തുര്‍ക്കിയില്‍ നടന്ന എഫ്.ഐ.എസ്. അന്താരാഷ്ട്ര സ്‌ക്കീയിംഗ് മത്സരത്തില്‍ മെഡല്‍ നേടിയ കുമാരി ആഞ്ചല്‍ ഠാക്കൂറിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു. സ്‌ക്കീയിംഗില്‍ ഇന്ത്യയ്ക്ക് ലഭിക്കുന്ന ആദ്യ അന്താരാഷ്ട്ര മെഡലാണ് ഇത്.
‘സ്‌ക്കീയിംഗില്‍ ഒരു അന്താരാഷ്ട്ര മെഡല്‍ നേടിയ ആഞ്ചല്‍ ഠാക്കൂറിന് അഭിനന്ദനങ്ങള്‍ !. തുര്‍ക്കിയില്‍ നടന്ന അന്താരാഷ്ട്ര സ്‌ക്കീയിംഗ് മത്സരത്തില്‍ താങ്കളുടെ ചരിത്ര നേട്ടത്തില്‍ രാജ്യം മുഴുവനും ഹര്‍ഷോന്മാദത്തിലാണ്. ഭാവി ഉദ്യമങ്ങള്‍ക്ക് എല്ലാവിധ ഭാവുകങ്ങളും ആശംസിക്കുന്നു,’ പ്രധാനമന്ത്രി പറഞ്ഞു.
Well done @alleaanchal for winning an international medal in skiing! The entire nation is ecstatic on your historic accomplishment at the FIS International Skiing Competition in Turkey. Wishing you the very best for your future endeavours.
— Narendra Modi (@narendramodi) January 10, 2018