PM Modi takes to twitter, wishes Indian Women’s Cricket Team for the finals
As our women's cricket team plays the World Cup finals today, I join 125 crore Indians in wishing them the very best: PM Modi
PM Modi wishes every player of Indian Women’s cricket team individually on Twitter

ലോകകപ്പ് ഫൈനലില്‍ മത്സരിക്കുന്ന വനിതാ ക്രിക്കറ്റ് ടീമിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു
‘ഇന്നു ലോകകപ്പ് ഫൈനലില്‍ കളിക്കുന്ന നമ്മുടെ വനിതാ ക്രിക്കറ്റ് ടീമിന് 125 കോടി ഇന്ത്യന്‍ പൗരന്മാര്‍ക്കൊപ്പം ഞാനും എല്ലാ ആശംസകളും നേരുന്നു.

ക്യാപ്റ്റന്‍ മിഥലി രാജാണ് മുന്നില്‍നിന്നു നയിക്കുന്നത്. കളിയോടുള്ള അവരുടെ വളരെ ആത്മവിശ്വാസത്തോടെയുള്ള സമീപം ടീമിനാകെ മുതല്‍ക്കൂട്ടാവും. 

സ്മൃതി മന്ഥനയ്ക്ക് എല്ലാ ആശംസകളും. ശാന്തമായ മനസ്സോടെ നന്നായി കളിക്കാന്‍ സാധിക്കട്ടെ. 

പൂനം റാവത്തിന് ലോകകപ്പ് ഫൈനലില്‍ എല്ലാ ആശംസകളും നേരുന്നു. അവരുടെ പ്രകടനം നമ്മെയെല്ലാം അഭിമാനമുള്ളവരാക്കി മാറ്റുന്നു.

ഹര്‍മാന്‍ പ്രീത് കൗറിന്റെ ആരാധകരല്ലാത്ത ആരാണ് ഉള്ളത്? സെമിഫൈനലില്‍ അവര്‍ കാഴ്ചവെച്ച ഉജ്വലപ്രകടനം എന്നും ഓര്‍ക്കപ്പെടും. ഇന്നു നിങ്ങള്‍ക്കു നന്നായി കളിക്കാന്‍ സാധിക്കട്ടെ.

ഫൈനലില്‍ കളിക്കുന്ന ദീപ്തി ശര്‍മയ്ക്കു സൗഭാഗ്യം നേരുന്നു. അവര്‍ ടീമിനു ശക്തി പകരുന്നു. അവരുടെ പ്രകടനം പല കളികളുടെയും വിധി നിര്‍ണയിക്കുന്നതായിരുന്നു.

മധ്യനിരയ്ക്കു കരുത്തു പകരുന്നതാണ് പരിണിതപ്രജ്ഞയായ വേദ കൃഷ്ണമൂര്‍ത്തിയുടെ സാന്നിധ്യം. അവര്‍ക്ക് എല്ലാ ആശംസകളും നേരുന്നു.

വിക്കറ്റ് കീപ്പറുടെ പ്രധാനപ്പെട്ട സ്ഥാനം സുഷ വര്‍മ ഭംഗിയായി നിര്‍വഹിക്കുന്നു. ക്യാച്ചുകളാണ് മാച്ചുകളെ വിജയിപ്പിക്കുകയെന്ന് ഓര്‍ക്കണം.

നിര്‍ണായക അവസരങ്ങളില്‍ ടീമിനു സഹായകമായിട്ടുള്ള ജൂലന്‍ ഗോസ്വാമി ഇന്ത്യയുടെ അഭിമാനമാണ്. എല്ലാ ആശംസകളും, ജൂലന്‍!

ശിഖ പാണ്ഡേയുള്ള ഓള്‍ റൗണ്ട് പ്രകടനം ടീമിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. ഭാഗ്യം തുണയ്കട്ടെ!

പൂനം യാദവിന്റെ ശ്രദ്ധേയമായ ബൗളിങ് ഏറ്റവും നല്ല ബാറ്റ്‌സ്മാനു പോലും വെല്ലുവിളി ഉയര്‍ത്തും. പൂനം യാദവിന് ആശംസകള്‍.

മെച്ചമാര്‍ന്ന ബൗളിങ്ങിനു പ്രശസ്തയാണ് രാജേശ്വരി ഗയ്കവാദും. ഭാഗ്യം നേരുന്നു’, പ്രധാനമന്ത്രി പറഞ്ഞു.

 

 

 

 

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Mutual fund industry on a high, asset surges Rs 17 trillion in 2024

Media Coverage

Mutual fund industry on a high, asset surges Rs 17 trillion in 2024
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Chief Minister of Andhra Pradesh meets Prime Minister
December 25, 2024

Chief Minister of Andhra Pradesh, Shri N Chandrababu Naidu met Prime Minister, Shri Narendra Modi today in New Delhi.

The Prime Minister's Office posted on X:

"Chief Minister of Andhra Pradesh, Shri @ncbn, met Prime Minister @narendramodi

@AndhraPradeshCM"