പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഗുജറാത്തിലെ കെവാഡിയയില്‍ ടെക്‌നോളജി ഡെമോണ്‍സ്‌ട്രേഷന്‍ സൈറ്റ് (സാങ്കേതികവിദ്യാ പ്രദര്‍ശന സ്ഥലം) ഇന്ന് ഉദ്ഘാടനം ചെയ്തു.
മാരകമായതും മാരകമല്ലാത്തതുമായ ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് പൊലീസിന്റെയും, അര്‍ദ്ധസൈനിക വിഭാഗങ്ങളുടെയും വിവിധ പ്രദര്‍ശനങ്ങള്‍ സാങ്കേതികവിദ്യാ പ്രദര്‍ശന സ്ഥലത്ത് ഉള്‍പ്പെടുന്നു.
വ്യോമസുരക്ഷ, സേനയുടെ നവീകരണം, ഡിജിറ്റല്‍ സംരംഭങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് സി.ഐ.എസ്.എഫ്, സി.ആര്‍.പി.എഫ്, ബി.എസ്.എഫ്, എന്‍.എസ്.ജി, വിവിധ സംസ്ഥാന പോലീസ് സേനാ വിഭാഗങ്ങള്‍ തുടങ്ങിയവരുടെ ആധുനിക സാങ്കേതികവിദ്യകളും പ്രദര്‍ശിപ്പിച്ചു.
സിഐഎസ്എഫ്, വിമാനത്താവളങ്ങളിലെ കാര്യക്ഷമവും, വേഗതയേറിയതുമായ മുഖം തിരിച്ചറിയല്‍ ആധുനിക സാങ്കേതിക വിദ്യയും, എന്‍.എസ്.ജി യുടെ സുരക്ഷാ ഉപകരണങ്ങള്‍, ആധുനിക ആയുധശേഖരങ്ങള്‍, റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചുള്ള വാഹനങ്ങള്‍, ഉപകരണങ്ങള്‍ എന്നിവയും പ്രദര്‍ശിപ്പിച്ചു.
സി.ആര്‍.പി.എഫ് സേനാംഗങ്ങള്‍ക്ക് ലഭിച്ച ധീരതാ മെഡലുകളും, ബഹുമതികളും സി.ആര്‍.പി.എഫ് സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 1939 മുതല്‍ സി.ആര്‍.പി.എഫ് പൊരുതിയ പ്രഖ്യാതമായ യുദ്ധങ്ങളില്‍, പ്രകടിപ്പിച്ച ശൗര്യത്തിന്റെ ചരിത്രഗാഥയും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
വിശ്വാസ് പദ്ധതി, ആധുനിക സാങ്കേതിക വിദ്യകള്‍ എന്നിവ പ്രദര്‍ശിപ്പിച്ചിട്ടുള്ള ഗുജറാത്ത് പൊലീസിന്റെ പ്രദര്‍ശനവും പ്രധാനമന്ത്രി സന്ദര്‍ശിച്ചു.
ഡല്‍ഹി പൊലീസ്, ഡിജിറ്റല്‍ സംരംഭങ്ങള്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ രാജ്യത്തിന്റെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള സുരക്ഷാ വാഹനങ്ങളാണ് ജമ്മുകാശ്മീര്‍ പൊലീസ് പ്രദര്‍ശിപ്പിച്ചത്.
At Kevadia, the Prime Minister attends an exhibition on integrating technology in policing. pic.twitter.com/RppdCjMxTX
— PMO India (@PMOIndia) October 31, 2019