തദ്ദേശീയ ക്രയോജനിക് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ജി.എസ്.എല്‍.വി.-എഫ്08 വിജയകരമായി വിക്ഷേപിച്ചതിന് ഐ.എസ്.ആര്‍.ഒ. ടീമിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.
‘തദ്ദേശീയ ക്രയോജനിക് സാങ്കേതികവിദ്യയോടുകൂടി ജി.എസ്.എല്‍.വി.-എഫ്08 വിജയകരമായി വിക്ഷേപിച്ച ഐ.എസ്.ആര്‍.ഒയ്ക്കും അതിനായി പ്രവര്‍ത്തിച്ച മറ്റുള്ളവര്‍ക്കും അഭിനന്ദനങ്ങള്‍.
ജിസാറ്റ്-6എ എന്ന ആശയവിനിമയത്തിനായുള്ള ഉപഗ്രഹം മൊബൈല്‍ അപ്ലിക്കേഷനുകള്‍ക്കു പുതിയ സാധ്യതകള്‍ തുറന്നിടുന്നു. ഐ.എസ്.ആര്‍.ഒ. പുതിയ ഉയരങ്ങളിലേക്കും ശോഭനമായ ഭാവിയിലേക്കും രാഷ്ട്രത്തെ നയിക്കുന്നത് അഭിമാനം ഉണര്‍ത്തുന്നു’, പ്രധാനമന്ത്രി പറഞ്ഞു.
Congratulations to @isro and other stakeholders on the successful launch of GSLV-F08 with indigenous cryogenic stage.
— Narendra Modi (@narendramodi) March 29, 2018
GSAT-6A, a communication satellite, will provide new possibilities for mobile applications. Proud of @isro for taking the nation towards new heights and a brighter future.
— Narendra Modi (@narendramodi) March 29, 2018