തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലുണ്ടായ റോഡപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവർക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് (പിഎംഎൻആർഎഫ്) നിന്ന് ധനസഹായം ശ്രീ മോദി പ്രഖ്യാപിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു :
"തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ ദുഖമുണ്ട് . മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനവും പരിക്കേറ്റവർക്കൊപ്പം പ്രാർത്ഥനയും. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പി എം എൻ ആർ എഫിൽ നിന്ന് 2 ലക്ഷം രൂപ വീതം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും: പ്രധാനമന്ത്രി മോദി"
Distressed by the loss of lives due to an accident in Kamareddy district, Telangana. Condolences to the bereaved families and prayers with the injured. Rs. 2 lakh each from PMNRF would be given to the next of kin of the deceased. The injured would be given Rs. 50,000: PM Modi
— PMO India (@PMOIndia) May 9, 2022