ഹൈദരാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പൊലീസ് അക്കാദമിയില്‍ നടന്ന പൊലീസ് ഡി.ജിമാരുടെയും പൊലീസ് ഐജിമാരുടെയും യോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.
മുംബൈയില്‍ മാരകമായ ഭീകവാദി അക്രമമുണ്ടായ ദിവസമായ നവംബര്‍ 26നാണ് ഈ യോഗം നടക്കുന്നതെന്നും ഭീകരവാദികള്‍ക്കെതിരെ പൊലീസ് ധൈര്യപൂര്‍വം പോരാടിയിട്ടുണ്ടെന്നും ചടങ്ങില്‍ പ്രസംഗിക്കവേ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 33,000ലേറെ പൊലീസ് ഉദ്യോഗസ്ഥര്‍ രക്തസാക്ഷിത്വം വരിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ വാര്‍ഷിക സമ്മേളനം നടത്തിപ്പിന്റെ രീതി നിമിത്തം വ്യത്യസ്തമായിട്ടുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. നയരൂപീകരണത്തിനു സഹായകരമാകുംവിധം അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനുള്ള വേദിയായി ഇതു തീര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നടത്താന്‍ തീരുമാനിച്ച നടപടികള്‍ ഫലപ്രദമായി നടപ്പാക്കുന്നതിനാണു പ്രധാനമന്ത്രി ഊന്നല്‍ നല്‍കിയത്.
പരിശീലനത്തെക്കുറിച്ചു പറയവേ, നൈപുണ്യവികസനം പ്രധാനമാണെന്നും ഇതു പരിശീലനപദ്ധതിയുടെ ഭാഗമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹ്യൂമന്‍ സൈക്കോളജി, ബിഹേവിയറല്‍ സൈക്കോളജി എന്നിവ പരിശീലനത്തില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്നു പ്രധാനമന്ത്രി നിര്‍ദേശിച്ചു.
പൊലീസ് സേനാംഗങ്ങള്‍ക്കു നേതൃത്വശേഷി അനിവാര്യമാണെന്നും ഇതു വികസിപ്പിച്ചെടുക്കേണ്ടത് ഉന്നത ഉദ്യോഗസ്ഥരുടെ ചുമതലയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്രമസമാധാനത്തെക്കുറിച്ചു പരാമര്‍ശിക്കവേ പട്രോളിങ്ങും രഹസ്യാന്വേഷണവും വളരെ പ്രധാനമാണെന്നു പ്രധാനമന്ത്രി പറഞ്ഞു.
സമഗ്ര പരിശീലന പദ്ധതിയിലൂടെ പൊലീസ് സേനയില്‍ ഗുണപരമായ മാറ്റം സാധ്യമാക്കാന്‍ ശ്രീ. മോദി ആഹ്വാനം ചെയ്തു. പൊലീസ് സേനയുടെ പുരോഗതിക്കു സാങ്കേതികവിദ്യയും മാനുഷിക ബന്ധവും ഒരുപോലെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ പൊലീസ് അറ്റ് യുവര്‍ കോള്‍ എന്ന മൊബൈല്‍ ആപ്പ് ചടങ്ങില്‍ പ്രധാനമന്ത്രി പുറത്തിറക്കി. ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ക്കുള്ള പ്രസിഡന്റിന്റെ മെഡലുകള്‍ പ്രധാനമന്ത്രി സമ്മാനിച്ചു.
നേരത്തേ, അദ്ദേഹം നാഷണല്‍ പൊലീസ് അക്കാദമിയിലുള്ള രക്തസാക്ഷികുടീരത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയില്‍ പുഷ്പങ്ങളര്‍പ്പിച്ച പ്രധാനമന്ത്രി തൈ നടുകയും ചെയ്തു.