ഗോതമ്പ് വിതരണം, സ്റ്റോക്ക്, കയറ്റുമതി എന്നിവയുടെ വിവിധ വശങ്ങൾ അവലോകനം ചെയ്യാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു .
ഈ വിഷയങ്ങളിൽ പ്രധാനമന്ത്രിക്ക് വിശദമായ അവതരണം നൽകി. 2022 മാർച്ച്-ഏപ്രിൽ മാസങ്ങളിലെ ഉയർന്ന താപനില വിള ഉൽപ്പാദനത്തിൽ ചെലുത്തുന്ന ആഘാതത്തെക്കുറിച്ച് അദ്ദേഹത്തോട് വിശദീകരിച്ചു. ഗോതമ്പ് സംഭരണത്തിന്റെയും കയറ്റുമതിയുടെയും സ്ഥിതി അവലോകനം ചെയ്തു.
രാജ്യത്തെ കാർഷിക ഉൽപന്നങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യകതയുടെ വെളിച്ചത്തിൽ, ഭക്ഷ്യധാന്യത്തിന്റെയും മറ്റ് കാർഷിക ഉൽപന്നങ്ങളുടെയും ഉറപ്പുള്ള ഉറവിടമായി ഇന്ത്യയെ പരിണമിക്കുന്നതിന് ഗുണനിലവാര മാനദണ്ഡങ്ങളും നിലവാരവും ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു. കർഷകർക്ക് പരമാവധി സഹായം ഉറപ്പാക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കർഷകർക്ക് ഉപകാരപ്രദമായ നിലവിലുള്ള വിപണി നിരക്കുകളെക്കുറിച്ചും പ്രധാനമന്ത്രിയെ അറിയിച്ചു.
പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ഉപദേഷ്ടാക്കൾ, കാബിനറ്റ് സെക്രട്ടറി, ഭക്ഷ്യ-പിഡിഎസ്, കൃഷി വകുപ്പ് സെക്രട്ടറിമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.