പ്രധാനമന്ത്രി മോദി ഛത്തീസ്സ്‌ഗഢിൽ സുപ്രധാന അടിസ്ഥാനസൗകര്യ പദ്ധതികൾക്ക്‌ തറക്കല്ലിട്ടു.
പ്രധാനമന്ത്രി മോദി ദേശീയ പാത പദ്ധതികൾ , പെന്ദ്രാ -അനുപൂർ മൂന്നാം റെയിൽ പാത എന്നിവയ്ക്ക് അദ്ദേഹം തറക്കല്ലിട്ടു
സോയിൽ ഹെൽത്ത് കാർഡ് , ഫസൽ ബീമാ യോജന എന്നി നടപടികളിലൂടെ ഞങ്ങൾ കർഷകരുടെ ക്ഷേമം ഉറപ്പുവരുത്തുന്നു: പ്രധാനമന്ത്രി മോദി .
എല്ലാവരുടെയും വികസനത്തിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, 2022 ഓടെ എല്ലാവർക്കും ഒരു മേൽക്കൂര ഉറപ്പാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു: പ്രധാനമന്ത്രി
വികസനത്തിനും, ജനങ്ങളുടെ അഭിലാഷങ്ങൾ യാഥാർഥ്യമാക്കുന്നതിനും വേണ്ടി ഗവണ്മെന്റ് സമർപ്പിതമാണ് പ്രധാനമന്ത്രി മോദി ഛത്തീസ്സ്‌ഗഢിൽ

ദേശീയ പാത പദ്ധതികൾ , പെന്ദ്രാ -അനുപൂർ  മൂന്നാം റെയിൽ പാത എന്നിവയ്ക്ക് അദ്ദേഹം തറക്കല്ലിട്ടു. കേന്ദ്ര -സംസ്ഥാന ഗവണ്മെന്റുകളുടെ വിവിധ ക്ഷേമ പദ്ധതികളുടെ തെരഞ്ഞെടുത്ത ഗുണഭോക്താക്കള്ക്കുള്ള  സർട്ടിഫിക്കറ്റുകളും  പ്രധാനമന്ത്രി സമ്മാനിച്ചു. 

 ഒരു കർഷക സമ്മേളനത്തെ അഭിസംബോധന ചെയ്യവെ , മുൻ പ്രധാനമന്ത്രി ശ്രീ. അടൽ ബിഹാരി വാജ്‌പേയിയാണ്   മൂന്ന് പുതിയ സംസ്ഥാനങ്ങൾ – ഉത്തരാഖണ്ഡ് , ജാർഖണ്ഡ് , ഛത്തീസ്ഗഢ് എന്നിവ സൃഷ്ടിച്ചതെന്ന്  പ്രധാനമന്ത്രി അനുസ്മരിച്ചു. വികസനത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ദർശനത്തിന്റെ ഫലമാണ് ഈ മൂന്ന് സംസ്ഥാനങ്ങളും ദൃതഗതിയിൽ പുരോഗമിക്കുന്നത് , പ്രധാനമന്ത്രി പറഞ്ഞു. 

വികസനത്തിനും, ജനങ്ങളുടെ അഭിലാഷങ്ങൾ യാഥാർഥ്യമാക്കുന്നതിനും വേണ്ടി  ഗവണ്മെന്റ് സമർപ്പിതമാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഞങ്ങൾക്ക്  ജനങ്ങളുടെ  ജീവിതം  ആയാസകരമാക്കുകയാണ്  വേണ്ടത് , പ്രധാനമന്ത്രി പറഞ്ഞു. 

തെരഞ്ഞെടുപ്പ് ജയിക്കാനോ വോട്ട് ബാങ്ക് സൃഷ്ടിക്കാനോ വേണ്ടി പദ്ധതികൾ  ഉണ്ടാക്കുന്നതിൽ   ഗവണ്മെന്റ് വിശ്വസിക്കുന്നില്ല . ഒരു പുതിയ , ആധുനിക ഛത്തീസ്ഗഢ് സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. 

 

" ഏവർക്കും ഒപ്പം, എല്ലാവരുടെയും  വികസനം "  എന്ന ദൗത്യവുമായി ഞങ്ങൾ മുന്നോട്ട്  പോവുകയാണ് , പ്രധാനമന്ത്രി പറഞ്ഞു. മൂല്യവർധനയിലൂടെ  കർഷകർക്ക്  പ്രയോജനം  ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ ഗവണ്മെന്റ് കഠിനമായി ശ്രമിക്കുകയാണ് .  ഈ ദൗത്യത്തിൽ പ്രധാന മന്ത്രി കിസാൻ സംപാദ യോജന കർഷകരെ സഹായിക്കുകയാണ് , പ്രധാനമന്ത്രി പറഞ്ഞു. സാങ്കേതിക ഇടപെടലുകളിലൂടെ കർഷകരുടെ ക്ഷേമം ഉറപ്പ് വരുത്താൻ യത്‌നിക്കുകയാണ് . സോയിൽ ഹെൽത്ത് കാർഡ് , ഫസൽ ബീമാ യോജന എന്നി നടപടികൾ കർഷകർക്ക് വളരെയധികം പ്രയോജനം ചെയ്യുന്നുണ്ട്, പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 

 അഴിമതി ഭരണസംവിധാനത്തെ നശിപ്പിച്ചിവെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ,  ക്ഷേമ പദ്ധതികളുടെ ഗുണഫലങ്ങൾ തെരഞ്ഞെടുത്ത ഏതാനും പേർക്ക് മാത്രം ലഭിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് അനുസ്മരിച്ചു. ഞങ്ങൾ എല്ലാവരുടെയും വികസനത്തിനായി പ്രതിജ്ഞാബദ്ധരാണ് , പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. 2022 ഓടെ , ഗവണ്മെന്റ് എല്ലാവർക്കും ഒരു വീട് ഉറപ്പ് വരുത്തുമെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു് വ്യക്തമാക്കി. 

ശൗചാലയങ്ങളുടെ പുനർനിർമ്മാണം ഒരു ദൗത്യ രൂപത്തിലാണ് നടപ്പാക്കിയത് .  ഉജ്ജ്വല യോജനയുടെ പാവപ്പെട്ടവർക്ക്  പാചകവാതക കണക്ഷനുകളും , സൗഭാഗ്യ യോജനയിലൂടെ  എല്ലാ വീടുകളിലും വൈദ്യതി കണക്ഷനുകളും ഉറപ്പാക്കിവരികയാണ്. 

Click here to read PM's speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi