എല്ലാ സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാരുടെയും യോജിച്ച ശ്രമത്തിലൂടെയും സഹകരണത്തിലൂടെയും മാത്രമേ 'പുതിയ ഇന്ത്യ'യുടെ ദര്‍ശനം യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ഒരു മുന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ തനിക്ക് ബോധ്യമുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. മാറുന്ന ആഗോള പ്രവണതകള്‍ക്കനുസൃതമായി ഇന്ത്യയെ തയ്യാറെടുപ്പിക്കാനുള്ള വഴികള്‍ ചര്‍ച്ച ചെയ്യാനും പ്രതിഫലിപ്പിക്കാനും 'ടീം ഇന്ത്യ' ഒരിക്കല്‍ക്കൂടി ഇന്ന് ഒത്തുചേര്‍ന്നിരിക്കുകയാണെന്ന് നിതി ആയോഗ് ഭരണസമിതിയുടെ മൂന്നാമത് യോഗത്തില്‍ ഉദ്ഘാടന പ്രസംഗം നടത്തവേ പ്രധാനമന്ത്രി പറഞ്ഞു. നയങ്ങളെയും നടപ്പാക്കലിനെയും സംബന്ധിച്ച കാഴ്ചപ്പാടുകള്‍ കൈമാറാനുള്ള അവസരമാണ് ഇന്നത്തെ യോഗമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ 2022ലേക്ക് - സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം- നയിക്കുക എന്നതും ഈ ലക്ഷ്യങ്ങള്‍ നേടുന്നതിന് എങ്ങനെ മുന്നോട്ടു കുതിക്കാമെന്നു നോക്കേണ്ടതും ഈ സമ്മേളനത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
.
പുതിയ കരുത്തോടെ ഇന്ത്യയെ പരിവര്‍ത്തിപ്പിക്കാനുള്ള ചുവടുവയ്പുകള്‍ നിതി ആയോഗ് നടത്തുമെന്ന് ചമ്പാരന്‍ സത്യഗ്രഹത്തിന്റെ നൂറാം വാര്‍ഷികത്തിന്റേതായ ഈ വേളയില്‍ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയെ സ്മരിച്ച് പ്രധാനമന്ത്രി പറഞ്ഞു. സര്‍ക്കാര്‍, സ്വകാര്യമേഖല, പൊതുസമൂഹം എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഭരണപരവും ധനപരവുമായ നിയന്ത്രണത്തേക്കാള്‍ നിതി സ്വന്തം ആശയങ്ങളാല്‍ കരുത്തുറ്റ സംയോജിത ഫെഡറല്‍ സംവിധാനമാണ് നിതി എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബഡ്ജറ്റ് ആസൂത്രണങ്ങള്‍ക്ക് അനുമതി തേടി മുഖ്യമന്ത്രിമാര്‍ നിതിയെ സമീപിക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരില്‍ നിന്നുള്ള വിവരങ്ങളെ ആശ്രയിച്ചു നില്‍ക്കുന്നതിനപ്പുറം ഒട്ടേറെ പ്രത്യേക നൈപുണ്യമുള്ള പുറത്തുനിന്നുള്ളവരും വിഷയ വിദഗ്ധരും യുവ പ്രൊഫഷണലുകളുമാണ് നിതിയെ നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു; സംസ്ഥാനങ്ങള്‍ക്കും നയരൂപീകരണത്തില്‍ സംഭാവന ചെയ്യാം. സാമ്പത്തിക നയത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ഒരു സുപ്രധാന പങ്കാളിത്തം അനുഭവപ്പെടുത്തുന്ന ഇ- നാമിന്റെ ഉദാഹരണം അദ്ദേഹം ചൂണ്ടിക്കാട്ടി.
.
കേന്ദ്രസഹായമുള്ള പദ്ധതികള്‍, ശുചിത്വ ഭാരതം, നൈപുണ്യ വികസനവും ഡിജിറ്റലായി പണമടയ്ക്കലും പോലുള്ള കാര്യങ്ങളില്‍ നിര്‍ണായകമായ സംഭാവനകള്‍ നല്‍കാന്‍ സംസ്ഥാന മുഖ്യമന്ത്രിമാരുടെ ഉപ സമിതികള്‍ക്ക് കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പട്ടികയും വിഹിത രീതിയും ശുപാര്‍ശ ചെയ്യാന്‍ ഇതാദ്യമായാണ് മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടതും സാമ്പത്തിക ഞെരുക്കമില്ലാതെ ശുപാര്‍ശകള്‍ പെട്ടെന്നുതന്നെ സ്വീകരിക്കപ്പെടുന്നതും എന്ന് മുഖ്യമന്ത്രിമാരുടെ കാഴ്ചപ്പാടിന് നല്‍കിയ പ്രാധാന്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. 2014-15നും 2016-17നും ഇടയ്ക്ക് സംസ്ഥാനങ്ങള്‍ക്കുള്ള മൊത്തം നീക്കിവയ്പില്‍ 40 ശതമാനം വര്‍ധനവ് ഉണ്ടായപ്പോള്‍ കേന്ദ്ര പദ്ധതികളുടെ ബന്ധനമുള്ള സാമ്പത്തിക സഹായ ശതമാനം മുമ്പത്തെ 40 ശതമാനത്തില്‍ നിന്ന് കുറഞ്ഞ്, ബന്ധനമില്ലാത്ത വിഹിതത്തിന്റെ യോജിച്ച വര്‍ധനവിനൊപ്പം വര്‍ധിച്ച മൊത്തത്തിലുള്ളതിന്റെ 25 ശതമാനമായതായി പ്രധാനമന്ത്രി പറഞ്ഞു.
മൂലധനച്ചെലവും അടിസ്ഥാനസൗകര്യങ്ങളുടെ നിര്‍മാണവും വേഗത്തിലാക്കാന്‍ സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
.
ബഡ്ജറ്റ് അവതരണ തീയതിയില്‍ വരുത്തിയ ചരിത്രപരമായ മാറ്റത്തേക്കുറിച്ച് സംസാരിക്കവേ, സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ത്തന്നെ വേണ്ട സമയത്ത് പണത്തിന്റെ ലഭ്യത അത് സാധ്യമാക്കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. നേരത്തേ സംസ്ഥാനങ്ങളും മന്ത്രാലയങ്ങളുമായി ആശയവിനിമയം നടത്തിയ ശേഷമല്ലാതെ ബഡ്ജറ്റ് പദ്ധതികള്‍ക്ക് പൊതുവായി മെയ് വരെ പാര്‍ലമെന്റ് അംഗീകാരം നല്‍കില്ലായിരുന്നു. അപ്പോഴേക്കും കാലവര്‍ഷമെത്തും. അതുവഴി, പദ്ധതികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനുള്ള നല്ല സമയം എല്ലായ്‌പ്പോഴും നഷ്ടപ്പെട്ടിരിക്കും. 2011ലെ രംഗരാജന്‍ സമിതിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ആസൂത്രണ- ആസൂത്രണേതര ചെലവുകളുടെ വേര്‍തിരിക്കല്‍ അവസാനിപ്പിച്ചത് ഫലത്തില്‍ നേര്‍ വിപരീത ഫലമാണുണ്ടാക്കിയത്. നിരവധി പ്രധാനപ്പെട്ട ഇനങ്ങള്‍ 'ആസൂത്രണേതര' വിഭാഗത്തില്‍പ്പെടുത്തുകയും അതുമൂലം തള്ളപ്പെടുകയും ചെയ്തു. അതിനുശേഷം ഒരുകൈയില്‍ വികസന, ക്ഷേമ ചെലവുകള്‍ക്കിടയിലായി ഊന്നല്‍ വേര്‍തിരിക്കുകയും ഭരണപരമായ ചെലവുകള്‍ വേറെയാവുകയും ചെയ്തു.
.
ചരക്ക്, സേവന നികുതി ഫെഡറല്‍ ഘടനയുടെ കരുത്തും നിശ്ചയദാര്‍ഢ്യവും കാണിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ആശയപരവും രാഷ്ട്രീയവുമായ അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവച്ച് ഈ ലക്ഷ്യത്തിനു വേണ്ടി ഒറ്റ വേദിയില്‍ എത്തിയതിന് എല്ലാ മുഖ്യമന്ത്രിമാരെയും അദ്ദേഹം ശ്ലാഘിച്ചു. സഹകരണ ഫെഡറലിസത്തിന്റെ മഹത്തായ ചിത്രമായി ജിഎസ്റ്റിയുടെ കാര്യത്തിലെ സമവായം ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുമെന്ന് മുഖ്യമന്ത്രിമാര്‍ക്ക് നന്ദി അറിയിച്ച് അദ്ദേഹം പറഞ്ഞു. 'ഒരു രാഷ്ട്രം, ഒരേ അഭിലാഷം, ഒരേ നിശ്ചയദാര്‍ഢ്യം' എന്നതിന്റെ ആത്മാവ് ജിഎസ്റ്റി പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തുന്നതിനേക്കുറിച്ചുള്ള ചര്‍ച്ചയും സംവാദവും മുന്നോട്ടുകൊണ്ടുപോകാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
നിതി ആയോഗ് 15 വര്‍ഷത്തെ ദീര്‍ഘകാല കാഴ്ചപ്പാടും എഴ് വര്‍ഷത്തെ ഇടക്കാല തന്ത്രവും മൂന്നു വര്‍ഷത്തെ കര്‍മപദ്ധതിയും അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. ഈ യത്‌നത്തിന് സംസ്ഥാനങ്ങളുടെ പിന്തുണ വേണ്ടതുണ്ടെന്നും ഒടുവിലായി, സംസ്ഥാനങ്ങള്‍ക്കുള്ള നേട്ടം അത് പ്രതിഫലിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു..
PM @narendramodi is chairing the 3rd Governing Council Meet of the @NITIAayog in New Delhi. pic.twitter.com/ynYWTiIwzc
— PMO India (@PMOIndia) April 23, 2017
Cabinet Ministers, State CMs, officials, members of @NITIAayog & special invitees are attending the @NITIAayog Governing Council meeting. pic.twitter.com/tMw2lxhiRC
— PMO India (@PMOIndia) April 23, 2017
Click here to read Presentations on NITI Aayog’s work
Click here to read closing remarks at 3rd Meeting of Governing Council of NITI Aayog