Quoteതെക്കുകിഴക്കൻ ഏഷ്യയിലെ കവാടം എന്ന നിലയിൽ കിഴക്കൻ ഇന്ത്യയെ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാർ പ്രവൃത്തിക്കുന്നത് : പ്രധാനമന്ത്രി മോദി
Quoteഐഐടി ഭുവനേശ്വർ ക്യാമ്പസ് ഒഡീഷയുടെ വ്യാവസായിക വികസനത്തെ ഉത്തേജിപ്പിക്കുകയും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യും: പ്രധാനമന്ത്രി
Quoteഒഡീഷയുടെ സമഗ്ര വികസനത്തിനാണ് കേന്ദ്ര ഗവൺമെൻറ് ഊന്നൽ നൽകുന്നത്: പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് (2018 ഡിസംബര്‍ 24 ) ഒഡീഷ സന്ദര്‍ശിച്ചു. 

|

ഐ.ഐ.ടി ഭുവനേശ്വര്‍ കാമ്പസില്‍ നടന്ന ചടങ്ങില്‍ പൈക കലാപത്തിന്റെ സ്മരണയ്ക്കായുള്ള സ്റ്റാമ്പും നാണയവും പ്രധാനമന്ത്രി പുറത്തിറക്കി. ഒഡീഷയില്‍ 1817 ലാണ് ബ്രിട്ടീഷ് ഭരണത്തിനെതിരായി പൈക കലാപം (പൈക ബിദ്രോഹ) നടന്നത്.

|

ഭുവനേശ്വറിലെ ഉത്കല്‍ സര്‍വകലാശാലയില്‍ പൈക കലാപത്തെ ആസ്പദമാക്കി ചെയര്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച പ്രഖ്യാപനവും ചടങ്ങില്‍ നടന്നു.

|

ലളിത്ഗിരി മ്യൂസിയം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഒഡീഷയിലെ പുരാവസ്തു പ്രാധാന്യമുള്ള പ്രശസ്തമായ ബുദ്ധമത കേന്ദ്രമാണ് ലളിത്ഗിരി. സ്തൂപങ്ങള്‍, വിഹാരങ്ങള്‍, ഭഗവാന്‍ ബുദ്ധന്റെ ചിത്രങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ഈ കേന്ദ്രം.

ഐ.ഐ.ടി ഭുവനേശ്വര്‍ കാമ്പസ് ശ്രീ. നരേന്ദ്ര മോദി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ ഭുവനേശ്വറിലെ പുതിയ ആശുപത്രിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. വിവിധ പൈപ്പ്‌ലൈന്‍, റോഡ് പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു.

|

മൊത്തം 14,000 കോടിയിലധികം രൂപയുടെ പദ്ധതികള്‍ക്കാണ് ഇന്ന് ഉദ്ഘാടനം നിര്‍വ്വഹിക്കുകയോ, തറക്കല്ലിടുകയോ ചെയ്തിട്ടുള്ളതെന്ന് തദവസരത്തില്‍ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു. കിഴക്കന്‍ ഇന്ത്യയെ ദക്ഷിണ കിഴക്കന്‍ ഏഷ്യയിലേക്കുള്ള പ്രവേശനകവാടമായി വികസിപ്പിക്കാന്‍ ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.

ഐ.ഐ.ടി ഭുവനേശ്വര്‍ ഒഡീഷയുടെ വ്യാവസായിക വികസനം ത്വരിതഗതിയിലാക്കുമെന്നും, പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള സാങ്കേതികവിദ്യക്കായി പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

|

സംസ്ഥാനത്തെ ആരോഗ്യപരിരക്ഷയ്ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍, റോഡ് ശൃംഖല, എണ്ണ, വാതക പൈപ്പ്‌ലൈനിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ വികസിപ്പിക്കാനുള്ള പദ്ധതികളെക്കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിച്ചു.

ഒഡിഷയുടെ സര്‍വതോമുഖ വികസനത്തിനായുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രതിബദ്ധത പ്രധാനമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കി.

Click here to read full text speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
India's liberal FDI policy offers major investment opportunities: Deloitte

Media Coverage

India's liberal FDI policy offers major investment opportunities: Deloitte
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 മെയ് 5
May 05, 2025

PM Modi's People-centric Policies Continue Winning Hearts Across Sectors