പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വാരാണസിയിലെ ദീന്‍ദയാല്‍ ഹസ്തകലാ സങ്കൂലില്‍ ഇന്ന് മികവിന്റെ കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്തു.
![](https://cdn.narendramodi.in/cmsuploads/0.34981000_1548157780_684-1-pm-modi-in-pbd.jpg)
പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങളില്‍നിന്ന് നേരിട്ട് വേദിയിലെത്തിയ പ്രധാനമന്ത്രി മേഖലയിലെ കരകൗശല ഉല്‍പ്പന്നങ്ങള്‍ക്കായുള്ള ഹസ്തകലാ സങ്കൂലില്‍ മികവിന്റെ കേന്ദ്രങ്ങളായി മാറുന്ന 55 ഔട്ട്‌ലെറ്റുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
![](https://cdn.narendramodi.in/cmsuploads/0.47097800_1548157802_684-2-pm-modi-in-pbd.jpg)
ദീന്‍ദയാല്‍ ഹസ്തകലാ സങ്കൂലിലെ ആംഫി തീയേറ്ററില്‍ എത്തിച്ചേരുന്നതിന് മുമ്പ് ടെക്‌സ്റ്റെല്‍സ് മ്യൂസിയത്തിന്റെ വിവിധ ഗ്യാലറികളും അദ്ദേഹം നോക്കിക്കണ്ടു.
![](https://cdn.narendramodi.in/cmsuploads/0.25703000_1548157821_684-3-pm-modi-in-pbd.jpg)
കാശി :കരകൗശല വിദ്യയുടെയും തുണിത്തരങ്ങളുടെയും പ്രപഞ്ചം, ഇന്ത്യന്‍ തുണിത്തരങ്ങള്‍: ചരിത്രം, മഹിമ, പ്രതാപം എന്നീ രണ്ടു പുസ്തകങ്ങളുടെ പ്രകാശനവും അദ്ദേഹം ഇവിടെ നിര്‍വ്വഹിച്ചു.
![](https://cdn.narendramodi.in/cmsuploads/0.82446000_1548157841_684-5-pm-modi-in-pbd.jpg)
![](https://cdn.narendramodi.in/cmsuploads/0.85165900_1548157877_684-6-pm-modi-in-pbd.jpg)
![](https://cdn.narendramodi.in/cmsuploads/0.00578400_1548157901_684-7-pm-modi-in-pbd.jpg)
വാരാണസിയിലെ ചൗക്കാഘട്ടില്‍ സംയോജിത ടെക്‌സ്‌റ്റെല്‍ സമുച്ചയ ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള ഫലകവും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു.