Heartening to see such warmth, enthusiasm & patience of citizens to bear this limited inconvenience for a greater good: PM
Government is unwavering in its effort to create an India which is corruption free: PM
Heartening to learn that people are actively volunteering to help senior citizens withdraw money & exchange their currency: PM

500 രൂപയുടെയും 1000 രൂപയുടെയും കറന്‍സി നോട്ടുകള്‍ അസാധുവാക്കപ്പെട്ട സാഹചര്യത്തില്‍ അവ മാറ്റിയെടുക്കുന്നതില്‍ ജനങ്ങള്‍ ക്ഷമയും നിയന്ത്രണവും പുലര്‍ത്തുന്നു എന്നതു സന്തോഷം പകരുന്നുവെന്നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി. അസൗകര്യം സഹിക്കാന്‍ പൗരന്മാര്‍ തയ്യാറാകുന്നുവെന്നതും ഇക്കാര്യത്തില്‍ താല്‍പര്യവും ആവശേവും ക്ഷമയും കാട്ടുന്നു എന്നതും തന്നെ ഉത്സാഹഭരിതനാക്കുന്നുവെന്നും ട്വീറ്റുകളില്‍ അദ്ദേഹം വ്യക്തമാക്കി. അഴിമതിരഹിത ഇന്ത്യ സൃഷ്ടിക്കാനും വികസനത്തിന്റെ നേട്ടം ഓരോ പൗരന്‍മാരിലേക്കും എത്തിക്കുന്നതിനും ഉള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ മാറ്റമില്ലാതെ തുടരുമെന്നു പ്രധാനമന്ത്രി ഉറപ്പുനല്‍കി.

‘ബാങ്കുകളോടു നന്ദി അറിയിക്കാനും ക്ഷമാപൂര്‍വം നിയന്ത്രണം പാലിച്ച് കറന്‍സി നോട്ടുകള്‍ മാറ്റിയെടുക്കാനും പൗരന്മാര്‍ തയ്യാറാകുന്നു എന്നതു വളരെയധികം സന്തോഷം പകരുന്നു.

മുതിര്‍ന്ന പൗരന്മാര്‍ക്കു പണം പിന്‍വലിക്കാനും കറന്‍സി നോട്ടുകള്‍ കൈമാറാനും മറ്റുള്ളവര്‍ സഹായം നല്‍കുന്നു എന്നറിയുന്നതിലും സന്തോഷമുണ്ട്.

വലയി നന്മയ്ക്കായി ചെറിയ അസൗകര്യങ്ങള്‍ ആവേശത്തോടും ക്ഷമയോടുംകൂടി സഹിക്കാന്‍ തയ്യാറാകുന്നു എന്നത് ഉത്സാഹം പകരുന്നു.

അഴിമതി രഹിത ഇന്ത്യ പടുത്തുയര്‍ത്താനും വികസനത്തിന്റെ നേട്ടം ഓരോ പൗരനിലും എത്തിക്കാനുമുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ ഊര്‍ജിതമായി തുടരുമെന്നു ഞാന്‍ ഉറപ്പു നല്‍കുന്നു’- പ്രധാനമന്ത്രി പറഞ്ഞു.

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
How PM Modi’s Policies Uphold True Spirit Of The Constitution

Media Coverage

How PM Modi’s Policies Uphold True Spirit Of The Constitution
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 28
December 28, 2024

Bridging Divides: Citizens Appreciate PM Modi's Vision of Inclusive Progress