പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ഒഡിഷ സന്ദര്‍ശിച്ചു. താല്‍ച്ചര്‍ വളം നിര്‍മ്മാണ ശാലയുടെ പുനരുദ്ധാരണ ജോലികള്‍ക്ക് തുടക്കം കുറിച്ച് കൊണ്ടുള്ള ഒരു ഫലകം താല്‍ച്ചറില്‍ അദ്ദേഹം അനാവരണം ചെയ്തു.
തദവസരത്തില്‍ സംസാരിക്കവെ, വളം നിര്‍മ്മാണശാലയുടെ ജോലി പുനരാരംഭിച്ചതിലൂടെ സുപ്രധാനമായൊരു ചുവട് വയ്പ്പ് നടത്താന്‍ കഴിഞ്ഞതില്‍ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു. ഇന്ത്യയെ വളര്‍ച്ചയുടെ പുതിയ ഉയരങ്ങളില്‍ എത്തിക്കുകയാണ് ഗവണ്‍മെന്റിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഇവിടത്തെ വളം നിര്‍മ്മാണശാല പോലുള്ളവ ഇന്ത്യയുടെ വളര്‍ച്ചാ ഗാഥയുടെ കേന്ദ്രമാണെന്ന് പ്രധാനമന്തി പറഞ്ഞു. ഈ പ്ലാന്റ് അത്യാധുനിക സാങ്കേതികവിദ്യയായിരിക്കും ഉപയോഗപ്പെടുത്തുകയെന്നും അദ്ദേഹം പറഞ്ഞു.
ജാര്‍സുഗുഡയില്‍ പ്രധാനമന്ത്രി ജാര്‍സുഗുഡ വിമാനത്താവളം ഉദ്ഘാടനം ചെയ്ത ശേഷം അവിടനിന്ന് റായ്പൂരിലേയ്ക്കുള്ള ആദ്യ വിമാനത്തിന് അദ്ദേഹം പച്ചക്കൊടി കാട്ടി. ഗര്‍ജന്‍ബഹല്‍ കല്‍ക്കരി ഖനി, ജാര്‍സുഗുഡ – ബാരാപള്ളി – സര്‍ദേഗ റെയില്‍ ലിങ്ക് എന്നിവയും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ദുലാംഗ കല്‍ക്കരി ഖനിയില്‍ നിന്ന് കല്‍ക്കരി ഉല്‍പ്പാദനവും, നീക്കവും ആരംഭിച്ചത് കുറിക്കുന്ന ഫലകവും അദ്ദേഹം അനാവരണം ചെയ്തു.
തദവസരത്തില്‍ സംസാരിക്കവെ, ഒരു വിമാനത്താവളവും, മറ്റ് വികസന പദ്ധതികളും ഉദ്ഘാടനം ചെയ്യുന്നതിനായി ജാര്‍സുഗുഡയില്‍ എത്തിയതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ വികസന പ്രവര്‍ത്തനങ്ങള്‍ ഒഡിഷയിലെ ജനങ്ങള്‍ക്ക് വന്‍തോതില്‍ പ്രയോജനപ്പെടും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ വ്യോമയാന മേഖല ദ്രുതഗതിയില്‍ പരിവര്‍ത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 125 കോടി ഇന്ത്യാക്കാരുടെ ഭാവവിക്ക് ശുഭസൂചകമാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒഡിഷയിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ നേരിടാന്‍ പര്യാപ്തമായ സ്ഥലത്താണ് ജാര്‍സുഗുഡ വിമാനത്താവളം സ്ഥിതി ചെയ്യുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സര്‍വ്വതോമുഖമായ വികസനത്തിന്റെ കാതല്‍ കണക്ടിവിറ്റിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യമൊട്ടാകെ കണക്ടിവിറ്റി വര്‍ദ്ധിപ്പിക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് നിര്‍ണ്ണായകമായ ശ്രമങ്ങളാണ് നടത്തി വരുന്നതെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
After programmes in Talcher I am glad I am here in Jharsuguda to inaugurate an airport and other development projects. These development works will greatly benefit the people of Odisha: PM @narendramodi in Odisha's Jharsuguda
— PMO India (@PMOIndia) September 22, 2018
India's aviation sector is being transformed rapidly. This augurs well for 125 crore Indians: PM @narendramodi
— PMO India (@PMOIndia) September 22, 2018
This airport in Jharsuguda is well located to serve the needs of the people of Odisha. This is going to be the second airport in the state. While being happy this airport is opening, we also need to wonder why it took so many years for a second airport in Odisha: PM @narendramodi
— PMO India (@PMOIndia) September 22, 2018
Connectivity is at the core of all round development. Our Government has devoted significant efforts to enhance connectivity all over the nation: PM @narendramodi
— PMO India (@PMOIndia) September 22, 2018