ആന്റാര്‍ട്ടിക്കയിലെ വിന്‍സണ്‍ പര്‍വതത്തിലേക്കുള്ള അരുണിമ സിന്‍ഹയുടെ പര്യവേക്ഷണത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് അവര്‍ക്ക് ത്രിവര്‍ണ്ണപതാക കൈമാറി.
എവറസ്റ്റ് കൊടുമുടി ആദ്യമായി കീഴടക്കിയ ആദ്യത്തെ ദിവ്യാംഗ വനിതയായ അരുണിമ സിന്‍ഹ ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് തന്റെ അന്റാര്‍ട്ടിക്കയിലേക്കുള്ള പര്‍വ്വത പര്യവേഷണത്തെക്കുറിച്ച് വിശദീകരിച്ചു. അവരുടെ ശ്രദ്ധേയ നേട്ടങ്ങളെ പ്രശംസിച്ച ശ്രീ മോദി, അരുണിമയുടെ ഏറ്റവും പുതിയ സംരംഭത്തിന് എല്ലാ ശുഭാശംസകളും നേരുകയും ചെയ്തു.
നേരത്തെ അഞ്ചു രാജ്യങ്ങളിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടികള്‍ കീഴടക്കിയ അരുണിമ സിന്‍ഹ ആ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ദിവ്യാംഗ വനിതയായി മാറിയിരുന്നു.
It was a delight to interact with @sinha_arunima.
— Narendra Modi (@narendramodi) December 12, 2018
Handed over the Tricolour and wished her the very best as she embarks on an expedition to Mount Vinson, Antarctica.
India is proud of Arunima’s accomplishments and her fortitude inspires us all. pic.twitter.com/sj39QvHvH7