ശാസ്ത്രത്തിന്റെ മൂല്യ ഉല്പാദന ചക്രത്തെ (Value cration cycle), വലിയ സൃഷ്ടികള്‍ക്കായി ഉപയോഗപ്പെടുത്തുന്നത് പ്രോത്സാഹിപ്പിക്കാന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ശാസ്ത്ര സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. നാഷണല്‍ മെട്രോളജി കോണ്‍ക്ലേവ്് -2021 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഷണല്‍ അറ്റോമിക് ടൈംസ്‌കെയില്‍, ഭാരതീയ നിര്‍ദേശക് ദ്രവ്യ, എന്നിവ അദ്ദേഹം രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ദേശീയ പരിസ്ഥിതി സ്റ്റാന്‍ഡേര്‍ഡ് ലബോറട്ടറിയുടെ ശിലാസ്ഥാപനം ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ അദ്ദേഹം നിര്‍വഹിച്ചു. ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ മാത്രമേ ഏതൊരു രാജ്യവും പുരോഗതി കൈവരിച്ചിട്ടുള്ളൂ എന്ന് ചരിത്രത്തില്‍നിന്ന് വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്രം, സാങ്കേതികവിദ്യ, വ്യവസായം എന്നിവയുടെ മൂല്യ ഉല്പാദന ചക്രം അദ്ദേഹം വിശദീകരിച്ചു. ഒരു ശാസ്ത്രീയ കണ്ടുപിടുത്തം, ഒരു സാങ്കേതിക വിദ്യ രൂപീകരിക്കുമെന്നും സാങ്കേതികവിദ്യ വ്യവസായ വികസനത്തിന് സഹായിക്കുമെന്നും പ്രധാനമന്ത്രി വിശദമാക്കി. ഈ ചക്രം നമ്മെ പുതിയ സാധ്യതകളിലേക്ക് നയിക്കും. സി.എസ്.ഐ.ആര്‍ -എന്‍.പി എല്ലിന് ഇതില്‍ പ്രധാന പങ്കുണ്ട്. ശാസ്ത്രത്തിന്റെ മൂല്യ ഉല്‍പ്പാദന ചക്രത്തെ ബഹുജന ഉപയോഗത്തിലേക്ക് അഭിവൃദ്ധിപ്പെടുത്തേണ്ടത്, രാജ്യം സ്വയംപര്യാപ്തത എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് ശ്രമിക്കുന്ന, ഇന്നത്തെ ലോകത്ത് വളരെ പ്രധാനപ്പെട്ടതാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു.
Why value creation matters in science, technology and industry... pic.twitter.com/jgCOoYUGW4
— Narendra Modi (@narendramodi) January 4, 2021