പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി ദേശീയ മാരിടൈം ദിനത്തില്‍ ആശംസകള്‍ നേര്‍ന്നു.
‘സമ്പന്നമായ ചരിത്രമുള്ള ഇന്ത്യയുടെ മാരിടൈം മേഖലയ്ക്ക് നമ്മുടെ രാജ്യത്ത് മാറ്റം കൊണ്ടുവരാനുള്ള ശക്തിയുണ്ട്. ദേശീയ മാരിടൈം ദിനത്തില്‍, രാജ്യത്തിന്റെ സമ്പദ്‌സമൃദ്ധിക്കുവേണ്ടി നമ്മുടെ രാജ്യത്തിന്റെ സമുദ്ര ശക്തി പരിപോഷിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത നാം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു.
വളരെ ശക്തമായ സമുദ്ര മേഖലയ്ക്ക് വേണ്ടിയുള്ള നമ്മുടെ പരിശ്രമങ്ങളെ ഡോ. ബാബാസാഹിബ് അംബേദ്കറാണ് പ്രചോദിപ്പിച്ചത്. ജലശക്തി, ജലഗതാഗതം, ജലസേചനം, കനാല്‍ ശൃംഖലകള്‍, തുറമുഖങ്ങള്‍ എന്നിവയ്ക്ക് മുന്തിയ പ്രാധാന്യമാണ് ബാബാസാഹബ് നല്‍കിയത്. ഈ മേഖലയിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ഇന്ത്യയിലെ ജനങ്ങള്‍ക്ക് മികച്ച രീതിയില്‍ ഉപകരിച്ചു.’ – പ്രധാനമന്ത്രി പറഞ്ഞു.
The maritime sector in India, with its rich history, has the potential to power our nation’s transformation.
— Narendra Modi (@narendramodi) April 5, 2018
On National Maritime Day, we affirm our commitment to harness our maritime strengths for the nation’s prosperity. pic.twitter.com/Gu39sFnhKx