പ്രധാനമന്ത്രിയായ ശേഷം ആദ്യമായി ശ്രീ നരേന്ദ്രേമാദി അദ്ദേഹത്തിന്റെ ജന്മനാടായ വട്‌നഗര്‍ സന്ദര്‍ശിച്ചു.
പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ നഗരവാസികള്‍ തെരുവുകളില്‍ തടിച്ചുകൂടി. അവിടെ അദ്ദേഹം ഹത്‌കേശ്വര്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനനടത്തി. താന്‍ കുട്ടിക്കാലത്ത് പഠിച്ച സ്‌കൂളിന് മുന്നില്‍ അദ്ദേഹം അല്‍പ്പനേരം വാഹനം നിര്‍ത്തി.
പ്രധാനമന്ത്രി വട്‌നഗറിലെ ജി.എം.ഇ.ആര്‍.എസ് മെഡിക്കല്‍കോളജ് സന്ദര്‍ശിക്കുകയും അവരുടെ അര്‍പ്പണത്തിന്റെ തെളിവായുള്ള ശിലാഫലകം അനാച്ഛാദനം ചെയ്യുകയും ചെയ്തു. അവിടുത്തെ വിദ്യാര്‍ത്ഥികളുമായി അല്‍പ്പനേരം ആശയവിനിമയവും നടത്തി.
അതിനുശേഷം നടന്ന പൊതുസമ്മേളനത്തില്‍ പ്രതിരോധസംരക്ഷണം എന്ന ലക്ഷ്യം വേഗത്തിലാക്കുന്നതിനായി കൂടുതല്‍ തീവ്രമാക്കപ്പെട്ട മിഷന്‍ ഇന്ദ്രധഷുിന് അദ്ദേഹം തുടക്കം കുറിച്ചു. നഗരപ്രദേശങ്ങളിലും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടന്നിട്ടില്ലാത്ത കേന്ദ്രങ്ങളിലുമായിരിക്കും ഈ ദൗത്യം കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുക. ആശാ പ്രവര്‍ത്തകരുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് തയാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇംടെക്കോയ്ക്ക് തുടക്കം കുറിയ്ക്കുന്നതിന്റെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇ-ടാബ്‌ലെറ്റുകളും ചടങ്ങളില്‍ അദ്ദേഹം വിതരണം ചെയ്തു. അതോടൊപ്പം ചില വികസനപ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം തുടക്കം കുറിച്ചു.
ജന്മനാട്ടിലേക്ക് മടങ്ങിവരികയും അവിടെ ഇത്തരം ഊഷ്മളമായ ഒരു സ്വീകരണം ലഭിക്കുകയും ചെയ്യുന്നത് ആരെ സംബന്ധിച്ചിടത്തോളവും പ്രത്യേകമായ സന്തോഷമാണുണ്ടാക്കുകയെന്ന് ആവേശഭരിതമായ ഒരു ജനക്കൂട്ടത്തെ അഭിസംബോധനചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ഇന്ന് ഞാന്‍ എന്തൊക്കെയായാലും അതൊക്കെ വട്‌നഗറില്‍ നിങ്ങോളൊടൊപ്പമെല്ലാം, ഈ മണ്ണില്‍ നിന്നും പഠിച്ച മൂല്യങ്ങള്‍കൊണ്ടുമാത്രമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അനുഗ്രഹങ്ങളുമായി മടങ്ങിപ്പോകുന്ന ഞാന്‍, രാജ്യത്തിന് വേണ്ടി കൂടുതല്‍ ശക്തമായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുനല്‍കുന്നതായി പ്രധാനമന്ത്രി വട്‌നഗറിലെ ജനങ്ങള്‍ളോട് പറഞ്ഞു.
ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട പദ്ധതികള്‍ പ്രത്യേകിച്ച് കൂടുതല്‍ തീവ്രമാക്കപ്പെട്ട മിഷന്‍ ഇന്ദ്രധനുസിന് തുടക്കം കുറിയ്ക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷവും പ്രധാനമന്ത്രി പ്രകടിപ്പിച്ചു. സ്‌റ്റെന്റുകളുടെ വില കുറച്ചുകൊണ്ടുവന്നതിനെക്കുറിച്ച് വിശദീകരിച്ച പ്രധാനമന്ത്രി ആരോഗ്യപരിരക്ഷ പാവപ്പെട്ടവര്‍ക്ക് താങ്ങാന്‍ കഴിയുന്നതാക്കുന്നതിന് വേണ്ടി ഗവണ്‍മെന്റ് നിരന്തരം പരിശ്രമം നടത്തുകയാണെന്നും വ്യക്തമാക്കി.
മെഡിക്കല്‍കോളജിലെ വിദ്യാര്‍ത്ഥികളുമായി നടത്തിയ ആശയവിനിമയത്തെ പരാമര്‍ശിച്ചുകൊണ്ട് ജനങ്ങളെ സേവിക്കുന്നതിന് നമുക്ക് കൂടുതല്‍ ഡോക്ടര്‍മാര്‍ ആവശ്യമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
Coming back to one's home town and receiving such a warm welcome is special. Whatever I am today is due to the values I have learnt on this soil, among you all in Vadnagar: PM @narendramodi pic.twitter.com/Ko9nR5I1ir
— PMO India (@PMOIndia) October 8, 2017
I go back with your blessings and assure you that I will work even harder for the nation: PM @narendramodi to the people of Vadnagar pic.twitter.com/9hWUprRcT3
— PMO India (@PMOIndia) October 8, 2017
I am happy that I have got to inaugurate projects relating to the health sector, particularly Intensified Mission Indradhanush: PM @narendramodi
— PMO India (@PMOIndia) October 8, 2017
We brought prices of stents down. Work is constantly being done to make healthcare affordable for the poor: PM @narendramodi
— PMO India (@PMOIndia) October 8, 2017
Today I met youngsters from a medical college. We as a society require more doctors who can serve people: PM @narendramodi pic.twitter.com/zYH2XApx6f
— PMO India (@PMOIndia) October 8, 2017