അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റ ശ്രീ ജോ ബൈഡനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു .
" അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റ ശ്രീ ജോ ബൈഡന് എന്റെ ഹാർദമായ അഭിനന്ദനങ്ങൾ . ഇന്ത്യ- യു എസ് തന്ത്രപരമായ പങ്കാളിത്തം ശക്‌തിപ്പെടുത്തുന്നതിന് അദ്ദേഹവും ഒത്തു പ്രവർത്തിക്കാൻ ഞാൻ ഉറ്റു നോക്കുന്നു . ആഗോള സമാധാനവും സുരക്ഷയും ശക്‌തിപ്പെടുത്തുന്നതിനും പൊതുവായ വെല്ലുവിളികൾ നേരിടുന്നതിനും നാം ഒരുമിച്ച് നിൽക്കെ അമേരിക്കയെ വിജയകരമായി നയിക്കാൻ അദ്ദേഹത്തിന് ഞാൻ എല്ലാ ആശംസകളും നേരുന്നു .
പൊതുവായ മൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യ-അമേരിക്ക പങ്കാളിത്തം. നമുക്കിടയിൽ കരുത്തുറ്റ ബഹുമുഖ കാര്യപരിപാടിയും വളർന്നു വരുന്ന സാമ്പത്തിക ഇടപാടുകളും ജനതകൾ തമ്മിലുള്ള ഊർജസ്വലമായ ബന്ധങ്ങളും ഉണ്ട്. ഇന്ത്യ- യു എസ് പങ്കാളിത്തം കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിനായി പ്രസിഡൻറ് ജോ ബൈഡനുമൊത്തു പ്രവർത്തിക്കാൻ ഞാൻ ഉറ്റു നോക്കുന്നു " ട്വീറ്റുകളുടെ ഒരു പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു.
My warmest congratulations to @JoeBiden on his assumption of office as President of the United States of America. I look forward to working with him to strengthen India-US strategic partnership.
— Narendra Modi (@narendramodi) January 20, 2021
My best wishes for a successful term in leading USA as we stand united and resilient in addressing common challenges and advancing global peace and security.
— Narendra Modi (@narendramodi) January 20, 2021
The India-US partnership is based on shared values. We have a substantial and multifaceted bilateral agenda, growing economic engagement and vibrant people to people linkages. Committed to working with President @JoeBiden to take the India-US partnership to even greater heights.
— Narendra Modi (@narendramodi) January 20, 2021