കൊൽക്കത്തയിൽ നടന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. കൊൽക്കത്തയിലെ വിക്ടോറിയ മെമ്മോറിയലിൽ നടന്ന ‘പരാക്രം ദിവസ്’ ആഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അദ്ദേഹം അധ്യക്ഷത വഹിച്ചു. ഒരു സ്ഥിരം എക്സിബിഷനും നേതാജിയിൽ പ്രൊജക്ഷൻ മാപ്പിംഗ് ഷോയും ചടങ്ങിൽ ഉദ്ഘാടനം ചെയ്തു. അനുസ്മരണ നാണയവും തപാൽ സ്റ്റാമ്പും പ്രധാനമന്ത്രി പുറത്തിറക്കി. നേതാജിയുടെ പ്രമേയത്തെ ആസ്പദമാക്കി "അമ്ര നൂട്ടൺ ജുബോനേരി ഡൂട്ട്" എന്ന സാംസ്കാരിക പരിപാടിയും നടന്നു.
ഈ പരിപാടിക്ക് മുമ്പ്, പ്രധാനമന്ത്രി നേതാജിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ എൽജിൻ റോഡിലുള്ള നേതാജി സുഭാസ് ബോസിന്റെ വീടായ നേതാജി ഭവൻ സന്ദർശിച്ചു. പിന്നീട് അദ്ദേഹം കൊൽക്കത്തയിലെ നാഷണൽ ലൈബ്രറിയിലേക്ക് പോയി. അവിടെ “21-ാം നൂറ്റാണ്ടിലെ നേതാജി സുഭാഷിന്റെ പാരമ്പര്യം വീണ്ടും സന്ദർശിക്കുന്നു” എന്ന അന്താരാഷ്ട്ര സമ്മേളനവും കലാകാരന്മാരുടെ ഒരു ക്യാമ്പും സംഘടിപ്പിചിരുന്നു . വിക്ടോറിയ മെമ്മോറിയലിൽ പരാക്രം ദിവാസിന്റെ ആഘോഷത്തിൽ പങ്കെടുക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി കലാകാരന്മാരുമായും സമ്മേളനത്തിൽ പങ്കെടുത്തവരുമായും സംവദിച്ചു.
സ്വതന്ത്ര ഇന്ത്യയുടെ സ്വപ്നത്തിന് പുതിയ ദിശാബോധം നൽകിയ ഭാരതമാതാവിന്റെ ധീരനായ മകന്റെ ജന്മദിനമാണ് ഇന്ന് എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഞാൻ സ്വാതന്ത്ര്യത്തിനായി യാചിക്കുകയില്ല, ഞാൻ അത് എടുക്കും എന്ന വാക്കുകളോടെ അടിമത്തത്തിന്റെ അന്ധകാരത്തിലൂടെ വലിച്ചുകീറി ലോകത്തിലെ ഏറ്റവും ശക്തിയേറിയ ശക്തിയെ വെല്ലുവിളിച്ച പ്രജ്ഞയെ ഞങ്ങൾ ആഘോഷിക്കുന്ന ദിവസമാണ് ഇന്ന് .
നേതാജിയുടെ അജയ്യമായ ജീവചൈതന്യത്തെയും രാജ്യത്തിന് നൽകിയ നിസ്വാർത്ഥമായ സേവനത്തെയും ബഹുമാനിക്കുന്നതിനും ഓർമ്മിക്കുന്നതിനുമായിനേതാജിയുടെ ജന്മവാർഷികദിനമായ ജനുവരി 23 നെ ' എല്ലാ വർഷവും പരാക്രം ദിവസ്' ആയി ആഘോഷിക്കാൻ രാജ്യം തീരുമാനിച്ചതായി പ്രധാനമന്ത്രി അറിയിച്ചു . ഇന്ത്യയുടെ ശക്തിയുടെയും പ്രചോദനത്തിന്റെയും ആൾരൂപമാണ് നേതാജി എന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി.
2018 ൽ ഗവണ്മെന്റ് ആൻഡമാൻ ദ്വീപിനെ നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപ് എന്ന് നാമകരണം ചെയ്തത് തന്റെ ഭാഗ്യമാണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. രാജ്യത്തിന്റെ വികാരങ്ങളെ മാനിച്ച് നേതാജിയുമായി ബന്ധപ്പെട്ട ഫയലുകളും ഗവണ്മെന്റ് പരസ്യപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 26 ലെ പരേഡിൽ ഐ.എൻ.എ വെറ്ററൻസിന്റെ പങ്കാളിത്തം അഭിമാനത്തോടെ സൂചിപ്പിച്ച പ്രധാനമന്ത്രി, ഇതിലൂടെ ആസാദ് ഹിന്ദ് ഗവണ്മെന്റിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിൽ ചുവപ്പ് കോട്ടയിൽ ത്രിവർണ്ണ പതാക ഉയർത്തണമെന്ന സ്വപ്നം യാഥാർഥ്യമാക്കിയെന്ന് പറഞ്ഞു.
രക്ഷപ്പെടുന്നതിനുമുമ്പ് നേതാജി തന്റെ അനന്തരവൻ ശിശിർ ബോസിനോട് ചോദിച്ച വിഷമകരമായ ചോദ്യത്തെ പരാമർശിച്ച പ്രധാനമന്ത്രി, “ഇന്ന്, ഓരോ ഇന്ത്യക്കാരനും അവരുടെ ഹൃദയത്തിൽ കൈ വയ്ക്കുകയും നേതാജിയുടെ സാന്നിധ്യം അനുഭവപ്പെടുകയും ചെയ്യുന്നുവെങ്കിൽ, അതേ ചോദ്യം അദ്ദേഹം കേൾക്കും: നിങ്ങൾ എനിക്കായി എന്തെങ്കിലും ചെയ്യുമോ? ഈ പ്രവൃത്തി, ഈ ദൗത്യം, ഈ ലക്ഷ്യം ഇന്ന് ഇന്ത്യയെ സ്വാശ്രയമാക്കലാണ്. രാജ്യത്തെ ജനങ്ങൾ, രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങൾ, രാജ്യത്തെ ഓരോ വ്യക്തിയും ഇതിന്റെ ഭാഗമാണ്. ”
രാജ്യത്തെ ഏറ്റവും വലിയ പ്രശ്‌നങ്ങളായിട്ടാണ് ദാരിദ്ര്യം, നിരക്ഷരത, രോഗം എന്നിവയെ നേതാജി സുഭാഷ് ചന്ദ്രബോസ് കണക്കാക്കിയിരുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ദാരിദ്ര്യം, നിരക്ഷരത, രോഗം, ശാസ്ത്ര ഉൽപാദനത്തിന്റെ അഭാവം എന്നിവയാണ് നമ്മുടെ ഏറ്റവും വലിയ പ്രശ്‌നങ്ങൾ എന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ സമൂഹം ഒത്തുചേരേണ്ടിവരും, നാം ഒരുമിച്ച് ശ്രമിക്കേണ്ടതുണ്ട്, പ്രധാനമന്ത്രി പറഞ്ഞു.
ആത്‌മനിർഭർ ഭാരത്തിന്റെ സ്വപ്നത്തിനൊപ്പം നേതാജി സുഭാഷും സോനാർ ബംഗ്ലയുടെ ഏറ്റവും വലിയ പ്രചോദനമാണെന്ന് ശ്രീ മോദി പറഞ്ഞു. രാജ്യസ്വാതന്ത്ര്യത്തിൽ നേതാജി വഹിച്ച പങ്കാണ് , ആത്‌മിർഭർ ഭാരത്തിന്റെ അനുധാവനത്തിൽ പശ്ചിമ ബംഗാൾ വഹിക്കുന്ന പങ്കെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ആത്‌മിർഭർ ഭാരതിനെ നയിക്കുന്നത് ആത്‌മനിർഭർ ബംഗാളും , സോനാർ ബംഗ്ലയും കൂടിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
आज के ही दिन माँ भारती की गोद में उस वीर सपूत ने जन्म लिया था, जिसने आज़ाद भारत के सपने को नई दिशा दी थी।
— PMO India (@PMOIndia) January 23, 2021
आज के ही दिन ग़ुलामी के अंधेरे में वो चेतना फूटी थी, जिसने दुनिया की सबसे बड़ी सत्ता के सामने खड़े होकर कहा था, मैं तुमसे आज़ादी मांगूंगा नहीं, छीन लूँगा: PM
देश ने ये तय किया है कि अब हर साल हम नेताजी की जयंती, यानी 23 जनवरी को ‘पराक्रम दिवस’ के रूप में मनाया करेंगे।
— PMO India (@PMOIndia) January 23, 2021
हमारे नेताजी भारत के पराक्रम की प्रतिमूर्ति भी हैं और प्रेरणा भी हैं: PM
ये मेरा सौभाग्य है कि 2018 में हमने अंडमान के द्वीप का नाम नेताजी सुभाष चंद्र बोस द्वीप रखा।
— PMO India (@PMOIndia) January 23, 2021
देश की भावना को समझते हुए, नेताजी से जुड़ी फाइलें भी हमारी ही सरकार ने सार्वजनिक कीं।
ये हमारी ही सरकार का सौभाग्य रहा जो 26 जनवरी की परेड के दौरान INA Veterans परेड में शामिल हुए: PM
आज हर भारतीय अपने दिल पर हाथ रखे, नेताजी सुभाष को महसूस करे, तो उसे फिर ये सवाल सुनाई देगा:
— PMO India (@PMOIndia) January 23, 2021
क्या मेरा एक काम कर सकते हो?
ये काम, ये काज, ये लक्ष्य आज भारत को आत्मनिर्भर बनाने का है।
देश का जन-जन, देश का हर क्षेत्र, देश का हर व्यक्ति इससे जुड़ा है: PM
नेताजी सुभाष चंद्र बोस, गरीबी को, अशिक्षा को, बीमारी को, देश की सबसे बड़ी समस्याओं में गिनते थे।
— PMO India (@PMOIndia) January 23, 2021
हमारी सबसे बड़ी समस्या गरीबी, अशिक्षा, बीमारी और वैज्ञानिक उत्पादन की कमी है।
इन समस्याओं के समाधान के लिए समाज को मिलकर जुटना होगा, मिलकर प्रयास करना होगा: PM
नेताजी सुभाष, आत्मनिर्भर भारत के सपने के साथ ही सोनार बांग्ला की भी सबसे बड़ी प्रेरणा हैं।
— PMO India (@PMOIndia) January 23, 2021
जो भूमिका नेताजी ने देश की आज़ादी में निभाई थी, वही भूमिका पश्चिम बंगाल को आत्मनिर्भर भारत में निभानी है।
आत्मनिर्भर भारत का नेतृत्व आत्मनिर्भर बंगाल और सोनार बांग्ला को भी करना है: PM