പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അജ്മീറിലെ ഖ്വാജാ മൊയ്‌നുദ്ദീന്‍ ചിസ്തിയുടെ ദര്‍ഗയില്‍ അര്‍പ്പിക്കാനുള്ള ഛാദര്‍ ന്യൂനപക്ഷകാര്യ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി ശ്രീ. മുഖ്താര്‍ അബ്ബാസ് നഖ്‌വി, പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് എന്നിവര്‍ക്ക് ന്യൂ ഡല്‍ഹിയില്‍ ഇന്ന് കൈമാറി.
വാര്‍ഷിക ഉറൂസിന്റെ വേളയില്‍ ലോകമെമ്പാടുമുള്ള ഖ്വാജാ മൊയ്‌നുദ്ദീന്‍ ചിസ്തിയുടെ അനുയായികളെ പ്രധാനമന്ത്രി ആശംസകള്‍ അറിയിച്ചു.
ഇന്ത്യയുടെ മഹത്തായ ആദ്ധ്യാത്മീക പാരമ്പര്യത്തിന്റെ പ്രതീകമാണ് ഖ്വാജാ മൊയ്‌നുദ്ദീന്‍ ചിസ്തിയെന്ന് ഒരു സന്ദേശത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. ഗരീബ് നവാസ് മനുഷ്യകുലത്തിന് ഭാവിതലമുറകള്‍ക്ക് ഒരു പ്രചോദനമായി നിലകൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത് തന്നെ നടക്കാന്‍ പോകുന്ന ഉറൂസിന്റെ വിജയകരമായ നടത്തിപ്പിന് എല്ലാവിധ ആശംസകളും നേര്‍ന്നു.
PM hands over the Chaadar to be offered at Dargah of Khwaja Moinuddin Chishti, Ajmer Sharif to Ministers @naqvimukhtar & @DrJitendraSingh. pic.twitter.com/pmw3qwnt32
— PMO India (@PMOIndia) March 24, 2017