അഫ്ഗാനിസ്ഥാനിലെ കാബൂളിൽ കാർട്ടെ പർവാൻ ഗുരുദ്വാരയ്ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അപലപിച്ചു. ഭക്തരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"കാബൂളിലെ കാർട്ടെ പർവാൻ ഗുരുദ്വാരയ്ക്ക് നേരെ നടന്ന ഭീരുത്വമാർന്ന ഭീകരാക്രമണത്തിൽ ഞെട്ടിപ്പോയി. ഈ നിഷ്ഠൂരമായ ആക്രമണത്തെ ഞാൻ അപലപിക്കുന്നു, ഭക്തരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു."
Shocked by the cowardly terrorist attack against the Karte Parwan Gurudwara in Kabul. I condemn this barbaric attack, and pray for the safety and well-being of the devotees.
— Narendra Modi (@narendramodi) June 18, 2022