ദേശീയ കായിക ദിനത്തില്‍, കായിക പ്രേമികള്‍ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു. ഹോക്കി ഇതിഹാസം മേജര്‍ ധ്യാന്‍ ചന്ദ്ജിക്ക് അദ്ദേഹത്തിന്റെ ജന്‍മ വാര്‍ഷികത്തില്‍ പ്രണാമങ്ങള്‍. കായിക, ഫിറ്റ്‌നസ് സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കാന്‍ ഞാന്‍ ജനങ്ങളോടഭ്യര്‍ത്ഥിക്കുന്നു. അത് കൂടുതല്‍ ആരോഗ്യമുള്ള ഇന്ത്യക്കായി സഹായിക്കും.
വിവിധ കായിക ഇനങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള എല്ലാവരെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു. അവരുടെ കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും നിരവധി നാഴികക്കല്ലുകളിലേക്ക് നയിച്ചിട്ടുണ്ട്. ഇന്ത്യയുടെ കായിക സമൂഹത്തിന് ഈ വര്‍ഷം ഏറെ മഹത്തരമായിരുന്നു. 2018 ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവയില്‍ ഇന്ത്യന്‍ അത്‌ലറ്റുകള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്- പ്രധാനമന്ത്രി പറഞ്ഞു
Greetings to all sports enthusiasts on National Sports Day. Tributes to the phenomenal hockey player, Major Dhyan Chand Ji on his birth anniversary.
— Narendra Modi (@narendramodi) August 29, 2018
I urge people to give priority to sports and fitness related activities, which will contribute towards a healthier India.
I salute all those who have represented India in various sporting events. Their hardwork and resolve has led to several milestones.
— Narendra Modi (@narendramodi) August 29, 2018
This year has been great for our sporting fraternity, with the Indian athletes excelling in various tournaments including #AsianGames2018 and CWG.