍ എല്ലാ സംസ്ഥാനങ്ങളും മുന്നോട്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു.
വൈക്കോല്‍ കത്തുന്ന വിഷയത്തില്‍, ഇവ തടയുന്നതിനുള്ള ഉപകരണങ്ങള്‍ നല്‍കുന്നതിന് ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാനാ സംസ്ഥാനങ്ങള്‍ക്ക് മുന്‍ഗണ നല്‍കുന്നതിന് കാര്‍ഷിക മന്ത്രാലത്തോട് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.
അടിസ്ഥാന സൗകര്യ ബന്ധിപ്പിക്കല്‍ വികസനം
ഖാത്രാ-ബാണിഹാള്‍ റെയില്‍പാത ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യ ബന്ധിപ്പിക്കല്‍ പദ്ധതികളും പ്രധാനമന്ത്രി അവലോകനംചെയ്തു. അതിവേഗത്തില്‍ അടുത്തവര്‍ഷം പദ്ധതി പൂര്‍ത്തിയാക്കുന്നതിന് വേണ്ട സ്പഷ്ടമായ നിര്‍ദ്ദേശങ്ങളും അദ്ദേഹം നല്‍കി.
ഐസ്‌വാള്‍-തുയിപാങ് ഹൈവേ പദ്ധതിപോലെയുള്ള വിസ്തൃതമാക്കാനും ഉയര്‍ത്തുന്നതിനുമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നിരവധി പദ്ധതികളും ചര്‍ച്ചചെയ്തു. മീററ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് വേഗവുംസുരക്ഷിതത്വവുമുള്ള ബന്ധിപ്പിക്കലിനായി ഡല്‍ഹി-മീററ്റ് എക്‌സ്പ്രസ്‌വേ പുതിയ സമയക്രമമായ മേയ് 2020ന് പൂര്‍ത്തിയാക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
വളരെക്കാലമായി മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ ബന്ധപ്പെട്ട സംസ്ഥാന ഗവണ്‍മെന്റുകള്‍ വേഗത്തിലാക്കണമെന്ന ആഗ്രഹം പ്രധാനമന്ത്രിപ്രകടിപ്പിച്ചു. അത്തരത്തിലുള്ള പദ്ധതികളെ സംബന്ധിച്ചുള്ള കൃത്യമായ റിപ്പോര്‍ട്ടുകള്‍ തന്റെ ഓഫീസിലേക്ക് അയക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
ഊര്‍ജ്ജാവശ്യം നേടിയെടുക്കുക
പുനരുപയോഗ ഊര്‍ജ്ജ മേഖലയില്‍ തമിഴ്‌നാട്, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ്, കര്‍ണാടക, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട, മദ്ധ്യപ്രദേശ് എന്നീ എട്ട് പുനുരുപയോഗ ഊര്‍ജ്ജ സമ്പന്ന സംസ്ഥാനങ്ങളുമായി സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രസരണ സംവിധാനത്തിനുള്ള ചര്‍ച്ചയ്ക്കും അദ്ദേഹം ആദ്ധക്ഷ്യം വഹിച്ചു. സൗരോര്‍ജ്ജ, പവനോര്‍ജ്ജ കമ്പനികള്‍ക്ക് പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതിന് ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ ഉള്‍പ്പെടെ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും അദ്ദേഹം ആരാഞ്ഞു.
വേമഗിരിയ്ക്ക് അപ്പുറത്തേക്ക് പ്രസരണ സംവിധാനം പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് കൈവരിച്ച പുരോഗതിക്ക് പ്രധാനമന്ത്രി കര്‍ണാടക, ആന്ധ്രാപ്രദേശ് സംസ്ഥാന ഗവണ്‍മെന്റുകളെ അഭിനന്ദിച്ചു.