പാര്‍ലമെന്റ് അംഗവും മുന്‍ കേന്ദ്രമന്ത്രിയുമായ ശ്രീ. സന്‍വര്‍ ലാല്‍ ജാട്ട് എം.പി.യുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.
‘മനോവേദന ഉളവാക്കുന്നതാണ് മുന്‍ കേന്ദ്രമന്ത്രി ശ്രീ. സന്‍വര്‍ ലാല്‍ ജാട്ട് എം.പി.യുടെ ദേഹവിയോഗം. ബി.ജെ.പി. ക്കും രാജ്യത്തിനും ഇത് ഒരു കനത്ത നഷ്ടമാണ്. എന്റെ അനുശോചനങ്ങള്‍.
ഗ്രാമങ്ങളുടെയും, കര്‍ഷകരുടെയും ക്ഷേമത്തിനായി ശ്രീ. സന്‍വര്‍ ലാര്‍ ജാട്ട് അങ്ങേയറ്റം പ്രവര്‍ത്തിച്ചിരുന്നു. ദുഖകരമായ ഈ വേളയില്‍ എന്റെ ചിന്തകള്‍ അദ്ദേഹത്തിന്റെ കുടുംബത്തോടും, അനുയായികളോടുമൊപ്പമാണ്’, പ്രധാനമന്ത്രി പറഞ്ഞു.
— Narendra Modi (@narendramodi) August 9, 2017
Shri Sanwar Lal Jat worked extensively for wellbeing of villages & farmers. My thoughts are with his family & supporters in this sad hour.
— Narendra Modi (@narendramodi) August 9, 2017