ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത യോഗി ആദിത്യനാഥിനെയും മന്ത്രിമാരെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
കഴിഞ്ഞ അഞ്ച് വർഷത്തെ നിരവധി നേട്ടങ്ങൾ അനുസ്മരിച്ച പ്രധാനമന്ത്രി, മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാനം വികസനത്തിന്റെ പുതിയ അധ്യായം രചിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ യോഗി ആദിത്യനാഥ് ജിക്കും അദ്ദേഹത്തിന്റെ മന്ത്രിസഭയ്ക്കും ഹൃദയംഗമമായ അഭിനന്ദനങ്ങൾ. കഴിഞ്ഞ 5 വർഷത്തിനിടെ സംസ്ഥാനത്തിന്റെ വികസന യാത്ര നിരവധി നാഴികക്കല്ലുകൾ അടയാളപ്പെടുത്തി സംസ്ഥാനം പുരോഗമിക്കുകയാണെന്ന് എനിക്ക് ഉറപ്പുണ്ട്. താങ്കളുടെ നേതൃത്വത്തിൽ ജനങ്ങളുടെ അഭിലാഷങ്ങൾ പൂർത്തീകരിച്ചു കൊണ്ട് മറ്റൊരു പുതിയ അധ്യായം രചിക്കും."
उत्तर प्रदेश के मुख्यमंत्री पद की शपथ लेने पर @myogiadityanath जी और उनके मंत्रिमंडल को हार्दिक बधाई। पिछले 5 वर्षों में राज्य की विकास यात्रा ने कई अहम पड़ाव तय किए हैं। मुझे विश्वास है कि आपके नेतृत्व में प्रदेश जन आकांक्षाओं को पूरा करते हुए प्रगति का एक और नया अध्याय लिखेगा। pic.twitter.com/b3hcLMQsMJ
— Narendra Modi (@narendramodi) March 25, 2022