ബ്രസീലിൽ 2021ലെ ബധിര ഒളിമ്പിക്‌സിൽ (ഡെഫ്ലിംപിക്‌സിൽ ) പങ്കെടുക്കുന്ന പ്രതിഭാധനരായ കായികതാരങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. ഗെയിംസിന് പോകുന്നതിന് മുമ്പ് ദേശീയ യുദ്ധസ്മാരകം സന്ദർശിച്ച കായികതാരങ്ങളുടെ നടപടിയാണ് തന്നെ ശരിക്കും സ്പർശിച്ചതെന്നും ശ്രീ മോദി പറഞ്ഞു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
"ഇന്ന് ആരംഭിക്കുന്ന ഡെഫ്ലിംപിക്ക്സ് 2021-ൽ ഇന്ത്യ നമ്മുടെ സംഘത്തെ ഹര്‍ഷാരവം മുഴക്കി പ്രോത്സാഹിപ്പിക്കുന്നു. നമ്മുടെ എല്ലാ കഴിവുറ്റ കായികതാരങ്ങൾക്കും ആശംസകൾ.
ഗെയിംസിനായി പോകുന്നതിന് മുമ്പ് ദേശീയ യുദ്ധ സ്മാരകം സന്ദർശിച്ച അവരുടെ നടപടി എന്നെ ശരിക്കും സ്പർശിച്ചു."
India is cheering for our contingent at the #Deaflympics2021 which commence today. Best wishes to all our talented athletes.
— Narendra Modi (@narendramodi) May 1, 2022
I was really touched by their gesture of visiting the National War Memorial before heading to the games. https://t.co/J6PEBCBBJU