വിഖ്യാത ഹിന്ദി കവി കേദാര്‍നാഥ് സിംഗിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി.
പ്രധാനമന്ത്രി പറഞ്ഞു, ‘പ്രശസ്ത കവിയും, എഴുത്തുകാരനുമായ കേദാര്‍നാഥ് സിംഗിന്റെ നിര്യാണത്തില്‍ അഗാധമായി ദുഖിക്കുന്നു. തന്റെ കവിതകളില്‍ അദ്ദേഹം പൊതുജീവിതത്തിലെ വികാരങ്ങള്‍ക്ക് ഇടം നല്‍കി. സാഹിത്യ ലോകത്തിന് പ്രത്യേകിച്ചും, ജനങ്ങള്‍ക്ക് പൊതുവിലും എക്കാലവും അദ്ദേഹം ഒരു പ്രചോദനമാണ്.’
കേദാര്‍നാഥ് സിംഗിന് 2013 ല്‍ ജ്ഞാനപീഠം പുരസ്‌ക്കാരം നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സാഹിത്യ കൃതികളായ ‘അഭി ബില്‍ക്കുല്‍ അഭി’, ‘സമീന്‍ പക്ക് രഹീ ഹെ’ ‘അകാല്‍ മേ സാരസ്’ തുടങ്ങിയവ പ്രശസ്തമാണ്.
हिन्दी के महान कवि-साहित्यकार केदारनाथ सिंह जी के निधन से गहरा दुख हुआ है। उन्होंने लोकजीवन की संवेदनाओं को अपनी कविताओं में जगह दी। साहित्य जगत और सामान्य जन दोनों को हमेशा उनसे प्रेरणा मिलती रहेगी। ईश्वर दिवंगत आत्मा को शांति दे और परिवार को इस दुखद घड़ी में संबल प्रदान करे: PM
— PMO India (@PMOIndia) March 20, 2018