"ദേശീയ പൊലീസ് സ്മാരകം പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിച്ചു, പോലീസിന്റെ ധൈര്യത്തെയും ത്യാഗത്തെയും അഭിവാദനം ചെയ്തു "
ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന പൊലീസ്, പാരാ മിലിട്ടറി സേനാംഗങ്ങള്‍ക്കായി നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ പേരിലല്‍ പ്രധാനമന്ത്രി മോദി അവാർഡ് പ്രഖ്യാപിച്ചു
സ്മാരകത്തിലെ പ്രധാന ശില്‍പം പൊലീസ് സേനകളുടെ ശേഷിയും ധൈര്യവും സേവനോല്‍സുകതയും സൂചിപ്പിക്കുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു
ദേശീയ പൊലീസ് സ്മാരകം ജനങ്ങളെ ഉത്തേജിപ്പിക്കുകയും പൊലീസ്, പാരാ മിലിട്ടറി സേനാംഗങ്ങളുടെ ധൈര്യത്തെക്കുറിച്ചു ബോധിപ്പിക്കുകയും ചെയ്യും: പ്രധാനമന്ത്രി
പൊലീസ് സേനയെ ആധുനികവല്‍ക്കരിക്കുന്നതിനായുള്ള (എം.പി.എഫ്.) പദ്ധതിയുടെ കീഴിൽ പൊലീസ് സേനയെ സാങ്കേതിക വിദ്യയിലൂടെയും ആധുനിക വാര്‍ത്താവിനിമയ സംവിധാനങ്ങളിലൂടെയും പ്രാപ്തരാക്കുന്നു: പ്രധാനമന്ത്രി

പൊലീസ് അനുസ്മരണ ദിനമായ ഇന്നു നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ദേശീയ പൊലീസ് സ്മാരകം രാഷ്ട്രത്തിനു സമര്‍പ്പിച്ചു. 

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന പൊലീസ്, പാരാ മിലിട്ടറി സേനാംഗങ്ങള്‍ക്കായി നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ പേരിലല്‍ അവാര്‍ഡ് നല്‍കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ദുരന്തമുഖത്തുനിന്നു ജീവന്‍ രക്ഷിക്കുന്നവരുടെ ധീരത വിലയിരുത്തി ഓരോ വര്‍ഷവും അവാര്‍ഡ് നല്‍കും. 

ദേശീയ പൊലീസ് സ്മാരകത്തില്‍ പ്രധാനമന്ത്രി രക്തസാക്ഷികള്‍ക്കു റീത്ത് സമര്‍പ്പിച്ച് ആദരാഞ്ജലി അര്‍പ്പിച്ചു. ഹോട്ട് സ്പ്രിങ്‌സ് സംഭവത്തെ അതിജീവിച്ച മൂന്നു പേരെ അദ്ദേഹം ആദരിച്ചു. ദേശീയ പൊലീസ് സ്മാരകത്തിലെ മ്യൂസിയം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി, സന്ദര്‍ശക ഡയറിയില്‍ ഒപ്പുവെച്ചു.

ചടങ്ങില്‍ പ്രസംഗിക്കവേ, രാഷ്ട്ര സേവനത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച പൊലീസുകാര്‍ക്ക് അദ്ദേഹം അഭിവാദ്യം അര്‍പ്പിച്ചു. ലഡാക്കിലെ ഹോട്ട് സ്പ്രിങ്‌സില്‍ ധീരമായി പൊരുതിയ പൊലീസുകാരുടെ ത്യാഗം അനുസ്മരിച്ച പ്രധാനമന്ത്രി, അവരുടെ ബന്ധുക്കളെയും പ്രിയപ്പെട്ടവരെയും ആദരവ് അറിയിച്ചു. 

ദേശീയ പൊലീസ് സ്മാരകം സമര്‍പ്പിക്കുന്നതില്‍ തനിക്ക് ആഹ്ലാദമുണ്ടെന്നു ശ്രീ. നരേന്ദ്ര മോദി വെളിപ്പെടുത്തി. സ്മാരകത്തിലെ പ്രധാന ശില്‍പം പൊലീസ് സേനകളുടെ ശേഷിയും ധൈര്യവും സേവനോല്‍സുകതയും സൂചിപ്പിക്കുന്നതാണെന്ന് അദ്ദേഹം വിശദീകരിച്ചു. ദേശീയ പൊലീസ് സ്മാരകവുമായി ബന്ധപ്പെട്ട എന്തും ജനങ്ങളെ ഉത്തേജിപ്പിക്കുകയും പൊലീസ്, പാരാ മിലിട്ടറി സേനാംഗങ്ങളുടെ ധൈര്യത്തെക്കുറിച്ചു ബോധിപ്പിക്കുകയും ചെയ്യുന്നതായിരിക്കണമെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യം ഇന്ന് അനുഭവിക്കുന്ന ശാന്തിയും സുരക്ഷയും അഭിവൃദ്ധിയും പൊലീസ്, പാരാ മിലിട്ടറി, സേനാ വിഭാഗങ്ങള്‍ അനുഭവിക്കുന്ന ത്യാഗത്തിന്റെയും അവര്‍ നടത്തുന്ന തുടര്‍പ്രവര്‍ത്തനത്തിന്റെയും ഫലമാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകളുടെ സംഭാവനകളും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 

ദേശീയ പൊലീസ് സ്മാരകത്തിന് എന്‍.ഡി.എ. ഗവണ്‍മെന്റ് പ്രാധാന്യം കല്‍പിച്ചിരുന്നുവെന്നും യഥാസമയം നിര്‍മാണം പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രനിര്‍മാണത്തില്‍ നിര്‍ണായകമായ പങ്കു വഹിക്കുന്നവര്‍ ബഹുമാനിക്കപ്പെടണമെന്ന ഗവണ്‍മെന്റിന്റെ കാഴ്ചപ്പാടിന് അടിവരയിടുന്നതാണ് ഈ സ്മാരകമെന്നു ശ്രീ. നരേന്ദ്ര മോദി വ്യക്തമാക്കി. 

സാങ്കേതിക വിദ്യയുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി, പൊലീസ് സേന ദൈനംദിന പ്രവര്‍ത്തനത്തില്‍ സാങ്കേതികവിദ്യയും നൂതനാശയങ്ങളും ഉപയോഗപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്തു. പൊലീസ് സേനയെ സാങ്കേതിക വിദ്യയിലൂടെയും ആധുനിക വാര്‍ത്താവിനിമയ സംവിധാനങ്ങളിലൂടെയും ആധുനികവല്‍ക്കരിക്കുന്നതിനായുളഅള പൊലീസ് സേനയെ ആധുനികവല്‍ക്കരിക്കല്‍ (എം.പി.എഫ്.) പദ്ധതിയെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. 

പൊലീസും സമൂഹവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതില്‍ പൊലീസ് സേനയ്ക്കു വലിയ പങ്കു വഹിക്കാനുണ്ടെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. പൊലീസ് സ്റ്റേഷനുകള്‍ പൗരസൗഹൃദം പുലര്‍ത്തുന്നവയാക്കി മാറ്റണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. 

ജോലിക്കിടെ ജീവന്‍ നഷ്ടപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പേരുകള്‍ പതിച്ച മുഖ്യ ശില്‍പവും രക്തസാക്ഷിത്വം വഹിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി സമര്‍പ്പിച്ച മ്യൂസിയവും ഉള്‍പ്പെടുന്നതാണു ദേശീയ പൊലീസ് സ്മാരകം. 

Click here to read full text speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PLI, Make in India schemes attracting foreign investors to India: CII

Media Coverage

PLI, Make in India schemes attracting foreign investors to India: CII
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 നവംബർ 21
November 21, 2024

PM Modi's International Accolades: A Reflection of India's Growing Influence on the World Stage