ലോകകപ്പ് ഫൈനലില്‍ മത്സരിക്കുന്ന വനിതാ ക്രിക്കറ്റ് ടീമിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു
‘ഇന്നു ലോകകപ്പ് ഫൈനലില്‍ കളിക്കുന്ന നമ്മുടെ വനിതാ ക്രിക്കറ്റ് ടീമിന് 125 കോടി ഇന്ത്യന്‍ പൗരന്മാര്‍ക്കൊപ്പം ഞാനും എല്ലാ ആശംസകളും നേരുന്നു.
ക്യാപ്റ്റന്‍ മിഥലി രാജാണ് മുന്നില്‍നിന്നു നയിക്കുന്നത്. കളിയോടുള്ള അവരുടെ വളരെ ആത്മവിശ്വാസത്തോടെയുള്ള സമീപം ടീമിനാകെ മുതല്‍ക്കൂട്ടാവും.
സ്മൃതി മന്ഥനയ്ക്ക് എല്ലാ ആശംസകളും. ശാന്തമായ മനസ്സോടെ നന്നായി കളിക്കാന്‍ സാധിക്കട്ടെ.
പൂനം റാവത്തിന് ലോകകപ്പ് ഫൈനലില്‍ എല്ലാ ആശംസകളും നേരുന്നു. അവരുടെ പ്രകടനം നമ്മെയെല്ലാം അഭിമാനമുള്ളവരാക്കി മാറ്റുന്നു.
ഹര്‍മാന്‍ പ്രീത് കൗറിന്റെ ആരാധകരല്ലാത്ത ആരാണ് ഉള്ളത്? സെമിഫൈനലില്‍ അവര്‍ കാഴ്ചവെച്ച ഉജ്വലപ്രകടനം എന്നും ഓര്‍ക്കപ്പെടും. ഇന്നു നിങ്ങള്‍ക്കു നന്നായി കളിക്കാന്‍ സാധിക്കട്ടെ.
ഫൈനലില്‍ കളിക്കുന്ന ദീപ്തി ശര്‍മയ്ക്കു സൗഭാഗ്യം നേരുന്നു. അവര്‍ ടീമിനു ശക്തി പകരുന്നു. അവരുടെ പ്രകടനം പല കളികളുടെയും വിധി നിര്‍ണയിക്കുന്നതായിരുന്നു.
മധ്യനിരയ്ക്കു കരുത്തു പകരുന്നതാണ് പരിണിതപ്രജ്ഞയായ വേദ കൃഷ്ണമൂര്‍ത്തിയുടെ സാന്നിധ്യം. അവര്‍ക്ക് എല്ലാ ആശംസകളും നേരുന്നു.
വിക്കറ്റ് കീപ്പറുടെ പ്രധാനപ്പെട്ട സ്ഥാനം സുഷ വര്‍മ ഭംഗിയായി നിര്‍വഹിക്കുന്നു. ക്യാച്ചുകളാണ് മാച്ചുകളെ വിജയിപ്പിക്കുകയെന്ന് ഓര്‍ക്കണം.
നിര്‍ണായക അവസരങ്ങളില്‍ ടീമിനു സഹായകമായിട്ടുള്ള ജൂലന്‍ ഗോസ്വാമി ഇന്ത്യയുടെ അഭിമാനമാണ്. എല്ലാ ആശംസകളും, ജൂലന്‍!
ശിഖ പാണ്ഡേയുള്ള ഓള്‍ റൗണ്ട് പ്രകടനം ടീമിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. ഭാഗ്യം തുണയ്കട്ടെ!
പൂനം യാദവിന്റെ ശ്രദ്ധേയമായ ബൗളിങ് ഏറ്റവും നല്ല ബാറ്റ്‌സ്മാനു പോലും വെല്ലുവിളി ഉയര്‍ത്തും. പൂനം യാദവിന് ആശംസകള്‍.
മെച്ചമാര്‍ന്ന ബൗളിങ്ങിനു പ്രശസ്തയാണ് രാജേശ്വരി ഗയ്കവാദും. ഭാഗ്യം നേരുന്നു’, പ്രധാനമന്ത്രി പറഞ്ഞു.
As our women's cricket team plays the World Cup finals today, I join the 125 crore Indians in wishing them the very best! @BCCIWomen
— Narendra Modi (@narendramodi) July 23, 2017
Captain Mithali Raj has been leading from the front. Her cool approach to the game shall surely help the entire team. @M_Raj03
— Narendra Modi (@narendramodi) July 23, 2017
All the best @mandhana_smriti! Have a great game out there and play with calm and poise.
— Narendra Modi (@narendramodi) July 23, 2017
India wishes Poonam Raut the very best for the Women's World Cup Final. Her game makes all of us very proud.
— Narendra Modi (@narendramodi) July 23, 2017
Who is not a fan of Harmanpreet Kaur? Her stellar innings in semi finals will always be remembered. Do your best today! @ImHarmanpreet
— Narendra Modi (@narendramodi) July 23, 2017
Good luck to Deepti Sharma for the finals. She adds immense value to the team & her game has changed the course of many matches.
— Narendra Modi (@narendramodi) July 23, 2017
The experienced Veda Krishnamurthy gives a much needed stability to the middle order. All the best for today. @vedakmurthy08
— Narendra Modi (@narendramodi) July 23, 2017
Sushma Verma plays the important role of the wicket keeper. Remember, catches win matches :) @ImSushVerma
— Narendra Modi (@narendramodi) July 23, 2017
Jhulan Goswami is India's pride, whose wonderful bowling helps the team in key situations. All the best Jhulan.
— Narendra Modi (@narendramodi) July 23, 2017
Shikha Pandey's all round performances are crucial to the team. Best of luck!
— Narendra Modi (@narendramodi) July 23, 2017
Poonam Yadav's fantastic bowling can be lethal for even the best batsmen. Best wishes!
— Narendra Modi (@narendramodi) July 23, 2017
Rajeshwari Gayakwad is known for her economic bowling performances. Good luck!
— Narendra Modi (@narendramodi) July 23, 2017