സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികമായ 2022 ആകുമ്പോഴേക്കും നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്‌നങ്ങള്‍ക്കനുസരിച്ച് ഇന്ത്യയെ കെട്ടിപ്പടുക്കാന്‍ 'ടീം ഇന്ത്യ'യുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആ്ഹ്വാനം ചെയ്തു. 2022ലെ ലക്ഷ്യങ്ങള്‍ തീരുമാനിക്കാനും അവ നേടിയെടുക്കാനുള്ള ദൗത്യസംഘമായി പ്രവര്‍ത്തിക്കാനും സംസ്ഥാനങ്ങളോടും പ്രാദേശി സര്‍ക്കാരുകളോടും മുഴുവന്‍ സര്‍ക്കാര്‍-സര്‍ക്കാരിതര സംഘടനകളോടും നിതി ആയോഗ് മൂന്നാം സമ്മേളനത്തിന്റെ സമാപന പ്രസംഗത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്നത്തെ ചര്‍ച്ചകള്‍ നിര്‍മാണത്മകമായിരുന്നുവെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, യോഗത്തില്‍ വിതരണം ചെയ്ത കാഴ്ചപ്പാട് രേഖ കരടുമാത്രമാണെന്നും അന്തിമ രൂപം തയ്യാറാക്കുന്നതിനു മുമ്പ് മുഖ്യമന്ത്രിമാര്‍ നല്‍കുന്ന എല്ലാ നിര്‍ദേശങ്ങളും കണക്കിലെടുക്കുമെന്നും പറഞ്ഞു. സദ്ഭരണത്തില്‍ ഊന്നി സംസാരിച്ച അദ്ദേഹം വിഭവങ്ങള്‍ ആവശ്യമുള്ളതിനേക്കാള്‍ കുറവായാല്‍പ്പോലും അതിന്റെ ഏറ്റവും ശരിയായ വിനിയോഗം സാധ്യമാക്കുമെന്ന് വ്യക്തമാക്കി.
മേഖലാപരമായ അസന്തുലിതാവസ്ഥയേക്കുറിച്ച് പല മുഖ്യമന്ത്രിമാരും ചൂണ്ടിക്കാണിച്ചതായി അദ്ദേഹം പറഞ്ഞു. ദേശീയ തലത്തിലും സംസ്ഥാനങ്ങള്‍ക്കുള്ളിലും ഇക്കാര്യം മുന്‍ഗണന നല്‍കി നേരിടുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.
ജമ്മു കശ്മീര്‍ മുഖ്യമന്ത്രി നല്‍കിയ ക്ഷണത്തേക്കുറിച്ച് പരാമര്‍ശിച്ച പ്രധാനമന്ത്രി, സംസ്ഥാനത്തിന് സമ്മേളനങ്ങള്‍ അവിടെ സംഘടിപ്പിക്കാവുന്നതാണെന്ന് അഭിപ്രായപ്പെട്ടു. ജമ്മു കശ്മീരില്‍ നിന്ന് മറ്റു സംസ്ഥാനങ്ങളില്‍ പോയി പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അതിന് അവസരമൊരുക്കാന്‍ സര്‍ക്കാര്‍ താല്‍പര്യമെടുക്കുമെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ അദ്ദേഹം പിന്തുണച്ചു..
ജി എസ് റ്റി സംബന്ധിച്ച സംസ്ഥാനതല നിയമ നിര്‍മാണം വൈകരുതെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു.
സര്‍ക്കാര്‍ സംഭരണത്തില്‍ അഴിമതി കുറയ്ക്കാനും സുതാര്യത വര്‍ധിപ്പിക്കാനും ജെം വേദി- സര്‍ക്കാര്‍ വക ഇ - വിപണി- ഉപയോഗപ്പെടുത്താന്‍ പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് ആഹ്വാനം ചെയ്തു. ഭീം, ആധാര്‍ എന്നിവ പോലുള്ള സാങ്കേതികവിദ്യകളുടെ വിനിയോഗം സംസ്ഥാനങ്ങള്‍ക്ക് സുപ്രധാനമായ ലാഭം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ ധാതു നിധി, കാംപ (CAMPA ), നിര്‍മാണത്തൊഴിലാളി ക്ഷേമനിധി എന്നിവ സംസ്ഥാനത്തിന്റെ വിഭവത്തില്‍ സുപ്രധാന വര്‍ധനവ് ഉണ്ടാക്കുമെന്ന് ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. അത്തരം ഫണ്ടുകളുടെ സംസ്ഥാനതലത്തിലെ മെച്ചപ്പെട്ട വിനിയോഗത്തിന് ഒരു റോഡ് മാപ്പ് ഉണ്ടാക്കാന്‍ നിതി ആയോഗിനോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
കഴിഞ്ഞ വര്‍ഷം സര്‍ദാര്‍ പട്ടേല്‍ ജന്മദിനത്തില്‍ ആരംഭിച്ച ഏക് ഭാരത്, ശ്രേഷ്ഠ ഭാരത് സംരംഭവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇന്ത്യയുടെ സംസ്‌കാരത്തിന്റെയും പൂര്‍വിക സ്വത്തിന്റെയും സമ്പന്നത ഒരിക്കലും അവഗണിക്കപ്പെടാന്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു..
കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പുകള്‍ ഒരേ സമയത്ത് നടത്തുന്നതു സംബന്ധിച്ച നിര്‍മാണാത്മകമായ ഒരു ചര്‍ച്ച തുടങ്ങിവയ്ക്കാന്‍ സാധിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. സാമ്പത്തികവും രാഷ്ട്രീയവുമായ തെറ്റായ കൈകാര്യം ചെയ്യലിന്റെ കുഴപ്പങ്ങളാണ് ഇന്ത്യ ദീര്‍ഘകാലമായി സഹിക്കേണ്ടി വന്നിരുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. മോശപ്പെട്ട സമയ കൈകാര്യകര്‍തൃത്വം മൂലം പല നല്ല സംരംഭങ്ങളും പദ്ധതികളും ഉദ്ദേശിച്ച ഫലം കണ്ടെത്താതെ പരാജയപ്പെട്ടു. വൈവിധ്യപൂര്‍ണമായ പ്രവര്‍ത്തനം സാധ്യമാക്കുന്ന കരുത്തുറ്റ സംവിധാനങ്ങള്‍ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയേക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു..
ബഡ്ജറ്റ് അവതരണ തീയതി നേരത്തേയാക്കിയത് പ്രധാനമന്ത്രി പരാമര്‍ശിച്ചു. കൃഷിയില്‍ നിന്നുള്ള വരുമാനം വന്‍തോതില്‍ പ്രധാനമായ ഒരു സംസ്ഥാനത്ത് ആ വര്‍ഷത്തെ കാര്‍ഷിക വരുമാനങ്ങള്‍ വന്നാല്‍ തൊട്ടുപിന്നാലെ ബഡ്ജറ്റും തയ്യാറാക്കിയിരിക്കണം എന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക വര്‍ഷവും ജനുവരി മുതല്‍ ഡിസംബര്‍ വരെയാക്കുന്നതിനേക്കുറിച്ച് അഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആ ദിശയില്‍ മുന്‍കൈയെടുക്കാന്‍ സംസ്ഥാനങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു.
Click here to read Presentations on NITI Aayog’s work
Click here to read opening remarks at 3rd Meeting of Governing Council of NITI Aayog