നിതി ആയോഗ് സംഘടിപ്പിച്ച ‘സാമ്പത്തിക നയം- മുന്നോട്ടുള്ള പാത’ സംഗമത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാല്‍പതോളം സാമ്പത്തിക വിചക്ഷണന്‍മാരുമായും മറ്റു വിദഗ്ധരുമായും സംവദിച്ചു.
സംഗമത്തില്‍ പങ്കെടുത്തവര്‍ സമ്പദ്‌വ്യവസ്ഥ, കൃഷിയും ഗ്രാമീണ വികസനവും, തൊഴില്‍, ആരോഗ്യവും വിദ്യാഭ്യാസവും, ഉല്‍പാദനവും കയറ്റുമതിയും, നഗരവികസനം, അടിസ്ഥാന സൗകര്യം, കണക്റ്റിവിറ്റി തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ചുള്ള വീക്ഷണങ്ങള്‍ അവതരിപ്പിച്ചു.
ചിന്തോദ്ദീപകങ്ങളായ അഭിപ്രായങ്ങള്‍ അവതരിപ്പിച്ചവര്‍ക്കു ധനകാര്യമന്ത്രി ശ്രീ. അരുണ്‍ ജെയ്റ്റ്‌ലി നന്ദി അറിയിച്ചു.
സമ്പദ്‌വ്യവസ്ഥയെക്കുറിച്ചു നിരീക്ഷണങ്ങള്‍ നടത്തുകയും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തതിനു സംഗമത്തില്‍ പങ്കെടുത്തവരോട് പ്രധാനമന്ത്രി നന്ദി പറഞ്ഞു. വിലപ്പെട്ട കാര്യങ്ങളാണു വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
സാമ്പത്തിക കാര്യങ്ങളുടെ ചുമതലയുള്ള ഒട്ടേറെ കേന്ദ്ര മന്ത്രിമാരും നിതി ആയോഗ് വൈസ് ചെയര്‍മാന്‍ ശ്രീ. അരവിന്ദ് പനഗരിയയും കേന്ദ്ര ഗവണ്‍മെന്റിലെയും നിതി ആയോഗിലെയും ഉന്നത ഉദ്യോഗസ്ഥരും സംഗമത്തില്‍ പങ്കെടുത്തു.