Quoteസബ്ക്കാ സാത്ത് സബ്ക്കാ വികാസ് എന്ന മന്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങളുടെ സർക്കാർ പ്രവർത്തിക്കുന്നത്: പ്രധാനമന്ത്രി മോദി
Quoteവികസനത്തിന്റെ മുഖ്യധാരയുമായി രാജ്യത്തെ എല്ലാ പൌരന്മാരെയും ബന്ധിപ്പിക്കുന്നതിന് കേന്ദ്ര ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്: പ്രധാനമന്ത്രി മോദി
Quoteലേ, ലഡാക്ക്, കാർഗിൽ എന്നീ പ്രദേശങ്ങളുടെ വികസനത്തിനായുള്ള ഒരു അവസരം പോലും സർക്കാർ പാഴാക്കില്ല: പ്രധാനമന്ത്രി മോദി

ലെ, ജമ്മു, ശ്രീനഗര്‍ സന്ദര്‍ശനത്തിന്റെ ആദ്യദിവസം ആദ്യഘട്ടമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ലഡാക്കിലെ ലെയില്‍ എത്തി. അദ്ദേഹം അവിടെ വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനം നിര്‍വഹിച്ചു.

|

വളരെ തണുപ്പേറിയ ശൈത്യകാലത്തെ നേരിടുന്നതിന് ആള്‍ക്കൂട്ടത്തെ അഭിനന്ദിച്ച പ്രധാനമന്ത്രി, ജീവിതത്തില്‍ ബുദ്ധിമുട്ട് നേരിടേണ്ടിവരുന്നവര്‍ ഏതു പ്രതിസന്ധിയെയും മറികടക്കുന്നവര്‍ ആയിരിക്കുമെന്നു പ്രസ്താവിച്ചു.

|

നിങ്ങള്‍ കാണിക്കുന്ന സ്‌നേഹം കഠിനമായി പ്രയത്‌നിക്കാനുള്ള പ്രചോദനം തനിക്കു പകര്‍ന്നു തരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ലഡാക്ക് ലസര്‍ലകലാശാല ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു: ‘ലഡാക്കിലെ ആകെ ജനസംഖ്യയുടെ 40 ശതമാനത്തോളം യുവ വിദ്യാര്‍ഥികളാണ്.

|

ഈ മേഖലയില്‍ ഒരു സര്‍വകലാശാല വേണമെന്നുള്ളത് ഏറെക്കാലമായി നിലനില്‍ക്കുന്ന ഒരു ആവശ്യമാണ്. ലഡാക്ക് സര്‍വകലാശാല ആരംഭിക്കുന്നതോടെ ഈ ആവശ്യം നിറവേറ്റപ്പെടുകയാണ്. ലേ, കാര്‍ഗില്‍, നുബ്ര, സന്‍സ്‌കാര്‍, ദ്രാസ്, ഖല്‍സി എന്നിവിടങ്ങളിലെ ഡിഗ്രി കോളേജുകള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കും ഈ ക്ലസ്റ്റര്‍ സര്‍വ്വകലാശാല.’

|

ദത്താങ് ഗ്രാമത്തിനു സമീപം ഒന്‍പതു മെഗാവാട്ടിന്റെ ദാ ജലവൈദ്യുത പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ശ്രീനഗര്‍-ആലുസ്‌തേങ്- ദ്രാസ്-കാര്‍ഗില്‍-ലേ പ്രസരണ സംവിധാനവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

|

ഈ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു: ‘വൈകിപ്പിക്കുന്ന സംസ്‌കാരം അവസാനിപ്പിച്ചിരിക്കുകയാണ്.’ താന്‍ തറക്കല്ലിട്ട പദ്ധതികളെല്ലാം താന്‍ തന്നെ ഉദ്ഘാടനം ചെയ്യുമെന്നു ് തന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് ഉറപ്പുവരുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

|

ലഡാക്കില്‍ അഞ്ചു പുതിയ വിനോദസഞ്ചാര പാതകളും ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടു. ഗതാഗത സംവിധാനം മെച്ചപ്പെടുന്നതോടെ സാമ്പത്തിക വളര്‍ച്ച ഉണ്ടാകുന്നതോടൊപ്പം ജീവിതം അയത്‌നലളിതമായി മാറുക കൂടി ചെയ്യുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ബിലാസ്പൂര്‍- മണലി- ലേ റെയില്‍പാത പൂര്‍ത്തിയാകുന്നതോടെ ഡല്‍ഹിയില്‍നിന്ന് ലേയിലേക്കുള്ള ദൂരം കുറയുമെന്നും അദ്ദേഹം വ്യക്തമാക്കി. ലെയിലെ കുഷോക് ബകുള റിംപോച്ചി (കെ.ബി.ആര്‍.) വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഫലകം അനാച്ഛാദനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നിര്‍വഹിച്ചു. ഈ പദ്ധതി കൂടുതല്‍ വൈദ്യുതി ലഭ്യമാക്കാനും കണക്ടിവിറ്റി വര്‍ധിപ്പിക്കാനും അതുവഴി കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തിച്ചേരുന്നതിനും ഉതകുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ഗ്രാമങ്ങളില്‍ മെച്ചപ്പെട്ട ഉപജീവനമാര്‍ഗങ്ങള്‍

നേടിയെടുക്കുന്നതിനുള്ള അവസരങ്ങള്‍ ലഭ്യമാക്കുകയും ചെയ്യും. സംരക്ഷിത പ്രദേശ അനുമതി 15 ദിവസത്തേക്കുകൂടി നീട്ടി. ഇതോടെ വിനോദസഞ്ചാരികള്‍ക്ക് ലേയില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കും. എല്‍.എ.എച്ച്.ഡി.സി. നിയമത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെന്നും ചെലവ് സംബന്ധിച്ച് കൗണ്‍സിലിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കപ്പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.മേഖലയുടെ വികസനത്തിനു നല്‍കപ്പെടുന്ന പണം സ്വതന്ത്ര കൗണ്‍സിലുകളാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇടക്കാല ബജറ്റിനെക്കുറിച്ച് പരാമര്‍ശിക്കവെ, പട്ടികവര്‍ഗ ക്ഷേമത്തിനായി അനുവദിക്കുന്ന തുക 30 ശതമാനത്തോളം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ദളിതുകളുടെ വികസനത്തിനായി നീക്കിവച്ചിരിക്കുന്ന തുകയില്‍ 35 ശതമാനം വര്‍ധന വരുത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Click here to read full text speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
India’s smartphone exports hit record Rs 2 lakh crore, becomes country’s top export commodity

Media Coverage

India’s smartphone exports hit record Rs 2 lakh crore, becomes country’s top export commodity
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi condoles the passing of Kumudini Lakhia
April 12, 2025

The Prime Minister Shri Narendra Modi today condoled the passing of Kumudini Lakhia. He hailed her as an outstanding cultural icon, whose passion towards Kathak and Indian classical dances was reflected in her remarkable work.

He wrote in a post on X:

“Deeply saddened by the passing of Kumudini Lakhia ji, who made a mark as an outstanding cultural icon. Her passion towards Kathak and Indian classical dances was reflected in her remarkable work over the years. A true pioneer, she also nurtured generations of dancers. Her contributions will continue to be cherished. Condolences to her family, students and admirers. Om Shanti.”